എനിക്ക് ഈ പോസ്റ്റിനുള്ള പ്രേരണ കിട്ടിയത് സിനുവിന്റെ ബ്ലോഗിലെ 'നിരപരാധി' എന്ന പോസ്റ്റില്‍ നിന്നാണ്.ആ പോസ്റ്റ് എന്നെ ടീച്ചിംഗ് പ്രാക്ടീസ് ചെയ്ത കാലം ഓര്‍മിപ്പിച്ചു.ഒരു സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു പരിശീലനം.പഠിപ്പിച്ചിരുന്നത് എട്ടാം ക്ലാസ്സിലെയും ഒന്‍പതാം ക്ലാസ്സിലെയും കുട്ടികളെയാണ്. വിഷയം ആംഗലേയം ആയിരുന്നു.അപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ.കുട്ടികള്ക്കാനെങ്കില് എ,ബി,സി,ഡി,....പോലും മുഴുവനായി അറിയില്ല.എനിക്കാണെങ്കില്‍ മുന്‍കോപം ഇത്തിരി കൂടുതലും!!പോരെ പൂരം.മൊത്തത്തില്‍ എന്റെ ക്ലാസുകള്‍ ബഹളമയം.എന്റെ ശബ്ദം പിള്ളേരുടെ ശബ്ദത്തില്‍ മുങ്ങിപ്പോകും പലപ്പോഴും.ക്ലാസ്സുകള്‍ കഴിയുമ്പോള്‍ എനര്‍ജി കിട്ടാനായി വീണ്ടും ഹോര്‍ലിക്ക്സ് കുടിക്കേണ്ടി വരുന്ന അവസ്ഥ.ആദ്യ ക്ലാസ്സില്‍ തന്നെ കോമഡി പറഞ്ഞത് കൊണ്ട് പിള്ളേര്‍ക്ക് എന്നെ അത്ര ബഹുമാനം പോരാ.ഞാനും അവരുടെ പ്രായത്തിലുള്ള ഒരു കുട്ടിയാണ് എന്നാണ് ധാരണ.അത് കൊണ്ട് തന്നെ ഒഴിവുള്ള സമയങ്ങളില്‍ എന്നെ വിളിക്കാന്‍ ഒരു സംഘം തന്നെ സ്റ്റാഫ് റൂമില്‍ എത്തും.ഇംഗ്ലീഷ് നെ വെറുത്തിരുന്ന കുട്ടികളുടെ ഈ മാറ്റം എന്നെ പോലും ഞെട്ടിപ്പിച്ചു.അവര്‍ ഇഷ്ടപ്പെട്ടത് എന്റെ തമാശകള്‍ ആയിരുന്നു..അല്ലാതെ ആംഗലേയം അല്ല എന്നത് മറ്റൊരു സത്യം.(ഭൂരിപക്ഷത്തിനും പഠിക്കണം എന്ന ചിന്തയില്ല.പിന്നെ, ജോലിയൊന്നും വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഒരു കുട്ടി പറഞ്ഞു അവന് ഗള്‍ഫില്‍ പോകും എന്ന്.ബാപ്പയും ഇക്കയുമൊക്കെ ഗള്‍ഫില്‍ ആണത്രേ.ചുരുക്കത്തില്‍ ഗള്‍ഫില്‍ പോകാന്‍ പഠിക്കേണ്ട എന്നര്‍ത്ഥം!!).പിന്നെ ഞാന്‍ അങ്ങനെ വല്ലാതെ കര്‍ക്കശ സ്വഭാവം കാണിച്ചിരുന്നുമില്ല(എനിക്കും പഠിപ്പിക്കാന്‍ മടിയായിരുന്നു.എന്റെ ക്ലാസ്സ് ,മേല്‍നോട്ടത്തിനു വരുന്ന അധ്യാപകര്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പായാല്‍ പിന്നെ എന്റെ ക്ലാസ്സില്‍ സംഗീത മഹോത്സവം ആയിരിക്കും.മൊത്തത്തില്‍ പാട്ടിന്റെ പാലാഴി!!)
