എന്റെ ചിന്തകള്‍
എനിക്ക് മാത്രം
മനസിലാകുന്ന ഒന്നായി
മാറുന്നു......എപ്പോഴും..
എന്ത് കൊണ്ടാണ് അങ്ങനെ..?
ചക്രവാളത്തില്‍ മുങ്ങി താഴുന്ന
രക്ത സൂര്യന് ആശ്വസിക്കാം...
ജീവനും ആകാശവും ഉണ്ടെങ്കില്‍
ഇനിയും ഉയര്നു വരാം...
പക്ഷെ....
നിന്റെ പ്രണയത്തില്‍
അലിഞ്ഞു പോയ എന്റെ ജീവന്
ഇനിയൊരു പുനര്‍ജ്ജന്മം
സാധ്യമോ....?
കടലിനു മേലെ
പറക്കുന്ന പരുന്തുകളെ പോലെ
എന്റെ മനസിനെ
വട്ടമിട്ടു പറക്കുന്ന
നിന്റെ ഓര്‍മ്മകള്‍...
രാമന്റെ യാഗാശ്വത്തെ
പിടിച്ചു കെട്ടിയ
രാമപുത്രന്മാരുടെ
കടിഞ്ഞാണ്‍ പോലൊന്ന്
എനിക്കും ആവശ്യമായിരിക്കുന്നു....
എന്റെ മനസിന്....
നിന്നെ കുറിച്ചുള്ള
എന്റെ ഓര്‍മകളെ
പിടിച്ചു നിര്‍ത്താന്‍..............
Our thoughts are coloured by us and may not be that visible and clear to others..
ReplyDeletemay be......
ReplyDeleten
thanks for ur comment.
വളരെ നല്ല വരികള്‍ .
ReplyDeleteചില ചില കാര്യങ്ങളില്‍ നമുക്ക് രണ്ടാമതോന്നളിചിക്കാന് കഴിയില്ല..
എഴുതുക കൂടുതല്‍ ...
"രാമന്റെ യാഗാശ്വത്തെ
ReplyDeleteപിടിച്ചു കെട്ടിയ
രാമപുത്രന്മാരുടെ
കടിഞ്ഞാണ്‍ പോലൊന്ന്
എനിക്കും ആവശ്യമായിരിക്കുന്നു..."
പിടിച്ചു നിര്‍ത്താന്‍ പറ്റണം..അല്ലെങ്കില്‍ ജീവിതം തന്നെ കൈവിട്ടു പോകും. ലളിതമായ കവിത.