Thursday, 6 May 2010

ശൂന്യത

മനസ്സ് ശൂന്യം!
ഇരുട്ട് നിറഞ്ഞ ഉപബോധത്തിന്റെ
അടര്‍ന്നു വീണ ഒരു വള്ളി തേടി ഞാന്‍.
ഇനിയും പിറക്കാത്ത ചിന്തകളും
ജനിച്ചു മരിച്ച സ്വപ്നങ്ങളും
ശവ കല്ലറയ്ക് ഉള്ളിലേക്ക്..
ജനിക്കും മൃതിക്കും ഇടയിലുള്ള
നേര്‍ത്ത നൂല്‍പാലത്തിലൂടെ
തിളയ്ക്കുന്ന അഗ്നി ഗര്‍ത്തങ്ങള്‍ക്ക് മേലെ
നീറി ദഹിച്ചു വീണ്ടും യാത്ര.
ലക്‌ഷ്യം ഇല്ല മോഹമില്ല
സ്വപ്നമില്ല പ്രതീക്ഷയില്ല
സഹനം-സഹനം മാത്രം....
ഇരുട്ടിനെ വകഞ്ഞു മാറ്റി
വരുന്നൊരു വെളിച്ചം ഇനിയൊരു
ലക്‌ഷ്യംആയി ,മോഹമായി
സ്വപ്നമായി,പ്രതീക്ഷയായി
മാറുമോ?

14 comments:

  1. "ഇരുട്ടിനെ വകഞ്ഞു മാറ്റി
    വരുന്നൊരു വെളിച്ചം ഇനിയൊരു
    ലക്‌ഷ്യംആയി ,മോഹമായി
    സ്വപ്നമായി,പ്രതീക്ഷയായി
    മാറുമോ?"

    തീര്‍‌ച്ചയായും...ലക്ഷ്യവും, മോഹവും, സ്വപ്നവുമില്ലെങ്കില്‍ പിന്നെയെന്ത് പ്രതീക്ഷ?!!

    നല്ല കവിത..എനിക്കിഷ്ടമായി.:)

    ReplyDelete
  2. വീണ്ടും താങ്ക്‌സ്. ഈ കവിത വായിക്കാന്‍ എന്നെ ആദ്യം ക്ഷണിച്ചതിന്‌. ഒരുപാടൊരുപാട് സന്തോഷം. :)

    ReplyDelete
  3. ഇരുണ്ടു പോയ ഒരു ലോകമാണല്ലോ ഒരാളുടെ മനസ്സിനെയും ഇരുണ്ടതാക്കുന്നത്. ജീവിച്ചിരിക്കുക എന്നാല്‍ ചിന്തിക്കുക സ്വപ്നം കാണുക, സൃഷ്ടിക്കുക, പുന:സൃഷ്ടിക്കുക, കരയുക, ചിരിക്കുക എന്നിങ്ങനെ വിവിധ അവസ്ഥകളിലൂടെ കടന്നു പോവുക എന്നാണ്.
    സാര്‍ത്ര് പറയുന്ന സത്തയും ശൂന്യതയും. അല്ലേ. ഇവിടെ മനസ്സിലും എല്ലാ പ്രതീക്ഷയും അവസാനിചിരിക്കുന്ന ഇരുണ്ട ദര്‍ശമാണ് ഇവിടെ. കുറച്ചു പഴയതാണ്, പക്ഷെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

    പക്ഷെ കവിതയുടെ ഘടനയും വാക്കുകളും പുതുക്കാമായിരുന്നു. വീഞ്ഞു പുതിയ കുപ്പിയിലാക്കുന്ന കാര്യം തന്നെ.

    ReplyDelete
  4. *വായാടി,അഭിപ്രായത്തിനു നന്ദി.ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.വീണ്ടും വരിക

    *മാഷേ,എന്താ ഞാന്‍ പറയുക? പ്രതീക്ഷ..അതെന്താണെന്ന് മറക്കാന്‍ തുടങ്ങിയിരിക്കുന്നു.പിന്നെ വീഞ്ഞ് പഴകുന്തോറും നന്നാവും എന്നല്ലേ..പഴകട്ടെ!!
    'Waiting for Godot'.അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.

    ReplyDelete
  5. *എന്‍.ബി.സുരേഷ്-അതേയ്... birthday ട്രീറ്റ് വേണം കേട്ടോ..ടോറസ് അല്ലെ...എപ്പോഴാ പിറന്നാള്‍? അതോ കഴിഞ്ഞോ.? ഏതായാലും പിറന്നാള്‍ ആശംസകള്‍!

    ReplyDelete
  6. വഷളാ,അഭിപ്രായത്തിനു നന്ദി-ആശംസയ്കും.വീണ്ടും വരിക.

    ReplyDelete
  7. എഴുതിപഴകിയ പ്രമേയമായതുകൊണ്ട് ഒരല്പം കൂടി പുതുമ കൊണ്ടുവരാമായിരുന്നു എന്ന് തോന്നി....സസ്നേഹം

    ReplyDelete
  8. നുണച്ചിപ്പാറു,......ഞാന്‍ പുതിയ ഫോട്ടോ ബ്ലോഗ് തുടങ്ങി. ക്ഷണിക്കാന്‍ വന്നതാണ്. :):)

    ReplyDelete
  9. കിളിത്തൂവലിലെ ജിബ്രാന്‍ കവിതയുടെ original version കണ്ട് പറന്നിറങ്ങിയതാണിവിടെ...congrats....nunachipparu ആളു കിടിലനാണുട്ടോ....english ആണോ subject?

    ReplyDelete
  10. thanks.അതെ.ആംഗലേയ സാഹിത്യം ആണ് വിഷയം.(ശോ..അതും കണ്ടു പിടിച്ചല്ലോ.എനിക്ക് വയ്യ!)വന്നതിനും അഭിപ്രായത്തിനും നന്ദി.വീണ്ടും വരിക.

    ReplyDelete
  11. ഞാന്‍ അവിടെ നേരത്തെ എത്തി, വായാടി.

    ReplyDelete
  12. ഒരു യാത്രികന്‍, എനിക്കിതൊക്കെ മറ്റുള്ളവര്‍ എഴുതിയതാണ് എന്നൊന്നും അറിയില്ലാന്നെ.എഴുതുമ്പോള്‍ അതൊന്നും നോക്കാറില്ല.അങ്ങനങ്ങ് എഴുതിപ്പോകും.ക്ഷമി!!ഇനി ശ്രദ്ധിക്കാം.(ഉറപ്പല്ല...ശ്രമം മാത്രം.)വീണ്ടും വരിക.

    സോണ,ചിലപ്പോള്‍ അങ്ങനെയൊക്കെ തോന്നും..മനസ്സ് ശൂന്യം,ജീവിതത്തിനു അര്‍ത്ഥമില്ല എന്നൊക്കെ..ചില നിമിഷങ്ങളില്‍ മനസ്സ് കാട് കയറിപ്പോകും.അങ്ങനെ എപ്പോഴോ എഴുതിയതാ ഇതൊക്കെ..ഒരു തരം വട്ട്!കാര്യമാക്കേണ്ട..തനിയെ മാറിക്കോളും.അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.

    ReplyDelete
  13. മാറുമായിരിക്കും.

    ;)

    ReplyDelete