മുന്‍ നിരയിലിരിക്കുന്ന കുട്ടികള്‍ അത്ര പ്രശ്നക്കാരായിരുന്നില്ല.പുറകോട്ടു പോകുന്തോറും പ്രശ്നക്കാരുടെയും അവരുണ്ടാക്കുന്ന പ്രശ്നങ്ങളുടെയും രൂക്ഷത ഏറിക്കൊണ്ടിരിക്കും.പിന് ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് എന്നെക്കാളും ഒരു മൂന്ന് നാലു വയസ്സ് മാത്രമേ കുറവുള്ളൂ എന്ന നഗ്ന സത്യം മറ്റുള്ളവരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു.അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് പോകുമ്പോള്‍ ഹൃദയം ഇത്തിരി വേഗത്തില്‍ ഇടിക്കും.പേടിയാണേ...!!നേരത്തെ പറഞ്ഞത് പോലെ എന്നെ ബഹുമാനം കുറവായത് കൊണ്ടും എന്റെ ദേഷ്യം അത് വരെ കണ്ടിട്ടില്ലാത്തത് കൊണ്ടും കുട്ടികള്‍ "തരികിട" പരിപാടികള്‍ തുടര്‍ന്നു.അങ്ങനെയിരിക്കെ ഏല്‍പ്പിച്ച പാഠഭാഗങ്ങള്‍ അപ്രതീക്ഷിതമായി വന്ന അവധി ദിവസങ്ങള്‍ കാരണം തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.(കാലവര്‍ഷം തകര്‍ത്തു പെയ്തതിനാല്‍ വെള്ളം കയറി റോഡുകള്‍ കാണാതായി.റോഡില്‍ ഇറക്കിയ തോണിയില്‍ കയറി ,ചാര്‍ട്ട് പേപ്പറും പുസ്തകങ്ങളും മുറുകെ പിടിച്ചു വീഴാതെ ഒരു വിധത്തില്‍ റോഡു കാണുന്നിടത്ത് ഇറങ്ങി സ്കൂളില്‍ എത്തുമ്പോഴോ,അന്ന് ഒടുക്കത്തെ സമരം!)അങ്ങനെ എന്റെ തമാശകള്‍ നിലച്ചു .ക്ലാസ് കാര്യമാത്ര പ്രസക്തമായി.
ഒരു ദിവസം ഞാനിങ്ങനെ വളരെ ഗൌരവമായി ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ പുറകിലെ ബെഞ്ചിലെ ഒരുത്തന്റെ മുഖത്തൊരു പുഞ്ചിരി.ഞാന്‍ അവനെ ഒന്ന് രൂക്ഷമായി നോക്കി.അവന് ചിരി നിര്‍ത്തിയില്ലെന്നു മാത്രമല്ല, മറ്റുള്ളവര്‍ അതില്‍ പങ്കാളികള്‍ ആവുകയും ചെയ്തു.ഞാന്‍ അഞ്ചു പേരെയും എഴുന്നേല്പിച്ചു നിര്‍ത്തി.ആ ചിരിക്കാരനോട് ബോര്‍ഡില്‍ എ,ബി,സി.ഡി......എഴുതാന്‍ പറഞ്ഞു.(അവനു അത് അറിയില്ല എന്ന് എനിക്കുറപ്പായിരുന്നു.ഒന്ന് ചമ്മട്ടെ എന്നെ കരുതിയുള്ളു.ഒന്‍പതാം ക്ലാസ്സ് ആണ് എന്നോര്‍ക്കണം!)അവന് നിന്ന് വിയര്‍ക്കുന്നു.ആകെ എഴുതിയിരിക്കുന്നത് എ,ബി....എന്ന് മാത്രമാണ്..ഇപ്പോള്‍ തല കുനിഞ്ഞിരിക്കുന്നു.