നീ തന്ന പ്രണയം
എന്റെ ഹൃദയത്തില്‍ ഒളിപ്പിച്ച്,
മഴ തോര്‍ന്ന സന്ധ്യകളില്‍,
നിലാവുദിച്ച രാത്രികളില്‍,
നിന്നെയും സ്വപ്നം കണ്ടു,
നിന്നെ മാത്രം മോഹിച്ചു
ഞാനിരുന്നത് നീയറിഞ്ഞില്ലേ പ്രിയനേ?
രാവിന്‍റെ ഈ അന്ത്യയാമങ്ങളില്‍
നിന്നോടോന്നിച്ചുള്ള ഈ നിമിഷങ്ങളില്‍
നിന്നെ മാത്രം പ്രണയിച്ച്,
നിന്റേതു മാത്രമാകാന്‍ മോഹിച്ചു,
നീയാകുന്ന പ്രണയ നദിയില്‍
അലിയാന്‍ കൊതിച്ച്,
നിന്റെ പ്രണയത്തിന്റെ മഴ
നനയാന്‍ ആഗ്രഹിച്ചു,
നിന്റെ പ്രണയത്തിന്റെ
പുതപ്പും ചേര്‍ത്ത് പിടിച്ച്,
നിന്നിലലിഞ്ഞലിഞ്ഞു ഇല്ലാതാകാന്‍
കൊതിച്ചു ഞാന്‍!!
എനിക്കും നിനക്കും
പ്രണയം ജീവവായുവാകുമ്പോള്‍
അക്ഷരങ്ങളിലൂടെ പ്രണയം
പുനര്‍ജനിക്കപ്പെടുമ്പോള്‍
എന്റെ ആത്മാവിനു നിന്റെ
പ്രണയം മോക്ഷമേകുമ്പോള്‍
ഞാന്‍ തിരിച്ചറിയുന്നു പ്രിയനേ ..
ഇതാണ് ഞാന്‍ തിരഞ്ഞ പ്രണയം!
വിശ്വാസത്തിന്റെ ചങ്ങലകള്‍
കാല്പാദങ്ങളില്‍ മുറുകുമ്പോള്‍
നിന്റെ പ്രണയം എന്നെ
നിന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോള്‍
ഒരിക്കലും നിന്നിലലിയാന്‍ ആവില്ലെന്ന്
ഞാന്‍ തിരിച്ചറിയുമ്പോള്‍
എന്റെ മനസ്സും നിന്റെ പ്രണയവും
എരിഞ്ഞു തീരുകയാണ് ..
ഒരു വിളിപ്പാടകലെ നീയുള്ളപ്പോഴും
ഞാന്‍ ബന്ധിക്കപ്പെടുകയാണ്-
എന്റെ പ്രണയം നിനക്ക് തരാനാകാതെ,
നിന്റെ പ്രണയത്തെ അനുഭവിക്കാനാകാതെ...
Friday, 29 July 2011
Thursday, 23 June 2011
ഋതു
മഞ്ഞ്
അവനും അവളും
അക്ഷരങ്ങളിലൂടെ
പ്രണയത്തിലേക്ക്..
കാണാതെ ,മിണ്ടാതെ
എന്നാല്‍ അറിയാന്‍
ഇനിയൊന്നും അവശേഷിപ്പിക്കാതെ..
വേനല്‍
പ്രണയത്തിന്റെ തണുപ്പിനു മീതെ
വിരഹത്തിന്റെ വേനല്‍!
വികാരത്തിന്റെ ചാപല്യങ്ങള്‍ക്ക്
വിവേകത്തിന്റെ കടിഞ്ഞാണ്‍!
അവളില്‍ നിന്നും പതിയെ പതിയെ
അവന്‍ മാഞ്ഞു പോയി-
ഒരു നേര്‍ത്ത നിലാവ് പോലെ..
മഴ
പ്രണയവും വിരഹവും
പങ്കിട്ടെടുത്ത മനസ്സുമായി
പുറത്തു കോരിച്ചൊരിയുന്ന
മഴയും നോക്കി നില്‍ക്കവേ..
അവളുടെ മനസ്സ്
അവന്റെ പ്രണയത്തിന്റെ
മഴ നനയാന്‍ കൊതിച്ചു.
രാവില്‍ വിവേകത്തിന്റെ ചോദ്യങ്ങളില്‍
നിന്നും ഓടിയൊളിച്ചു,
അവന്റെ പ്രണയ സ്വപ്നങ്ങളില്‍
ഒരു ചിത്രശലഭമായ് അവള്‍!
പക്ഷേ,ഏതോ ഒരു നിമിഷത്തില്‍
രാവ് പകലിനു വഴി മാറിയപ്പോള്‍
അവള്‍ക്കു നഷ്ടമായത് അവളുടെ മനസ്സും
അവന്റെ പ്രണയവും ആയിരുന്നു.
അവനും അവളും
അക്ഷരങ്ങളിലൂടെ
പ്രണയത്തിലേക്ക്..
