Tuesday, 19 April 2011

തിരിച്ചറിവ്


നീയും ഞാനും ഇന്നലെ വരെ
പങ്കു വെച്ചത് എന്തായിരുന്നു?
സ്നേഹമോ പ്രണയമോ
അതോ സ്വാര്‍ത്ഥതയോ?
നീ,നീ മാത്രമെന്ന ബോധമോ
ഞാന്‍, ഞാന്‍ മാത്രമെന്ന തിരിച്ചറിവോ?
ഇന്നലെയുടെ വികാരങ്ങളെ
ഇന്നിന്റെ തിരിച്ചറിവ്
കീറി മുറിക്കുമ്പോള്‍
നഷ്ടമാകുന്നത്...
എന്റെയും നിന്റെയും പ്രണയമാണ്...
അതിലുറച്ച വിശ്വാസങ്ങളാണ്..
കൂടെ....,ഞാന്‍ നീ ആണെന്നും
നീ ഞാന്‍ ആണെന്നും
വിശ്വസിച്ച എന്റെ മനസ്സും...!!!

2 comments:

  1. ഇന്നലെയുടെ വികാരങ്ങളെ
    ഇന്നിന്റെ തിരിച്ചറിവ്
    കീറി മുറിക്കുമ്പോള്‍

    രണ്ട് പേരുടെയും പ്രണയം നഷ്ടമാക്കാൻ മാത്രം ഇന്നെന്ത് തിരിച്ചറിവാണുണ്ടായത്..

    കൊള്ളാട്ടോ..നല്ല വരികൾ

    ReplyDelete
  2. പ്രണയം ഇവിടെ ചീഞ്ഞളിയുന്നു ....
    ഈ ചവര്കൂനകളുടെ ഗന്ധത്തേക്കാള്‍ രൂക്ഷഗന്ധത്തില്‍..
    പ്രണയത്തിന്റ്റെ ചീഞ്ഞളിഞ്ഞ രൂക്ഷഗന്ധം ഇവിടമാകെ നിറയുന്നു...

    ReplyDelete