ചിരിക്കു പകരം ഒരു ദയനീയ ഭാവം.അത്രയും മതി.ഞാന്‍ അവനോടു പോയി ഇരിക്കാന്‍ പറഞ്ഞു.വീണ്ടും ക്ലാസ്സ് പഴയത് പോലെ.അപ്പോഴാണ് പുറകില്‍ നിന്നും ഒരു കുശു കുശുക്കുന്ന ശബ്ദം.ഞാന്‍ നോക്കുമ്പോള്‍ പോയി ഇരുന്നവന് അടുത്തിരിക്കുന്നവനോട് ഏതോ കഥ പറയുകയാണ്.ഇത്തവണ എനിക്ക് ക്ഷമ കെട്ടു.രണ്ടും കല്പ്പിച്ചു ഞാന്‍ കയ്യിലുള്ള ചോക്ക് കഷണം അവനെ ലക്ഷ്യം ആക്കി എറിഞ്ഞു.(ഇപ്പോഴും ദേഷ്യം വന്നാല്‍ എന്തെങ്കിലും എടുത്തെറിയുന്ന സ്വഭാവം എനിക്കുണ്ട്!!ഹാ..ഹാ )ഉന്നം പിഴച്ചു!.നെറ്റിയില്‍ ഉദ്ദേശിച്ചത് കണ്ണില്‍ കൊണ്ടു!.എനിക്ക് പേടിയായി.(പരിശീലനം ചോക്ക് എറിയുന്നതിലാണോ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍.....ഹോ..)
അവനു കണ്ണ് തുറക്കാന്‍ പറ്റുന്നില്ല.ഉടനെ ഞാന്‍ അവനോടു വെള്ളം എടുത്തു കണ്ണ് കഴുകാന്‍ പറഞ്ഞു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കണ്ണ് കുറച്ചു ശരിയായി.എങ്കിലും ചുവപ്പുണ്ട്.ക്ലാസ്സ് കഴിഞ്ഞു.വൈകുന്നേരമായപ്പോള്‍ ഞാന്‍ ഇതൊക്കെ മറന്നു.അടുത്ത ദിവസം പതിവ് പോലെ ഞാന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ലവന് ക്ലാസ്സില്‍ ഇല്ല.വീണ്ടും ഹൃദയമിടിപ്പ്.അന്വേഷിച്ചപ്പോള്‍ എന്റെ ഏറു കൊണ്ടു അവന്റെ കണ്ണിനു അലര്‍ജി പിടിപെട്ടെന്നു അറിഞ്ഞു.എനിക്ക് വേവലാതി കൂടി.ഞാന്‍ അവിടെ വെറും പരിശീലനത്തിന് പോയതാണ്.പരാതിയും കൊണ്ടു അവനും ബാപ്പയും വരുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.ആ നിമിഷവും പ്രതീക്ഷിച്ചു ഞാന്‍ വൈകുന്നേരം വരെ ആശങ്കപ്പെട്ടെങ്കിലും ആരും വന്നില്ല.അടുത്ത ദിവസം ശരിയായ കണ്ണുമായി അവനെ കണ്ടതിനു ശേഷമാണ് എനിക്ക് ആശ്വാസം ആയത്.ഒരു ചോക്ക് വരുത്തുന്ന ഓരോരോ പോല്ലാപ്പേ..!ഏതായാലും അതിനു ശേഷം കുട്ടികള്‍ക്ക് എന്നോട് ബഹുമാനം കൂടി!!
ചിന്ത :ഇപ്പോഴും ആ സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എ,ബി,സി,ഡി...അറിയില്ല എന്നാണു കേട്ടത്.അത് പഠിക്കാതെ എങ്ങനെ അവര്‍ ഒന്‍പതില്‍ എത്തുന്നു എന്ന കാര്യം എന്നെ അതിശയപ്പെടുത്തുന്നു.
