Thursday, 24 June 2010

അമ്മയും അമ്മൂമ്മയും പിന്നെ വി.വിയും!!

ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് നാട്ടിലേക്കുള്ള ഫോണ്‍ വിളിയിലൂടെയാണ്.പ്രഭാത ഭക്ഷണം ഉണ്ടാക്കി അതെടുത്തു ലാപ്ടോപ് നു മുന്നില്‍ വെച്ച് മാതൃഭുമിയുടെ വെബ്‌ പേജ് തുറന്നു വെക്കുകയും ചെയ്‌താല്‍ നാട്ടിലേക്കുള്ള ഫോണ്‍ വിളിയുടെ പശ്ചാത്തലം റെഡി ആയി.പിന്നെ മുഴവന്‍ കലപില കലപില തന്നെ.അമ്മയോട് സംസാരിക്കാതെ ഒരു ദിവസം തുടങ്ങുന്നത് എനിക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്.അതിങ്ങനെ വലിയ തടസങ്ങള്‍ ഒന്നും ഇല്ലാതെ തുടര്‍ന്ന് കൊണ്ടിരുന്നു.പക്ഷെ ഈയിടെ നടന്ന ഒരു സംഭവം എന്നെ ഞെട്ടിച്ചു കളഞ്ഞു.അതിന്റെ ഷോക്കില്‍ ഞാന്‍ ബൂലോകം തന്നെ മറന്നു പോയി.

പല റിയാലിറ്റി ഷോകളും ടെലിവിഷനില്‍ ഉണ്ടെങ്കിലും അതൊന്നും കണ്ടിരിക്കാന്‍ ഉള്ള ക്ഷമ എനിക്കുന്ടാവാറില്ല.അതൊക്കെ അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും!കാര്യത്തിലേക്ക് വരാം.പതിവ് പോലെ ഞാന്‍ വീട്ടിലേക്കുള്ള ഫോണ്‍ വിളിയുടെ പശ്ചാത്തലം ശരിയാക്കി.(ഫോണ്‍ ഫ്രീ ആയതു കൊണ്ട് ദിവസവും വിളിച്ചു വീട്ടുകാരെ ഞാന്‍ കഷ്ടപ്പെടുത്താരുണ്ട്).ഒന്ന് രണ്ടു റിംഗ് നു ശേഷം മാതാവ് ഫോണ്‍ എടുക്കുകയും ചെയ്തു.അന്നെന്തോ പതിവില്ലാതെ ഞാന്‍ കുറച്ചു വൈകിയാണ് വിളിച്ചത്.ഫോണ്‍ വിളിയില്‍ ഉടനീളം അമ്മക്കെന്തോ ഒരു ധൃതി ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു.ഞാന്‍ വിചാരിച്ചു മഴക്കാലം ഒക്കെ അല്ലെ..വല്ല ഇടിയോ മിന്നലോ ഒക്കെ ഉള്ളത് കൊണ്ട് ഫോണെടുക്കാന്‍ ഭയം ആയിരിക്കും എന്ന്!ഞാന്‍ എന്റെ കലപില തുടര്‍ന്ന് കൊണ്ടിരുന്നു.പെട്ടെന്നാണ് അത് സംഭവിച്ചത്.അമ്മ പറയുന്നു.."വേറൊന്നും ഇല്ലല്ലോ..എങ്കില്‍ നാളെ സംസാരിക്കാം...ഇപ്പോള്‍ വി.വി യുടെ പാട്ടുണ്ട്."ഞാന്‍ ഞെട്ടി.ഇതേതു പുതിയ പാര."വി വി...ആരാണത്?"ഞാന്‍ ചോദിച്ചു.അത്രയും കേള്‍ക്കാന്‍ നില്‍ക്കാതെ അമ്മ ഫോണ്‍ വെച്ചു.ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇലെ പുതിയ ഒരു സ്റ്റാര്‍ ആണെന്ന് പിന്നീട് ഞാന്‍ നടത്തിയ അന്വേഷണത്തില്‍ മനസിലായി.പോട്ടെ....അമ്മയില്ലെന്കിലെന്താ നമുക്ക് കത്തി വെക്കാന്‍ അമ്മൂമ്മയുണ്ടല്ലോ.ഞാന്‍ ആശ്വസിച്ചു.ആദ്യത്തെ വിളിയുടെ ക്ഷീണം മാറ്റാന്‍ അമ്മൂമ്മയെ വിളിച്ചു.ദേ....ഞാന്‍ പിന്നേം ഞെട്ടി.അവിടെയും വി.വി.തന്നെ താരം!..പോട്ടെ വലിയമ്മയെ വിളിക്കാം...അവിടെ ഫോണ്‍ എടുത്തത്‌ തന്നെ കസിന്റെ മകനാണ്.ആളെ അന്വേഷിച്ചപ്പോള്‍ അമ്മൂമ്മയും അപ്പൂപ്പനും മുകളില്‍ ഇരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നു എന്ന് പറഞ്ഞു.പിള്ളേരുടെ ഉപദ്രവം കാരണം ഈ പരിപാടി കാണാന്‍ പറ്റാത്തത് കൊണ്ട് മുകളിലത്തെ നിലയില്‍ വേറെ ടെലിവിഷന്‍ ഒരെണ്ണം വാങ്ങി വെച്ചുവത്രേ!ഇത്രേം ഒക്കെ ആയപ്പോള്‍ എനിക്ക് നാട്ടിലെ "സംഗതികളുടെ" ഒരു ഏകദേശ ധാരണ കിട്ടി.അതിനു ശേഷം ഞാന്‍ ഫോണ്‍ വിളി പരിപാടി കുറച്ചു കൂടെ നേരത്തെയാക്കി.എന്നാലും, ഒന്നോര്തിട്ടു സഹിക്കുന്നില്ല..വീട്ടിലെ താരമായിരുന്ന എന്നെ വി.വി.യും ഏഷ്യാനെറ്റ് ഉം ചേര്‍ന്ന് വെറും ചാരമാക്കി കളഞ്ഞല്ലോ...എന്നാലും വി.വി...എന്നോടിത് വേണ്ടായിരുന്നു.!!

