Thursday, 28 April 2011

സ്വപ്നാടനം


ഇന്നലെയും എന്റെ സ്വപ്നത്തില്‍ നീയായിരുന്നു..
എന്റെ മനസ്സില്‍ വിരിയാതെ പോയ
ഒരായിരം മഴവില്ലുകള്‍ക്ക്
ഏഴു വര്‍ണങ്ങള്‍ കൊണ്ട് നിറം പകര്‍ന്ന്,
മൃതിയിലാണ്ട് പോയ ജീവനില്‍
പ്രണയ വര്‍ണങ്ങള്‍ കൊണ്ട്
ഒരിക്കലും മായ്ക്കാനാകാത്ത
സപ്നചിത്രങ്ങള്‍ ചാലിച്ച്,
ജീവിതത്തിനും സ്വപ്നത്തിനും ഇടയിലെ
നനുത്ത മഞ്ഞുരേഖ വകഞ്ഞു മാറ്റി
പ്രണയത്തിന്റെ ജ്വാലകള്‍ കൊണ്ട്
എന്നെ നീ ആലിംഗനം ചെയ്തപ്പോള്‍
പ്രിയനേ..., നീ എനിക്ക്
ഒരു ജന്മത്തിന്റെ,ഏഴു ജന്മങ്ങളുടെ
പ്രണയം പകര്‍ന്ന് നല്‍കിയിരുന്നു.
ഇപ്പോള്‍ ഈ തണുത്ത രാവില്‍
നിദ്ര എന്റെ മിഴികളെ തളര്ത്തുമ്പോഴും
ഉള്ളിലാരോ മന്ത്രിക്കുന്നു...
ഇന്നും നീ വരുമെന്ന്,
നിന്റെ പ്രണയം കൊണ്ടെന്നെ
നിന്നിലേക്ക്‌ ആവാഹിക്കാന്‍...
ഈ കാത്തിരിപ്പു അവിരാമമാകില്ലെന്ന
പ്രതീക്ഷയോടെ, ഇനി ഞാന്‍ ഉറങ്ങട്ടെ!!

6 comments:

  1. പ്രണയ സ്വപ്നങ്ങള്‍ നന്നായിരിക്കുന്നു..
    എഴുത്ത് തുടരുക..ആശംസകള്‍..

    ReplyDelete
  2. നിന്റെ പ്രണയം കൊണ്ടെന്നെ
    നിന്നിലേക്ക്‌ ആവാഹിക്കാന്‍...


    പ്രണയത്തിലും ആവാഹനം ഒക്കെയുണ്ടോ?

    ആദ്യ പകുതിയിലെ നനുത്ത പ്രണയ ചിന്തകള്‍ അവസാനം വരെ നിലനിര്‍ത്താനായോ?

    ആശംസകള്‍സ്..!

    ഇനിയും വരാം..

    ReplyDelete
  3. ലക്ഷ്മി,അഭിപ്രായത്തിനു നന്ദി
    ആവാഹനം...അതൊരു flow of words എന്നൊക്കെ പറയുന്നത് പോലെ കിട്ടിയതാ.

    ReplyDelete
  4. നിദ്ര പോലും സ്വപ്നത്തിന്റെ നനുത്ത നൂല്പാലത്തിലൂടെ പ്രണയം തിരഞ്ഞുള്ള യാത്ര ആയി മാറുന്ന സുഖം...പ്രണയ സ്വപ്നാടനം...ഉറക്കമുണരുമ്പോൾ തലയിണയിൽ മുഖം ചേർത്ത് കണ്ണീരിന്റെ നനവോടെ നഷ്ട്ടപെട്ട കനവിനെ നെഞ്ചോട് ചേർക്കാൻ വെറുതെ ശ്രമിക്കും.... ഹ്രിദയശ്പർശിയായ കവിത...പുതിയ കവിതകൾ ഒന്നും കാണുന്നില്ലലോ...എഴുതികൊണ്ടേയിരിക്കുക...

    ReplyDelete