Thursday, 23 June 2011

ഋതു

മഞ്ഞ്
അവനും അവളും
അക്ഷരങ്ങളിലൂടെ
പ്രണയത്തിലേക്ക്..
കാണാതെ ,മിണ്ടാതെ
എന്നാല്‍ അറിയാന്‍
ഇനിയൊന്നും അവശേഷിപ്പിക്കാതെ..

വേനല്‍
പ്രണയത്തിന്റെ തണുപ്പിനു മീതെ
വിരഹത്തിന്റെ വേനല്‍!
വികാരത്തിന്റെ ചാപല്യങ്ങള്‍ക്ക്
വിവേകത്തിന്റെ കടിഞ്ഞാണ്‍!
അവളില്‍ നിന്നും പതിയെ പതിയെ
അവന്‍ മാഞ്ഞു പോയി-
ഒരു നേര്‍ത്ത നിലാവ് പോലെ..

മഴ
പ്രണയവും വിരഹവും
പങ്കിട്ടെടുത്ത മനസ്സുമായി
പുറത്തു കോരിച്ചൊരിയുന്ന
മഴയും നോക്കി നില്‍ക്കവേ..
അവളുടെ മനസ്സ്
അവന്റെ പ്രണയത്തിന്റെ
മഴ നനയാന്‍ കൊതിച്ചു.
രാവില്‍ വിവേകത്തിന്റെ ചോദ്യങ്ങളില്‍
നിന്നും ഓടിയൊളിച്ചു,
അവന്റെ പ്രണയ സ്വപ്നങ്ങളില്‍
ഒരു ചിത്രശലഭമായ് അവള്‍!
പക്ഷേ,ഏതോ ഒരു നിമിഷത്തില്‍
രാവ്‌ പകലിനു വഴി മാറിയപ്പോള്‍
അവള്‍ക്കു നഷ്ടമായത് അവളുടെ മനസ്സും
അവന്റെ പ്രണയവും ആയിരുന്നു.

4 comments:

  1. കവിത എന്ന് പറയാന്‍ ആകുമോ? കവിതയെ കുറിച്ച് ആധികാരികമായി എനിക്കറിയില്ല.. എങ്കിലും...

    ഈ ചുമല ബാക്ഗ്രൌണ്ട് ഒന്ന് മാറ്റാമോ... കണ്ണടിച്ചു പോകും.. പിന്നെ നഷ്ടപരിഹാരം തരേണ്ടി വരും...ഹ ഹ...

    ReplyDelete
  2. manasil vanna kure chinthakal athu pole ezhuthiyathaanu..:)

    ReplyDelete
  3. @ mahesh- background mattiyitund..ini nashtapariharam ennum paranju vannekkaruthu :)

    ReplyDelete
  4. serikum asooya thonnunnundu. Ithrayum nannaayi engane express cheyyaan kazhiyunnu ennaalochichu.

    "കാണാതെ ,മിണ്ടാതെ
    എന്നാല്‍ അറിയാന്‍
    ഇനിയൊന്നും അവശേഷിപ്പിക്കാതെ.."

    "അവളില്‍ നിന്നും പതിയെ പതിയെ
    അവന്‍ മാഞ്ഞു പോയി-
    ഒരു നേര്‍ത്ത നിലാവ് പോലെ.."
    "പ്രണയവും വിരഹവും
    പങ്കിട്ടെടുത്ത മനസ്സുമായി
    പുറത്തു കോരിച്ചൊരിയുന്ന
    മഴയും നോക്കി നില്‍ക്കവേ..
    അവളുടെ മനസ്സ്
    അവന്റെ പ്രണയത്തിന്റെ
    മഴ നനയാന്‍ കൊതിച്ചു."

    Ithrayum varikal valare valare ishtapettu. Kavitha simple aayirikkanamennanu ente paksham, athu pole ezhuthaan enikku kazhivillenkilum. Thudarnnum ezhuthikonde irikkuka.

    ReplyDelete