14 comments:

  1. ഹ ഹ ഹ.. ശരിയാ...ശരിയാ.....
    മക്കളെ വരെ മറന്നു പോവും റിയാലിറ്റിഷോകള്‍ക്ക് മുന്‍പില്‍ പെട്ടാല്‍...

    ReplyDelete
  2. ജീവിതത്തിന്റെ റിയാലിറ്റി... അതോ റിയാലിറ്റിയുടെ ജീവിതമോ?

    പിന്നെ, സ്ഥിരം കത്തി വച്ചാല്‍ ‍... വിവിയും കൂവിയും എല്ലാം അവര്‍ കണ്ടുപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ... ;)

    ReplyDelete
  3. യന്ത്രസരസ്വതി നമ്മെ സംഭ്രമിപ്പിക്കും എന്ന് പണ്ടേ അപ്പൻ മാഷ് പറഞ്ഞതാ. മനുഷ്യൻ മനുഷ്യനോടും പ്രകൃതിയോടും സംവദിക്കുന്ന ഏർപ്പാട് നിർത്തി.
    എല്ലാം വെർച്വൽ റിയാലിറ്റികൾ മാത്രം.

    കരച്ചിലൊക്കെ പ്രിയപ്പെട്ടവർക്ക് വേണ്ടിയല്ല.
    എലിമിനേഷൻ എന്ന മാനിപ്പുലേട്ടഡ് വികാരനിർഭരതകൾ
    ഇല്ലായിരുന്നെങ്കിൽ കരയാനുള്ള കഴിവും കൂടി നമുക്ക് നഷ്ടമായോ എന്ന് സംശയിക്കേണ്ടി വന്നേനെ.

    നമ്മുടേതായ എല്ലാത്തിനെയും എന്റർറ്റെയ്ന്റ്മെന്റ് വ്യാപാരികൾ തട്ടിയെടുക്കുകയാണോ?

    ReplyDelete
  4. എങ്കിലും എന്റെ വി.വി അല്ലെ...ഇപ്പറഞ്ഞതിന് ഞാനും ഒരു രക്തസാക്ഷിയാണ്

    ReplyDelete
  5. നുസു....ആരാണീ വിവി? ഞാന്‍ വല്ലപ്പോഴുമേ ഐഡിയ സ്റ്റാര്‍ സിം‌ഗര്‍ കാണാറുള്ളു. അതുകൊണ്ടാണ്‌,ട്ടോ ചോദിച്ചത്.

    എന്റെ അഭിപ്രായത്തില്‍ "ഐഡിയ സ്റ്റാര്‍ സിം‌ഗര്‍" പോലുള്ള പ്രോഗ്രാം നല്ലതാണെന്നാണ്‌. കാരണം നമ്മുടെ അച്ഛനമ്മമാര്‍ക്ക് ഏകാന്തയുടെ വിരസത അകറ്റാന്‍ വീണു കിട്ടുന്ന ഒരു മണിക്കൂറല്ലേ അത്. ആ സമയത്ത് വിളിക്കുന്നതിനു പകരം വേറെ എപ്പോഴെങ്കിലും വിളിച്ചാല്‍ പോരെ നമുക്ക്. അവര്‌ എന്‍‌ജോയ്‌ ചെയ്യട്ടെന്ന്..:)

    ReplyDelete
  6. (പേരിലെ നുണച്ചിയും സുന്ദരിയും തമ്മില്‍എന്തോ ഒരു ചേര്‍ച്ചയില്ലായ്മ)

    ഈ പോസ്റ്റ്‌ നുണയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം വിഡ്ഢിപ്പെട്ടി അത്രക്ക് നമ്മുടെ മേല്‍ പിടിമുറുക്കിയിരിക്കുന്നു. സന്ധ്യാനാമം, പ്രാര്‍ഥന, ക്ഷമ,അതിഥികള്‍....ഒക്കെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു.

