എന്നെ കുത്തി നോവിക്കുമ്പോഴും
നിന്റെ നോട്ടം
എന്നില്‍ മിന്നല്പിനരായി
തുളച്ചു കയറുമ്പോഴും
ഞാന്‍ ഓര്‍ത്തത്....
നമ്മള്‍ തമ്മിലുള്ള
അകലത്തെ കുറിച്ചായിരുന്നു
നീയുരുവിട്ട ശാപവാക്കുകളില്‍
ഞാന്‍ കണ്ടത്
എന്റെ മരണമായിരുന്നു
എന്നെന്നേക്കും ആയുള്ള
എന്റെ വിട വാങ്ങല്‍...
നമ്മളറിയാതെ
നമുക്കിടയില്‍
മൌനം കനം വെക്കുന്നുവോ...?
ഞാനറിയുന്ന നിന്റെ
ചിന്തകളില്‍
സ്വപ്നങ്ങളില്‍
ഞാനില്ലയെന്നോ...
ഇനിയൊരു പുലരി
പൂവിടുമ്പോള്‍
നിന്നില്‍ ഞാനില്ലയെന്നോ...
രാത്രിയുടെ കറുപ്പ്
എന്റെ മനസിലും
പടരുന്ന പോലെ....
രക്തത്തിന്റെ ചുവപ്പ്
എന്റെ കണ്ണില്‍ നിന്നും
മായാത്ത പോലെ....
എന്റെ കണ്ണുനീരില്‍
പടരുന്നത്
എന്റെ രക്തം.....
നീ തന്ന സ്വപ്നങ്ങളില്‍
ഒരു രാവിന്‍റെ അന്ത്യ
യാമത്തില്‍ എങ്ങോ
ഞാനുറങ്ങിപ്പോയി...
എന്റെ കണിക്കൊന്ന
ഒരു വിഷുപ്പുലരിയില്‍
പൂക്കുന്നതും
സ്വപ്നം കണ്ടു.....
"ഞാനറിയുന്ന നിന്റെ
ReplyDeleteചിന്തകളില്‍
സ്വപ്നങ്ങളില്‍
ഞാനില്ലയെന്നോ...
ഇനിയൊരു പുലരി
പൂവിടുമ്പോള്‍
നിന്നില്‍ ഞാനില്ലയെന്നോ...."
ഇല്ലാതിരിക്കില്ല..ഇല്ലെന്ന് ഭാവിക്കുന്നതായിരിക്കും.