താങ്കള്‍ പറഞ്ഞത് വളരെ സത്യം നിറഞ്ഞ അനുഭവ കഥ തന്നെ ...ഇങ്ങിനെ ഒരു പാട് അനുഭവ കഥകള്‍ ഉണ്ട് എനിക്കും ..പിന്നെ "എ ബി സി" അറിയാത്ത കുട്ടികള്‍, "ഈസ് വാസ്" എന്ത് എന്ന അറിയാത്ത കുട്ടികള്‍ ഒമ്പതാം തരം വരെ എത്തുന്നതും ടീച്ചേര്‍സ് ന്റെയും അവരുടെ evaluational സിസ്റ്റത്തിന്റെയും പോരയിമയുമാണ് ശരിക്കും കാട്ടുന്നെ ...ഒന്‍പതാം ക്ലാസ്സ് വരെ എല്ലാവരെയും അങ്ങിനെ തള്ളി കേറ്റി വിടും ...പഠിപ്പിക്കലും ചിലപ്പോള്‍ ഒഴപ്പ് രീതിയില്‍ ആകും ...ഇനി ടീച്ചര്മാര് ആത്മാര്‍ഥമായി പഠിപ്പിച്ചാല്‍ വീട്ടുകാര്‍ ഫോളോ അപ്പ് നടത്തില്ല ...സ്കൂളിലേക്ക് വിട്ടാല്‍ അവരുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് കരുതുന്ന പാവം മാതാപിതാക്കള്‍ ...ചില വീട്ടുകാര്‍ക്ക് അവരെ പഠിപ്പിക്കാനോ ശ്രദ്ധിക്കാനോ ഉള്ള അറിവ് കാണില്ല ...ഇതെല്ലാം കുട്ടികള്‍ പലപ്പോഴും മുതലെടുക്കും ...ആരെയും കുറ്റപെടുത്താന്‍ കഴിയാത്തൊരു വല്ലാത്ത അവസ്ഥ ..ചില കുട്ടികളുടെ വീട്ടിലെ സ്ഥിതി നേരില്‍ കണ്ടാല്ലോ ഞെട്ടി പോകും ....അവര്‍ ക്ലാസ്സില്‍ എങ്കിലും വന്നു സ്വസ്ഥമായി ഇരിക്കട്ടെ എന്ന് തോന്നും ...അത്രയ്ക്ക് ദുസ്സഹമായ അവസ്ഥ വീട്ടില്‍ ...നന്നായി അവതരിപ്പിച്ചു ...ഒരു സ്കൂള്‍ അനുഭവം ...ഇത് എന്നെയും പലതും ഓര്‍മിപ്പിച്ചു ...ഒത്തിരി നന്ദി സുഹൃത്തേ ....ഇനിയും എഴുതുക !!! പക്ഷെ ഒരിക്കലും മുന്‍കോപം പാടില്ല ഒരു ടീച്ചര്‍ക്ക് കേട്ടോ ...പ്രത്യേകിച്ചും ഈ ചോക്ക കൊണ്ടു ഏറു ....അത് ശരിക്കും അപകടം നിറഞ്ഞ ഒന്നാണ് :) ...ദേഷ്യം കടിച്ചമര്‍ത്തുക തന്നെ ...
ReplyDeleteപോസ്റ്റ് കലക്കി. പക്ഷേ ടീച്ചര്‍, ച്ഛെ! ചോക്കുകൊണ്ടൊക്കെ പിള്ളേരെ എറിയാന്നു വെച്ചാല്‍...അയ്യേ, അതുവളരെ മോശമായിപ്പോയി..
ReplyDeleteഅയ്യോ! ഇപ്പോഴാ ഒരു കാര്യം ഓര്‍ത്തത് "ഇപ്പോഴും ദേഷ്യം വന്നാല്‍ എന്തെങ്കിലും എടുത്തെറിയുന്ന സ്വഭാവം ഉണ്ടെന്ന്" പറഞ്ഞില്ലേ? ദേ, ഞാന്‍ സ്ഥലം വിട്ടു.. :)
*Aadhila,വന്നതിനും അഭിപ്രായത്തിനും നന്ദി.വീണ്ടും വരണം.
ReplyDelete*വായാടി, അഭിപ്രായത്തിനു നന്ദി.