    ReplyDelete
  7. വീവീ ബാധ ഇപ്പോ എല്ലാ വീട്ടിലുമുണ്ട്... വഴളന് പറഞ്ഞ പോലെ നിത്യോം വിളിച്ച് ശല്യപ്പെടുത്തിയാല് വീട്ടുകാര് ഫൊണെടുത്തിട്ട് അവരവിടെ ഇല്ല എന്ന് പറഞ്ഞു കളയും ജാഗ്രതൈ

    ReplyDelete
  8. എവിടെ ഒരു വിവരവുമില്ലല്ലോ?

    ReplyDelete
  9. കമന്റ്‌ ഇട്ട എല്ലാവര്‍ക്കും നന്ദി.

    വായാടി,സുഖമില്ലായിരുന്നു,മനസ്സിന്.അത് കൊണ്ടാണ്.ഭേദപ്പെട്ടു വരുന്നു.:)

    ReplyDelete
  10. നുസു...മനസ്സിന്റെ അസുഖം മാറ്റാനല്ലേ ഈ ബ്ലോഗും, ഞങ്ങളുമൊക്കെയുള്ളത്? എന്റെ പോസ്റ്റിനിട്ട കമന്റ് വായിച്ചുട്ടോ. നല്ലൊരു കവിതയെഴുതു. അപ്പോള്‍ എല്ലാം ശരിയാകും.:)

    ReplyDelete
  11. നുണച്ചി സുന്ദരി ചേടത്തി അല്ല ചേച്ചി ( ആ എന്നതേലും ആട്ട് ) പണ്ടും ഞാന്‍ ഇവിടെ വന്നിരുന്നു . ആ ചോക്ക് വരുത്തിയ വിനക്ക് ഒരു കമന്റും ഇട്ടിരുന്നു പക്ഷെ കോപ്പി ആയില്ല .എന്തോ പ്രോബ്ലം ... എന്തായാലും സുഖം തന്നയല്ലേ ?? പിന്നെ പണ്ട് എനിക്കൊരു കമന്റ്‌ തന്നില്ലേ, ഒരു ആല്‍ബത്തില്‍ കാണിക്കുന്നത് നിങ്ങളുടെ നാടാണ് എന്ന് പറഞ്ഞ്??? അത് ശരിയാണോ ??
    പിന്നെ ഇ പോസ്റ്റിനുള്ള കമന്റ്‌ വഷളന്‍ പറഞ്ഞിട്ടുണ്ട് .... :):):)

    ReplyDelete
  12. വായാടി,കവിത പരീക്ഷിച്ചു നോക്കുന്നതായിരിക്കും.നല്ല വാക്കുകള്ക് നന്ദി.

    പ്രദീപ്‌,ആദ്യത്തെ വരി കമന്റ്‌ വായിച്ചപ്പോഴേ എനിക്ക് സമനില വീണ്ടും തെറ്റി.പിന്നെ പ്രദീപ്‌നു 27 വയസ്സായ സ്ഥിതിക്ക്(ചേട്ടാ എന്ന് വിളിക്കുന്നില്ല...:))ഞാന്‍ അനുജത്തിയാണ്(സത്യം!!).ചുമ്മാ ചേച്ചീന്നൊക്കെ വിളിച്ചു സമനില തെറ്റിക്കാതെ.പിന്നെ,ആ കമന്റ്‌ കിട്ടിയില്ല.പിന്നെ ആ ആല്‍ബത്തില്‍ കാണിക്കുന്നത് എന്റെ നാട് ആണ് എന്ന് പറഞ്ഞത് വളരെ ശരിയാണ്.ആ നാലുകെട്ടിലൊക്കെ പണ്ട് പോയിട്ടുണ്ട്.

    ReplyDelete
  13. അനാമിക, നല്ല പോസ്റ്റ്...
    മൊബൈലിലും ഇന്റെര്‍നെറ്റിലും ടെലിവിഷനുമായി യുവജനങ്ങളും ഒരു മുറിയുടെ നാല് ചുവരില്‍ ഒതുങ്ങുകയല്ലേ കുട്ടീ.. അപ്പൊള്‍ വീട്ടിലെ മറ്റുള്ളവര്‍ ആയിട്റെന്തിനു കുറക്കണം...
    എഴുത്ത് തുടരുക..
    ആശംസകള്‍..

    ReplyDelete