കാണാതെ ,മിണ്ടാതെ
എന്നാല്‍ അറിയാന്‍
ഇനിയൊന്നും അവശേഷിപ്പിക്കാതെ..
വേനല്‍
പ്രണയത്തിന്റെ തണുപ്പിനു മീതെ
വിരഹത്തിന്റെ വേനല്‍!
വികാരത്തിന്റെ ചാപല്യങ്ങള്‍ക്ക്
വിവേകത്തിന്റെ കടിഞ്ഞാണ്‍!
അവളില്‍ നിന്നും പതിയെ പതിയെ
അവന്‍ മാഞ്ഞു പോയി-
ഒരു നേര്‍ത്ത നിലാവ് പോലെ..
മഴ
പ്രണയവും വിരഹവും
പങ്കിട്ടെടുത്ത മനസ്സുമായി
പുറത്തു കോരിച്ചൊരിയുന്ന
മഴയും നോക്കി നില്‍ക്കവേ..
അവളുടെ മനസ്സ്
അവന്റെ പ്രണയത്തിന്റെ
മഴ നനയാന്‍ കൊതിച്ചു.
രാവില്‍ വിവേകത്തിന്റെ ചോദ്യങ്ങളില്‍
നിന്നും ഓടിയൊളിച്ചു,
അവന്റെ പ്രണയ സ്വപ്നങ്ങളില്‍
ഒരു ചിത്രശലഭമായ് അവള്‍!
പക്ഷേ,ഏതോ ഒരു നിമിഷത്തില്‍
രാവ് പകലിനു വഴി മാറിയപ്പോള്‍
അവള്‍ക്കു നഷ്ടമായത് അവളുടെ മനസ്സും
അവന്റെ പ്രണയവും ആയിരുന്നു.
Friday, 27 May 2011
നീ
നിന്റെ കണ്ണുകളിലെ
സങ്കട കടല്‍,
നിന്റെ മനസിലെ
സ്നേഹത്തിന്റെ ആഴം,
നിന്റെ മൊഴികളിലെ
പ്രണയത്തിന്റെ ആര്‍ദ്രത,
നിന്റെ കനവുകളിലെ
നിറമാര്‍ന്ന പുലരികള്‍,
നിന്റെ മോഹങ്ങളിലെ
ജീവന്റെ ജ്വാലകള്‍..
ഒക്കെയും അറിയുമ്പോഴും
ഇരുളടഞ്ഞു പോയ മനസ്സ്
സ്വയം മന്ത്രിക്കുന്നു..
രണ്ടു സമാന്തര രേഖകള്‍
ഒരിക്കലും ഒന്നിക്കില്ലെന്ന്!!
സങ്കട കടല്‍,
നിന്റെ മനസിലെ
സ്നേഹത്തിന്റെ ആഴം,
നിന്റെ മൊഴികളിലെ
പ്രണയത്തിന്റെ ആര്‍ദ്രത,
നിന്റെ കനവുകളിലെ
നിറമാര്‍ന്ന പുലരികള്‍,
നിന്റെ മോഹങ്ങളിലെ
ജീവന്റെ ജ്വാലകള്‍..
ഒക്കെയും അറിയുമ്പോഴും
ഇരുളടഞ്ഞു പോയ മനസ്സ്
സ്വയം മന്ത്രിക്കുന്നു..
രണ്ടു സമാന്തര രേഖകള്‍
ഒരിക്കലും ഒന്നിക്കില്ലെന്ന്!!
Thursday, 28 April 2011
സ്വപ്നാടനം

ഇന്നലെയും എന്റെ സ്വപ്നത്തില്‍ നീയായിരുന്നു..
എന്റെ മനസ്സില്‍ വിരിയാതെ പോയ
ഒരായിരം മഴവില്ലുകള്‍ക്ക്
ഏഴു വര്‍ണങ്ങള്‍ കൊണ്ട് നിറം പകര്‍ന്ന്,
മൃതിയിലാണ്ട് പോയ ജീവനില്‍
പ്രണയ വര്‍ണങ്ങള്‍ കൊണ്ട്
ഒരിക്കലും മായ്ക്കാനാകാത്ത
സപ്നചിത്രങ്ങള്‍ ചാലിച്ച്,
ജീവിതത്തിനും സ്വപ്നത്തിനും ഇടയിലെ
നനുത്ത മഞ്ഞുരേഖ വകഞ്ഞു മാറ്റി
പ്രണയത്തിന്റെ ജ്വാലകള്‍ കൊണ്ട്
എന്നെ നീ ആലിംഗനം ചെയ്തപ്പോള്‍
പ്രിയനേ..., നീ എനിക്ക്
ഒരു ജന്മത്തിന്റെ,ഏഴു ജന്മങ്ങളുടെ
പ്രണയം പകര്‍ന്ന് നല്‍കിയിരുന്നു.