രണ്ടു പേരോടും-ഈ മുന്‍കോപം കാരണം ഞാന്‍ അധ്യാപനത്തില്‍ നിന്നും വിരമിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ഇനി ഏതായാലും സ്കൂള്‍ തലത്തിലേക്കില്ല.ക്ഷമ ഇല്ല എന്നത് തന്നെ കാരണം.കുറച്ചു കൂടി മുതിര്‍ന്ന തലത്തിലുള്ള കുട്ടികളെ പഠിപ്പിക്കുന്നതാണ് എന്റെ ആരോഗ്യത്തിനു നല്ലത്(കോളേജില്‍ പഠിപ്പിക്കാന്‍ പോയാല്‍ പിള്ളേര് വിശ്വസിക്കില്ല....ടീച്ചര്‍ ആണെന്ന്..:))) )
ഈ പോസ്റ്റും വായിച്ചു, മുൻ പോസ്റ്റും വായിച്ചു.
ReplyDelete“കോളേജില്‍ പഠിപ്പിക്കാന്‍ പോയാല്‍ പിള്ളേര് വിശ്വസിക്കില്ല....ടീച്ചര്‍ ആണെന്ന്..”
എന്നതിന്റെ യഥാർത്ഥകാരണം മുൻ പൊസ്റ്റ് വായിച്ചപ്പോ മനസ്സിലായി.
കള്ളി! പെരുങ്കള്ളി!
കൊള്ളാം എഴുത്ത്.
എന്റെ പോസ്റ്റ് കാരണം സുന്ദരിക്ക് വേറൊരു പോസ്റ്റിനുള്ള
ReplyDeleteവിഷയം കിട്ടിയല്ലോ..സന്തോഷംട്ടോ..
പറഞ്ഞതിന് ദേഷ്യം തോന്നല്ലേ..
ഞാന്‍ ഓടിയേ..അല്ലാഞ്ഞാല്‍ എന്തേലും എടുത്തെന്നെ എറിഞ്ഞാലോ!
(ചുമ്മാതാട്ടോ..)
നുണച്ചിക്കു പുറമേ ഈ സുന്ദരി മുന്‍ കോപക്കാരിയും ആണല്ലേ.അദ്ധ്യാപനം നിര്ത്തിയതൊരു കണക്കിനു നന്നായി. ഇനിയെങ്കിലും ആ സ്കൂളിലെ കുട്ടികളെ സുന്ദരിയുടെ ചോക്കേറ് ഒരു ദു:സ്വപ്നമായി വന്നു പേടിപ്പിക്കില്ലല്ലോ.;)
ReplyDeleteഅയ്യേ ചോക്കൊക്കെ എടുത്തു എറിയാന്‍ നാണമില്ലല്ലോ ,അയ്യയ്യേ..
ReplyDeleteteachare ,piller thiricheriythe nokkanam
ReplyDelete*jayanEvoor,വന്നതിനും അഭിപ്രായത്തിനും നന്ദി.പിന്നെ കഴിഞ്ഞ പോസ്റ്റും കോളേജും തമ്മിലെന്ത്??!!.:)കള്ളി ആണെന്ന് ഞാന്‍ മുഖത്തെഴുതി വച്ചിട്ടില്ലാട്ടോ...ഹാ..ഹാ..
ReplyDelete*സിനു,വന്നതിനും അഭിപ്രായത്തിനും നന്ദി.പേടിക്കെണ്ടാട്ടോ..ഞാന്‍ സിനുവിനെ എറിയില്ല:)
* Rare Rose,വന്നതിനും അഭിപ്രായത്തിനും നന്ദി.പിന്നെ,ഞാന്‍ എറിഞ്ഞില്ലെങ്കിലും എറിയാന്‍ അറിയാവുന്ന വേറെ അധ്യാപകര്‍ ഇപ്പോഴും അവിടെയുണ്ട്.:)
* Ebin,ചോക്കെടുത്തു എറിയുന്നതിനെന്തിനാ നാണിക്കുന്നത്?ഈ ചോക്കെന്താ അത്ര മോശം വസ്തുവാണോ?അഭിപ്രായത്തിനു നന്ദി.
