Friday, 20 March 2009

മോക്ഷം

എന്റെ മനസ്....
തണുത്തു മരവിച്ചു
പോയിരിക്കുന്നു....
നനുത്ത മഞ്ഞുപാളികള്‍
അതിന്മേല്‍
പറ്റി പിടിച്ചിരിക്കുന്നു....
എനിക്ക് ചുറ്റും......
തലയോട്ടി കത്തുന്ന മണം....
ശവം നാറി പൂക്കളുടെ ഗന്ധം....
കാലനെ കണ്ടെന്ന പോല്‍
പട്ടികളുടെ കരച്ചില്‍......
ഞാനൊരു ശ്മശാനമാകുന്നോ..?
എപ്പോഴും ശവങ്ങള്‍
എരിയുന്ന ശ്മശാനം...
ഇനിയും കത്തി തീരാതെ
ഈ ശ്മശാനത്തില്‍
അവശേഷിക്കുന്നത് എന്താണ്..?
ദേഹി ദേഹം വെടിയുംപോള്‍
ദേഹത്തില്‍ പിന്നെന്താണ്
അവശേഷിക്കുന്നത്?
ഈ രാവിന്‍റെ അന്ത്യയാമത്തില്‍
എന്നെ എരിച്ചു കളയാന്‍ പോന്ന
തീക്കനലുമായ്
നീ കാത്തു നില്‍പുണ്ടെന്ന്
ഞാന്‍ പ്രതീക്ഷിക്കട്ടെ...
അതൊരു പ്രതീക്ഷ
മാത്രമാണെന്നു അറിയാമെന്കിലും...
ഞാന്‍ കാത്തിരിക്കുന്നു....
എന്നെ എരിച്ചു കളയാന്‍...








1 comment:

  1. തന്റെ മനസ്സില്‍ കവിതയുണ്ട്. അതുകൊണ്ട് എഴുത്ത് നിര്‍ത്തരുത്...നല്ലൊരു എഴുത്തുക്കാരിയാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete