മഴ പെയ്യുന്നു...
അശാന്തമായി.
കൊടുങ്കാറ്റും,മിന്നലും
ഇടിമുഴക്കവും....
മഴയേകിയ സ്വപ്നങ്ങളില്‍
മണ്ണില്‍ ജീവന്റെ പുതു സൃഷ്ടി.
മഴയുടെ രൌദ്രഭാവത്തില്‍
മണ്ണില്‍ ജീവന്റെ വിലാപം.
മഴയുടെ നനവുള്ള രാത്രികളില്‍
ജനലഴികളുടെ തണുപ്പില്‍
മുഖം ചേര്‍ത്ത്
എന്തിനെന്നറിയാതെ
അന്ധകാരത്തിന്റെ ശൂന്യതയില്‍
ആരെയോ പ്രതീക്ഷിച്ച മനസ്സ്!
മഴയുടെ രൌദ്രത
മനസ്സിലേക്കും..
ഭ്രാന്തമായ പൊട്ടിച്ചിരികളും,
നിലക്കാത്ത അലറികരച്ചിലും-
മനസ്സില്‍ രുദ്ര താണ്ടവം!
ചിന്തകളില്‍ നിന്നും
ഉടലെടുത്ത കഴുകന്മാര്‍
തലച്ചോര്‍ കൊത്തിയെടുക്കുന്നു.
വേദന-സപ്ത നാഡികളും
നിശ്ചലമാക്കപ്പെടുന്നു.
രാവെന്നോ പകലെന്നോ
അറിയാതെ നാളുകള്‍
ഒടുവില്‍ എപ്പോഴോ
എല്ലാം ശാന്തം.
മഴയും മനസ്സും വീണ്ടും..
ലാസ്യത്തിന്റെ ആലസ്യത്തിലേക്ക്.
വായാടി,നന്ദി .എന്നെ എഴുതാന്‍ പ്രേരിപ്പിച്ചതിന്.:)
ReplyDelete"മഴയുടെ രൌദ്രത മനസ്സിലേക്കും...ഒടുവില്‍ എപ്പോഴോ
ReplyDeleteഎല്ലാം ശാന്തം"
മനസ്സ് അങ്ങിനെയാണ്. നമ്മെ കളിപ്പിച്ചു കൊണ്ടേയിരിക്കും. ഇപ്പോള്‍ എല്ലാം ശാന്തമായല്ലോ. ഒരു കവിത എഴുതൂ എന്നു പറഞ്ഞപ്പോഴേയ്ക്കും എഴുതിയതിന് നന്ദി. സന്തോഷമായി. ഇനിയും വരാം.:)
അത് ശരി വായാടി കവിത എഴുതൂ എന്നു പറഞ്ഞപ്പോഴെക്കും സുന്ദരി കവിത എഴുതിയോ... നന്നായി....!!
ReplyDeleteനന്നായി എന്നു പറഞ്ഞത് കവിതയാ..
കവിത നന്നായി...
ReplyDeleteകാവ്യ മഴ!
ReplyDeleteനുണച്ച്ചി, സുന്ദരിയാണോ? അതോ ഇതും 'നുണ'യാണോ?
(എന്നെങ്കിലും ആരെങ്കിലും ഈ കണ്ണൂരാന്‍ സുന്ദരനോട് കവിത എഴുതാന്‍ പറയുമായിരിക്കും..)
വായാടി പറഞ്ഞപ്പോഴേ കവിതയെഴുതിയല്ലോ .......ഹും
ReplyDeleteമഴയുടെ നനവുള്ള രാത്രികളില്‍
ജനലഴികളുടെ തണുപ്പില്‍
മുഖം ചേര്‍ത്ത്
എന്തിനെന്നറിയാതെ
നുണച്ചി സുന്ദരി ഈ വരികള്‍ സ്വന്തമാണോ ?? ആണെങ്കില്‍ എന്റെ വക ഒരു " സ്മൈല്‍" :):):)
പഴയ എന്നിലേക്ക് ഒരു മടക്കം ... പഴയ പത്താം ക്ലാസ് കാലം ... ( കവിതയുമായി എനിക്ക് വല്യ ബന്ധമൊന്നുമില്ല അത് കൊണ്ട് കൂടുതല്‍ നിരൂപണം നടത്തുന്നില്ല എങ്കിലും ഒരു വാക്ക് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഇല്ലാത്തതിനാല്‍ ആസ്വദിക്കാന്‍ പറ്റി ...
*വായാടി,അഭിപ്രായത്തിനു നന്ദി.സന്തോഷമായതില്‍ എനിക്കും സന്തോഷം.
ReplyDelete*ഹംസ ,അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
*Jishad Cronic™,അഭിപ്രായത്തിനു നന്ദി.ഇനിയും വരിക.
*കണ്ണൂരാന്‍,അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
"നുണച്ച്ചി, സുന്ദരിയാണോ? അതോ ഇതും 'നുണ'യാണോ?"
ഈ ചോദ്യം ഞാന്‍ ഒരുപാടു കേട്ടു ഈ പേര് വെച്ചതിനു ശേഷം-സുന്ദരി എന്നത് നുണയാണോ എന്ന്.ഇനിയിപ്പോള്‍ നിങ്ങള്‍ തന്നെ തീരുമാനിക്കൂ അതിന്റെ ഉത്തരം. കണ്ണൂരാന്‍ സുന്ദരനോട് ഞാന്‍ തന്നെ കവിത എഴുതാന്‍ പറഞ്ഞിരിക്കുന്നു.!!!:)
*പ്രദീപ്, വന്നതിനും അഭിപ്രായത്തിനും നന്ദി.
"മഴയുടെ നനവുള്ള രാത്രികളില്‍
ജനലഴികളുടെ തണുപ്പില്‍
മുഖം ചേര്‍ത്ത്
എന്തിനെന്നറിയാതെ
നുണച്ചി സുന്ദരി ഈ വരികള്‍ സ്വന്തമാണോ??"-സംശയം വേണ്ട..സ്വന്തം വരികളാണ്..രാത്രിയില്‍ പുറത്തു മഴ പെയ്യുമ്പോള്‍ തണുത്ത ജനലഴികളില്‍ മുഖം ചേര്‍ത്ത് വെച്ച് നില്‍ക്കുന്നത് എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള ഒരു കാര്യമാണ്.പണ്ടാരം അമേരിക്കയില്‍ ജനലും ഇല്ല..ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനു അഴിയും ഇല്ല.ആസ്വദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.
"കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഇല്ലാത്തതിനാല്‍ ആസ്വദിക്കാന്‍ പറ്റി"- എനിക്ക് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ എഴുതാന്‍ ബുദ്ധിമുട്ടാണ്.:)
nalla kavitha.....simple.........mazha haa....ethra sundaramaaya padam.....sundaramaya kure mazha ormakal thirike thannathinu nandi....
ReplyDelete:)
ReplyDeleteആശംസകള്‍
roudi rajappan&cheruvadi...
ReplyDeletenandi...veendum varika!!