*perooran,അധ്യാപനം എന്നത് ഒരു "give and take process" ആണ്..തിരിച്ചു കിട്ടിയാല്‍ വാങ്ങുക.അത്രയേയുള്ളൂ.!അഭിപ്രായത്തിനു നന്ദി.
ഏതായാലും അതിനു ശേഷം കുട്ടികള്‍ക്ക് എന്നോട് ബഹുമാനം കൂടി!!
ReplyDeleteഅമ്പോ ദേ വീണ്ടും പുളു
ഏതായാലും അദ്ധ്യാപനം നിർത്തിയത് കാര്യായി തടികേടാവില്ല പഴയ കാലല്ല ഇപ്പൊ ചോക്കൊക്കെ എടുത്തെറിഞ്ഞാ ടീച്ചറ് വിവരമറിയും പണ്ട് ചോക്ക് മാത്രല്ല ഡസ്റ്റ്ര് കൊണ്ട് വരെ എറിയണ ടീച്ചർമാരുണ്ട് എങ്ങാനും കൊണ്ടാ മുഖം നല്ല വെളുത്തിരിക്കും ഇപ്പൊ അതിന് ആമ്പിയറുള്ള ടീച്ചർമാരുണ്ട് തോനണില്ല
നമസ്കാരമുണ്ട് ടീച്ചറമ്മേ
ReplyDeleteസ്നേഹത്തിന്റെ ഭാഷയാ ടീച്ചറേ നല്ലത്, ചോക്കിന്റെയല്ല :)
ReplyDeleteടീച്ചറേ, ഞാനിപ്പോള്‍ ഒരു ക്ലാസ്സിനു പോകുന്നുണ്ട്. എന്റെ കൂടെ വരുന്നോ? :)
ReplyDeletesnehathinte bhasha thanneya nallathu.......
ReplyDeleteഹാജര്‍. ഇതെന്താ ടീച്ചറമ്മ ബൂലോകത്തില്ലേ?
ReplyDelete*vinus,അങ്ങനെയുള്ള ടീച്ചര്മാര് ഇപ്പോഴും ഉണ്ട് കേട്ടോ..തിരിച്ചടിക്കാനുള്ള ശക്തി ഉള്ളത് കൊണ്ടല്ലേ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യുന്നത്.അല്ലാതെയുള്ളവര്‍ ഇത്തരം പരിപാടികളുമായി ഇറങ്ങിയാല്‍ എപ്പോ തീര്‍ന്നു എന്ന് ചോദിച്ചാല്‍ മതി.:)
ReplyDelete*pd,നമസ്കാരം.എവിടെയായിരുന്നു?
*"അരുണ്‍ കായംകുളം said...
സ്നേഹത്തിന്റെ ഭാഷയാ ടീച്ചറേ നല്ലത്, ചോക്കിന്റെയല്ല :)"-അതേയ്....പത്തിരുപതു വയസ്സുള്ള ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികളെ(??)ഞാന്‍ സ്നേഹിക്കാന്‍ പോയാലുള്ള അവസ്ഥ പറയണോ അരുണ്‍?:)അത് കൊണ്ട് സ്നേഹം എന്നും പറഞ്ഞു പോയാല്‍ ഇന്നത്തെ കാലത്ത് മാനക്കേടായിരിക്കും ഫലം.സ്നേഹിച്ചു നന്നാക്കുന്ന കാലമൊക്കെ കഴിഞ്ഞു മാഷെ...ഇപ്പോള്‍ അവര്‍ പറയുന്നത് പോലെ നമ്മള് ചെയ്താല്‍ നമുക്ക് കൊള്ളാം!!അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
*വായാടി, ആ ക്ലാസ്സ് ഞാന്‍ കണ്ടിരുന്നു.ഇടയ്ക്കു പോകാറുണ്ട്.പിന്നെ ബൂലോകത്തില്‍ വരാറുണ്ട്..എല്ലാവരെയും കണ്ടിട്ട് ഒന്നും മിണ്ടാതെ പോകും.പോസ്റ്റ് കണ്ടിരുന്നു.കമന്റ് പിന്നീട് ഇടാം.
