Wednesday, 18 November 2009

അക്ഷരങ്ങളും ഞാനും
ഇടക്കെപ്പോഴോ ഒന്നു പിണങ്ങി...
പക്ഷെ....അങ്ങനെ ഒരുപാടു നേരം
പിരിഞ്ഞിരിക്കാന്‍ വയ്യാ.....
വീണ്ടും....
അക്ഷരങ്ങളുടെ ലോകത്തേക്ക്...
ഒരിക്കലും നിലക്കാത്ത
ചിന്തകളുടെ
ലോകത്തേക്ക്.....ഞാന്‍..

Monday, 23 March 2009

നഷ്ടം

നിന്റെ വാക്കുകള്‍
എന്നെ കുത്തി നോവിക്കുമ്പോഴും
നിന്റെ നോട്ടം
എന്നില്‍ മിന്നല്പിനരായി
തുളച്ചു കയറുമ്പോഴും
ഞാന്‍ ഓര്‍ത്തത്‌....
നമ്മള്‍ തമ്മിലുള്ള
അകലത്തെ കുറിച്ചായിരുന്നു
നീയുരുവിട്ട ശാപവാക്കുകളില്‍
ഞാന്‍ കണ്ടത്
എന്റെ മരണമായിരുന്നു
എന്നെന്നേക്കും ആയുള്ള
എന്റെ വിട വാങ്ങല്‍...
നമ്മളറിയാതെ
നമുക്കിടയില്‍
മൌനം കനം വെക്കുന്നുവോ...?
ഞാനറിയുന്ന നിന്റെ
ചിന്തകളില്‍
സ്വപ്നങ്ങളില്‍
ഞാനില്ലയെന്നോ...
ഇനിയൊരു പുലരി
പൂവിടുമ്പോള്‍
നിന്നില്‍ ഞാനില്ലയെന്നോ...
രാത്രിയുടെ കറുപ്പ്
എന്റെ മനസിലും
പടരുന്ന പോലെ....
രക്തത്തിന്റെ ചുവപ്പ്
എന്റെ കണ്ണില്‍ നിന്നും
മായാത്ത പോലെ....
എന്റെ കണ്ണുനീരില്‍
പടരുന്നത്
എന്റെ രക്തം.....
നീ തന്ന സ്വപ്നങ്ങളില്‍
ഒരു രാവിന്‍റെ അന്ത്യ
യാമത്തില്‍ എങ്ങോ
ഞാനുറങ്ങിപ്പോയി...
എന്റെ കണിക്കൊന്ന
ഒരു വിഷുപ്പുലരിയില്‍
പൂക്കുന്നതും
സ്വപ്നം കണ്ടു.....






















Friday, 20 March 2009

മോക്ഷം

എന്റെ മനസ്....
തണുത്തു മരവിച്ചു
പോയിരിക്കുന്നു....
നനുത്ത മഞ്ഞുപാളികള്‍
അതിന്മേല്‍
പറ്റി പിടിച്ചിരിക്കുന്നു....
എനിക്ക് ചുറ്റും......
തലയോട്ടി കത്തുന്ന മണം....
ശവം നാറി പൂക്കളുടെ ഗന്ധം....
കാലനെ കണ്ടെന്ന പോല്‍
പട്ടികളുടെ കരച്ചില്‍......
ഞാനൊരു ശ്മശാനമാകുന്നോ..?
എപ്പോഴും ശവങ്ങള്‍
എരിയുന്ന ശ്മശാനം...
ഇനിയും കത്തി തീരാതെ
ഈ ശ്മശാനത്തില്‍
അവശേഷിക്കുന്നത് എന്താണ്..?
ദേഹി ദേഹം വെടിയുംപോള്‍
ദേഹത്തില്‍ പിന്നെന്താണ്
അവശേഷിക്കുന്നത്?
ഈ രാവിന്‍റെ അന്ത്യയാമത്തില്‍
എന്നെ എരിച്ചു കളയാന്‍ പോന്ന
തീക്കനലുമായ്
നീ കാത്തു നില്‍പുണ്ടെന്ന്
ഞാന്‍ പ്രതീക്ഷിക്കട്ടെ...
അതൊരു പ്രതീക്ഷ
മാത്രമാണെന്നു അറിയാമെന്കിലും...
ഞാന്‍ കാത്തിരിക്കുന്നു....
എന്നെ എരിച്ചു കളയാന്‍...








