നിന്റെ കണ്ണുകളിലെ
സങ്കട കടല്‍,
നിന്റെ മനസിലെ
സ്നേഹത്തിന്റെ ആഴം,
നിന്റെ മൊഴികളിലെ
പ്രണയത്തിന്റെ ആര്‍ദ്രത,
നിന്റെ കനവുകളിലെ
നിറമാര്‍ന്ന പുലരികള്‍,
നിന്റെ മോഹങ്ങളിലെ
ജീവന്റെ ജ്വാലകള്‍..
ഒക്കെയും അറിയുമ്പോഴും
ഇരുളടഞ്ഞു പോയ മനസ്സ്
സ്വയം മന്ത്രിക്കുന്നു..
രണ്ടു സമാന്തര രേഖകള്‍
ഒരിക്കലും ഒന്നിക്കില്ലെന്ന്!!
ഒരിക്കലും ഒന്നിക്കില്ലെങ്കിലും, അരികില്‍ ഇല്ലേ...തൊട്ടരികില്‍....അത് പോരെടോ?
ReplyDeleteകവിത ഇഷ്ടമായി...ഇനിയും എഴുതുക...ആശംസകള്‍...
ഉജ്ജ്വലം, പ്രത്യേകിച്ചും അവസാന നാലു വരി. സമാന്തര രേഖകൾ,നിഗൂഡമായ അർത്ഥതലങ്ങൾ ഉള്ള പ്രയോഗം. വളരെ ആകർഷിച്ചത് ആ വാക്കാണു. കൈകുടന്നയിൽ നിന്നു ഒഴുകിയകലുന്ന ജീവിതം, മനസ്സിൽ ഉറയുന്ന പ്രണയം, ഇതിലും നന്നായ് വരച്ചിടാനാകുമോയെന്ന് സംശയം. നന്ദി ഇത്രയും നല്ലൊരു വായനാനുഭവത്തിനു. എഴുതുക എഴുതുക, എഴുതികൊണ്ടെയിരിക്കുക.
ReplyDelete