*jayarajmurukkumpuzha-അരുണിന് എഴുതിയ മറുപടി നോക്കുക.വന്നതിനും അഭിപ്രായത്തിനും നന്ദി.വീണ്ടും വരിക.
This comment has been removed by the author.
ReplyDeleteമലയാളം പഠിക്കാതെ വിദ്യഭ്യാസം പൂർത്തിയാക്കാവുന്ന(മതൃഭാഷ പഠിക്കാതെ) ഒരേയൊരു നാടു ലോകത്തിലുണ്ടെങ്കിൽ നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട് ആണെന്നു നുണച്ചീ നിനക്കറിഞ്ഞൂടെ. പിന്നെയാ ഇംഗ്ലീഷ്. ഇപ്പോൾ 9 വരെ ആൾ പ്രൊമോഷം ആണെന്ന വിവരവും അറിയുക.പിന്നൊരു കാര്യം, ഇംഗ്ല്ലീഷ് കോർ സബ്ജക്റ്റ് ആണെന്ന് അറിയാമല്ലോ. മിക്കവാറും സ്കൂളുകളിൽ ഇപ്പോഴും ഇംഗ്ല്ലീഷ് പഠിപ്പിക്കുന്നത് കണക്കദ്ധ്യാപകരും സോഷ്യൽ അദ്ധ്യാപകരും മറ്റുമാണന്ന കാര്യവും ഓർക്കുക.
ReplyDeleteപിന്നെ നമ്മുടെ എത്ര ഇംഗ്ല്ലീഷ് അദ്ധ്യാപകരാണ് സാഹിത്യം എന്ന നിലയിൽ സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്?
പുസ്തകം വായിക്കുന്ന ഒരു ഇംഗ്ലീഷ് അദ്ധ്യാപകനെ(അവർ അദ്ധ്യാപികയാണു കേട്ടോ) ഞാൻ എന്റെ 8 വർഷത്തെ അദ്ധ്യാപനജീവിതത്തിൽ ആദ്യമായി കാണുന്നതെ കഴിഞ്ഞ വർഷമാണ്. അങ്ങനെ എത്രയെത്ര കുഴപ്പങ്ങൾ.
അതിരിക്കട്ടെ അന്നത്തെ തമാശയൊന്നും ഇപ്പോഴില്ലല്ലോ.
പാണ്ടൻ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലേ?
*"എന്‍.ബി.സുരേഷ്-അതിരിക്കട്ടെ അന്നത്തെ തമാശയൊന്നും ഇപ്പോഴില്ലല്ലോ."-മാഷെ,എപ്പോഴും തമാശ മാത്രം പോരല്ലോ. :)
ReplyDelete"പാണ്ടൻ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലേ?"-ഇതിപ്പോള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്താ പറയാ?വല്ല പാണ്ടന്‍ നായോടും പോയി ചോദിക്കൂ..:)അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
*വായാടി,സുഖമാണ്.അന്വേഷണത്തിന് നന്ദി.ഞാന്‍ ചിത്ര രചനയിലാണ്.അതാണ് ഇവിടെയൊന്നും കാണാത്തത്.
nunachi sundari said..."പാണ്ടൻ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലേ?"-ഇതിപ്പോള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്താ പറയാ?വല്ല പാണ്ടന്‍ നായോടും പോയി ചോദിക്കൂ.
ReplyDeleteഹ..ഹ.ഹ..ഈ മറുപടി എനിക്കിഷ്ടമായി. "ഉരുളയ്ക്കുപ്പേരി" പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം അങ്ങിനെയിങ്ങിനെയൊന്നും കുറയില്ലെന്ന് ഇപ്പോള്‍ മനസ്സിലായി.:)
എന്താണൊരു മൗനമെന്ന് ഞാനും വിചാരിച്ചിരുന്നു. അപ്പോള്‍ സുന്ദരി, നുണച്ചി, കള്ളി, പാട്ടുകാരി, എഴുത്തുകാരി, ചിത്രകാരി, ഹൊ! എനിക്ക് വയ്യാ...ഇനി വല്ലതും?