Wednesday, 18 March 2009

ഓര്‍മ്മകള്‍

എന്റെ ചിന്തകള്‍
എനിക്ക് മാത്രം
മനസിലാകുന്ന ഒന്നായി
മാറുന്നു......എപ്പോഴും..
എന്ത് കൊണ്ടാണ് അങ്ങനെ..?
ചക്രവാളത്തില്‍ മുങ്ങി താഴുന്ന
രക്ത സൂര്യന് ആശ്വസിക്കാം...
ജീവനും ആകാശവും ഉണ്ടെങ്കില്‍
ഇനിയും ഉയര്‍നു വരാം...
പക്ഷെ....
നിന്റെ പ്രണയത്തില്‍
അലിഞ്ഞു പോയ എന്റെ ജീവന്
ഇനിയൊരു പുനര്‍ജ്ജന്മം
സാധ്യമോ....?
കടലിനു മേലെ
പറക്കുന്ന പരുന്തുകളെ പോലെ
എന്റെ മനസിനെ
വട്ടമിട്ടു പറക്കുന്ന
നിന്റെ ഓര്‍മ്മകള്‍...
രാമന്റെ യാഗാശ്വത്തെ
പിടിച്ചു കെട്ടിയ
രാമപുത്രന്മാരുടെ
കടിഞ്ഞാണ്‍ പോലൊന്ന്
എനിക്കും ആവശ്യമായിരിക്കുന്നു....
എന്റെ മനസിന്‌....
നിന്നെ കുറിച്ചുള്ള
എന്റെ ഓര്‍മകളെ
പിടിച്ചു നിര്‍ത്താന്‍..............

മനസ്

മേഘങ്ങള്‍ ആകാശത്തില്‍
ഒഴുകി നടക്കുന്നു
ചിന്തകള്‍ എന്റെ
മനസിലും.....
അവ്യക്തമായ
മൂടുപടലംസൃഷ്ടിച്ചു
അവയെന്നെ തളര്‍ത്തുന്നു
ഞാന്‍ ഭയപ്പെടുന്നു.....
അവ എന്നെ പരാജയപ്പെടുത്ത്തുമോ...?
ജീവിതത്തിന്റെ സൂത്ര വാക്യങ്ങള്‍
ഞാന്‍ മറന്നു പോകുമോ..?
ഞാന്‍ സ്വപ്നം കാണുന്നു....
മേഘങ്ങള്‍ നീങ്ങി
സുന്ദരമായ
ഒരു നീലാകാശം....

Tuesday, 17 March 2009

പ്രണയം

നക്ഷത്രങ്ങളും മാലാഖമാരും
വിട ചൊല്ലി...
സൂര്യനും താമരയും
വിരഹാതുരരായി

ഇനിയും വരാത്ത
ആമ്പലിനെ ഓര്‍ത്ത്
നിലാവ് വിലപിച്ചു...
ഭൂമിയും ആകാശവും
നടുങ്ങിതെറിച്ചു.....
മിന്നലും ഇടി നാദവും
ഓടിയൊളിച്ചു.....
കഴുകന്മാര്‍ വട്ടമിട്ടു പറന്നു..
നിലാവിന്റെ വിലാപംആയി
ഭൂമിക്കു കുളിരായി......
നിന്റെ പ്രണയമായി.....
മഴ.......
ഈ രാവില്‍.....
എന്റെ ഏകാന്തതയ്ക് കൂട്ടായി.....
നിന്റെ പ്രണയം മഴയായ്
പെയ്തിറങ്ങി.......

ഇപ്പോള്‍........
നക്ഷത്രങ്ങളും മാലാഖമാരും
ആകാശത്ത് വിരുന്നു വന്നു...
സൂര്യനും താമരയും
നിലാവും ആമ്പലും
പ്രണയിക്കുന്നു.....
കവിഞ്ഞൊഴുകുന്ന നദികള്‍
കടലില്‍ ചേരാന്‍
വെമ്പുന്നു......
നദി കടലില്‍ അലിയട്ടെ...
ഞാന്‍ നിന്റെ പ്രണയത്തിലും...



അഗ്നി

നീ അറിയു‌നുവോ എന്നെ
എന്നിലെ എരിയുന്ന തീ നാളത്തെ.......
എന്നെ ഞാനാക്കിയ
നിന്നെ നീയാക്കിയ
പ്രണയത്തിനെ..........
എല്ലാം അറിഞ്ഞിട്ടും
അറിയാത്തതായി നടിക്ക്കുന്നതോ....
എന്നിലെ എന്നെ നീ കാണാതെ പോകുന്നതോ....
അറിയില്ലെനിക്ക്‌........
അഗ്നിനാമ്പുകള്‍
എന്നെ എരിച്ചു തീര്‍ക്ക്കുമ്പോഴും
എന്റെയുള്ളില്‍ എരിയാതെ
നില്കുന്നത് ഒന്നു മാത്രം
നിന്റെ പ്രണയം........