ഇപ്പോള്‍ ഈ തണുത്ത രാവില്‍
നിദ്ര എന്റെ മിഴികളെ തളര്ത്തുമ്പോഴും
ഉള്ളിലാരോ മന്ത്രിക്കുന്നു...
ഇന്നും നീ വരുമെന്ന്,
നിന്റെ പ്രണയം കൊണ്ടെന്നെ
നിന്നിലേക്ക് ആവാഹിക്കാന്‍...
ഈ കാത്തിരിപ്പു അവിരാമമാകില്ലെന്ന
പ്രതീക്ഷയോടെ, ഇനി ഞാന്‍ ഉറങ്ങട്ടെ!!
Sunday, 24 April 2011
മൃതി

തൊട്ടടുത്ത് വന്നു കൈ നീട്ടി തൊടാന്‍ കൊതിക്കുന്നു..
എന്റെ വഴിത്താരയില്‍ നിഴലായ് പതുങ്ങി നില്കുന്നു..
ഒരു കളിക്കൂട്ടുകാരന്റെ കുസൃതിയോടെ
ഓടിമറഞ്ഞു ഒളികണ്ണാല്‍ നോക്കുന്നു...
പലപ്പോഴും തൊട്ടു തൊട്ടീല..എന്ന പോലെ..
മൃതി,നിന്റെ ശ്രിന്ഗാരം എന്നെ മോഹിപ്പിക്കുന്നു.
എങ്കിലും പലപ്പോഴും ,
നിന്റെ രൌദ്ര ഭാവം എന്നെ ഭയപ്പെടുത്തുന്നു.
നിന്നിലേക്ക് വരാന്‍ കൊതിച്ചും,
നിന്നില്‍ നിന്നകലാന്‍ ശ്രമിച്ചും,
നിന്നെ ഭയപ്പെട്ടും,
നിന്നെ ശപിച്ചും
ഈ യാത്ര നിന്നിലേക്ക് തന്നെ
എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞും...
നിന്നെ സ്നേഹിക്കാന്‍ കഴിയാതെ ഞാന്‍....
Tuesday, 19 April 2011
തിരിച്ചറിവ്

നീയും ഞാനും ഇന്നലെ വരെ
പങ്കു വെച്ചത് എന്തായിരുന്നു?
സ്നേഹമോ പ്രണയമോ
അതോ സ്വാര്‍ത്ഥതയോ?
നീ,നീ മാത്രമെന്ന ബോധമോ
ഞാന്‍, ഞാന്‍ മാത്രമെന്ന തിരിച്ചറിവോ?
ഇന്നലെയുടെ വികാരങ്ങളെ
ഇന്നിന്റെ തിരിച്ചറിവ്
കീറി മുറിക്കുമ്പോള്‍
നഷ്ടമാകുന്നത്...
എന്റെയും നിന്റെയും പ്രണയമാണ്...
അതിലുറച്ച വിശ്വാസങ്ങളാണ്..
കൂടെ....,ഞാന്‍ നീ ആണെന്നും
നീ ഞാന്‍ ആണെന്നും
വിശ്വസിച്ച എന്റെ മനസ്സും...!!!
Wednesday, 6 April 2011
ഇന്ന് പെയ്ത മഴയില്‍
ഇന്നലെയുടെ ഓര്‍മ്മകള്‍ അലിഞ്ഞില്ലാതാകവേ..
മഴത്തുള്ളികളില്‍ മിഴിനീര്‍കണങ്ങള്‍
ചിതറി വീണു ഒഴുകവേ. ..
വ്യര്‍ത്ഥം ആണെങ്കിലും പിന്നെയും
പിന്നെയും സ്വപ്നത്തിന്റെ തീനാളങ്ങള്‍
ആത്മാവിനു ജീവന്‍ നല്‍കവേ . ..
മഴയില്‍ കുതിര്‍ന്നു പോയ ഒരായിരം ചോദ്യങ്ങള്‍ക്
ഉത്തരമില്ലാതെ സ്വപ്നങ്ങളുടെ നിഴലില്‍ ഞാന്‍ . ..!!
ഇന്നലെയുടെ ഓര്‍മ്മകള്‍ അലിഞ്ഞില്ലാതാകവേ..
മഴത്തുള്ളികളില്‍ മിഴിനീര്‍കണങ്ങള്‍
ചിതറി വീണു ഒഴുകവേ. ..
വ്യര്‍ത്ഥം ആണെങ്കിലും പിന്നെയും
പിന്നെയും സ്വപ്നത്തിന്റെ തീനാളങ്ങള്‍
ആത്മാവിനു ജീവന്‍ നല്‍കവേ . ..
മഴയില്‍ കുതിര്‍ന്നു പോയ ഒരായിരം ചോദ്യങ്ങള്‍ക്
ഉത്തരമില്ലാതെ സ്വപ്നങ്ങളുടെ നിഴലില്‍ ഞാന്‍ . ..!!
Subscribe to:
Comments (Atom)