Friday, 29 July 2011

എന്റെ പ്രിയന്... !!

നീ തന്ന പ്രണയം
എന്റെ ഹൃദയത്തില്‍ ഒളിപ്പിച്ച്,
മഴ തോര്‍ന്ന സന്ധ്യകളില്‍,
നിലാവുദിച്ച രാത്രികളില്‍,
നിന്നെയും സ്വപ്നം കണ്ടു,
നിന്നെ മാത്രം മോഹിച്ചു
ഞാനിരുന്നത് നീയറിഞ്ഞില്ലേ പ്രിയനേ?
രാവിന്‍റെ ഈ അന്ത്യയാമങ്ങളില്‍
നിന്നോടോന്നിച്ചുള്ള ഈ നിമിഷങ്ങളില്‍
നിന്നെ മാത്രം പ്രണയിച്ച്,
നിന്റേതു മാത്രമാകാന്‍ മോഹിച്ചു,
നീയാകുന്ന പ്രണയ നദിയില്‍
അലിയാന്‍ കൊതിച്ച്,
നിന്റെ പ്രണയത്തിന്റെ മഴ
നനയാന്‍ ആഗ്രഹിച്ചു,
നിന്റെ പ്രണയത്തിന്റെ
പുതപ്പും ചേര്‍ത്ത് പിടിച്ച്,
നിന്നിലലിഞ്ഞലിഞ്ഞു ഇല്ലാതാകാന്‍
കൊതിച്ചു ഞാന്‍!!
എനിക്കും നിനക്കും
പ്രണയം ജീവവായുവാകുമ്പോള്‍
അക്ഷരങ്ങളിലൂടെ പ്രണയം
പുനര്‍ജനിക്കപ്പെടുമ്പോള്‍
എന്റെ ആത്മാവിനു നിന്റെ
പ്രണയം മോക്ഷമേകുമ്പോള്‍
ഞാന്‍ തിരിച്ചറിയുന്നു പ്രിയനേ ..
ഇതാണ് ഞാന്‍ തിരഞ്ഞ പ്രണയം!

വിശ്വാസത്തിന്റെ ചങ്ങലകള്‍
കാല്പാദങ്ങളില്‍ മുറുകുമ്പോള്‍
നിന്റെ പ്രണയം എന്നെ
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുമ്പോള്‍
ഒരിക്കലും നിന്നിലലിയാന്‍ ആവില്ലെന്ന്
ഞാന്‍ തിരിച്ചറിയുമ്പോള്‍
എന്റെ മനസ്സും നിന്റെ പ്രണയവും
എരിഞ്ഞു തീരുകയാണ് ..
ഒരു വിളിപ്പാടകലെ നീയുള്ളപ്പോഴും
ഞാന്‍ ബന്ധിക്കപ്പെടുകയാണ്-
എന്റെ പ്രണയം നിനക്ക് തരാനാകാതെ,
നിന്റെ പ്രണയത്തെ അനുഭവിക്കാനാകാതെ...

4 comments:

  1. നല്ല ഒഴുക്കുള്ള കവിത. തീക്ഷണമായ പ്രണയം നിറഞു നിൽക്കുന്നു. കണ്ടിരുന്നെങ്കിലും കമന്റ് ചെയ്യാൻ വൈകി പോയി. എഴുത്തിന്റെ ഇടവേളകൾ വല്ലാതെ കൂടാതെ നിരന്തരം എഴുതികൊണ്ടെയിരിക്കുക.

    ReplyDelete
  2. ഒരുപാട് നീണ്ടുപോയോ എന്നൊരു ശങ്ക

    ReplyDelete
  3. നല്ല കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

    ശുഭാശംസകൾ...

    ReplyDelete