ആദ്യമായാണ് ഈ നുണച്ചിയുടെയടുത്തു വരുന്നത്. ഈ ബൂ ലോകത്ത് നുണയന്മാരും പാവപ്പെട്ടവരും നിരക്ഷരനും അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പേരുകളാണല്ലോ?.സ്കൂള്‍ അനുഭവം നന്നായി. പിന്നെ ചോക്കു കൊണ്ടറിയുന്ന ഒരു മാഷിനെ ജയറാം ഒരു പരസ്യത്തില്‍ ഈയിടെ അവതരിപ്പിച്ചു കണ്ടു.അപ്പോ സംഭവം നാട്ടു നടപ്പു തന്നെയാ.കതീസുവിന്റെ മൂക്കുസ്മാന്‍ വഴി ഞാനിവിടെയെത്തി.ഈ വഴിക്കും വരണേ.
ReplyDelete* മുഹമ്മദ്കുട്ടി-വന്നതിനും അഭിപ്രായത്തിനും നന്ദി.സമയം കിട്ടുമ്പോള്‍ ആ വഴിക്കും വരാം.
ReplyDeleteനാട്ടിലൊന്നു പോയതാ ടീച്ചറെ എല്ലരൊക്കെ ഒന്നു കാണന്ടെ അല്ലെങികിലവര് മറന്നാലോ
ReplyDeleteഈ പോസ്റ്റ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഹിന്ദി പദ്യം പഠിച്ചു വന്നവരോറ്ട് റ്റീച്ചര്‍ എഴുന്നേറ്റ് നില്ക്കാന് പറഞ്ഞപ്പോള്‍ മുന്‍ബെഞ്ചിലെ മൂന്ന് നാല് കുട്ടികള്‍ ഒഴികെ ബാക്കി ആരും എഴുന്നേറ്റില്ല . കുറച്ച് നെരം എന്തോ ചിന്തിച്ച് ഈ ക്ലാസില്‍ ഹിന്ദി അക്ഷരമാല അറിയാത്തവര്‍ എഴുന്നേറ്റ് നില്ക്കൂ എന്നു പറഞ്ഞപ്പോള്‍ ആദ്യം എഴുന്നേറ്റ് നിന്നവര്‍ ബെഞ്ചില്‍ ഇരുന്നു ബാക്കി എല്ലാവരും എഴുന്നേറ്റ് നിന്നു. . “ഇനി പദ്യം പഠിച്ചത് മതി ആദ്യം അക്ഷരമാല പഠിക്കൂ നിങ്ങള്‍“ എന്നു പറഞ്ഞു ബോര്‍ഡില്‍ ഹിന്ദി അക്ഷരമാല എഴുതി. എല്ലാവരോടും പഠിക്കാന്‍ പറഞ്ഞു.
ReplyDeleteഇത് വായിച്ചപ്പോള്‍ ആ സംഭവമാണ് ഓര്‍മയില്‍ വന്നത്. !!
chalk eriyunna teachers ellayidathum undu...bagyam chooralum boardum eriyunnilalo..
ReplyDeleteപോസ്റ്റ് ചിരിയുണര്‍ത്തുന്നത് ആണ് എങ്കിലും ഒരദ്ധ്യാപിക എന്ന നിലയിലുള്ള പരാജയത്തെ വരച്ചു കാട്ടുന്നു... അദ്ധ്യാപകരെന്നു വിളിക്കാന്‍ മാത്രം യോഗ്യതയുള്ള ഒരു കൂട്ടരാണ് ഇത്തരം സ്കൂളുകളുടെ ശാപം എന്ന് പറയേണ്ടി വരും.. താല്പര്യമില്ലാത്തവര് ഈ പണിക്കു പോകാത്രിരുന്നു കൂടെ ?
ReplyDelete