
തൊട്ടടുത്ത് വന്നു കൈ നീട്ടി തൊടാന്‍ കൊതിക്കുന്നു..
എന്റെ വഴിത്താരയില്‍ നിഴലായ് പതുങ്ങി നില്കുന്നു..
ഒരു കളിക്കൂട്ടുകാരന്റെ കുസൃതിയോടെ
ഓടിമറഞ്ഞു ഒളികണ്ണാല്‍ നോക്കുന്നു...
പലപ്പോഴും തൊട്ടു തൊട്ടീല..എന്ന പോലെ..
മൃതി,നിന്റെ ശ്രിന്ഗാരം എന്നെ മോഹിപ്പിക്കുന്നു.
എങ്കിലും പലപ്പോഴും ,
നിന്റെ രൌദ്ര ഭാവം എന്നെ ഭയപ്പെടുത്തുന്നു.
നിന്നിലേക്ക് വരാന്‍ കൊതിച്ചും,
നിന്നില്‍ നിന്നകലാന്‍ ശ്രമിച്ചും,
നിന്നെ ഭയപ്പെട്ടും,
നിന്നെ ശപിച്ചും
ഈ യാത്ര നിന്നിലേക്ക് തന്നെ
എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞും...
നിന്നെ സ്നേഹിക്കാന്‍ കഴിയാതെ ഞാന്‍....
മരണം നിര്വച്ചനീയമായ പ്രതിഭാസമല്ല. നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സ്വാര്‍ത്ഥ മായുള്ള എല്ലാ സുഖങ്ങളും വെടിഞ്ഞ് ഒരുനാള് പോകേണ്ടവനാണ് ഓരോ വ്യക്തിയും.
ReplyDeleteനന്നായിരിക്കുന്നു ഇന്നിയും എഴുതുക
"നിന്നിലേക്ക് വരാന്‍ കൊതിച്ചും,
ReplyDeleteനിന്നില്‍ നിന്നകലാന്‍ ശ്രമിച്ചും,
നിന്നെ ഭയപ്പെട്ടും,
നിന്നെ ശപിച്ചും
ഈ യാത്ര നിന്നിലേക്ക് തന്നെ
എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞും...
നിന്നെ സ്നേഹിക്കാന്‍ കഴിയാതെ ഞാന്‍.... "
നല്ല വരികള്‍....
മരണത്തെ സ്നേഹിക്കുന്നവര്‍ ആരൊക്കെയാകും?
മരണത്തെ കാത്തു നില്‍കുന്ന പലരും മരണത്തെ പ്രണയിക്കുനുണ്ടാവില്ലേ ? ഉണ്ടാകും.. ജീവിതത്തെ പ്രണയിക്കാത്തവര്‍ എല്ലാം മരണത്തെ പ്രണയിക്കുന്നു...പ്രതീക്ഷിക്കുന്നു...
.ഇനിയും എഴുതുക .. ആശംസകള്‍..
Nandi nairmalyam.
ReplyDeleteNandi mahesh.