Friday, 14 May 2010

അയ്യോ..അത് ഞാനല്ല!!!

അമേരിക്കാ....അമേരിക്കാ.....അങ്ങനെ ഞാനും യു.എസ്.എ യില്‍ എത്തി.ഇങ്ങോട്ട് വരാന്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നെങ്കിലും, പലരും പറയുന്ന പോലെ സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട് എത്തിപ്പെട്ടു.ജീന്‍സും ടി ഷര്‍ട്ട്‌ ഉം ധരിക്കാനുള്ള മടി കൊണ്ട് നോം മിക്കവാറും ഭാരതീയ വസ്ത്രമായ ചുരിദാര്‍ ധരിച്ചാണ് വായ്നോട്ടത്തിന് ഇറങ്ങുന്നത്.മരുന്നിനു പോലും ഒരു സുഹൃത്ത് എനിക്കില്ല.തനിയെയാണ് കറങ്ങി നടക്കല്‍.ഈ ലോകത്തില്‍ എനിക്ക് ഏറ്റവും പേടിയുള്ള ജീവിയാണ് പട്ടി.സായിപ്പിനെ കൂടാതെ ഇവിടെ വളരെ സുലഭമായി കാണാന്‍ പറ്റുന്ന ഒരേ ഒരു സാധനം!പട്ടികളെ പേടിച്ചു അവര്‍ ഇറങ്ങുന്നതിനു മുന്‍പേ ഞാന്‍ എന്റെ റോന്തു ചുറ്റല്‍ തീര്‍ക്കും.(പട്ടി കടിച്ചാല്‍ പൈസ കിട്ടും എന്നത് വേറെ കാര്യം,പക്ഷെ ഇന്‍ജെക്ഷന്‍..അയ്യോ. :)..)

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ഞാന്‍ പതിവ് പോലെ കറങ്ങാന്‍ ഇറങ്ങി.മെയില്‍ ബോക്സ്‌ ഇലെ കത്തുകള്‍ എടുക്കുക എന്ന ഉദ്ദേശവും എനിക്കുണ്ടായിരുന്നു.ഒരു റൌണ്ട് കറങ്ങിയ ശേഷം കത്തുകളും എടുത്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.ഒരു അമേരിക്കന്‍ പോലീസ് കാര്‍ ആ വഴി നിലവിളി ശബ്ദവുമായി ചീറിപ്പാഞ്ഞു പോയി.വഴിയില്‍ ഒരു പട്ടിയെ കണ്ടു പേടിച്ചെങ്കിലും മനസ്സില്‍ മുത്തപ്പനെ ധ്യാനിച്ച് ഞാന്‍ മുന്നോട്ടു നടന്നു.എന്റെ വേഷം ഒരു നീല നിറമുള്ള ചുരിദാര്‍.(ഇത് ഇപ്പോള്‍ പറയാന്‍ കാര്യമുണ്ട്.വഴിയെ മനസ്സിലാകും).ഞാനിങ്ങനെ മുത്തപ്പനെയും വിളിച്ചു പട്ടിയില്‍ നിന്നും രക്ഷപ്പെട്ടു വീട്ടിലേക്കു ധൃതി പിടിച്ചു നടക്കുമ്പോള്‍-അപ്പോള്‍ എനിക്കൊരു സംശയം.എന്നെ ഒരു വണ്ടി പിന്തുടരുന്നുണ്ടോ എന്ന്!.സംശയിച്ച പാതി സംശയിക്കാത്ത പാതി ഞാന്‍ വീട്ടിലേക്ക് ഇത് വരെ ഒളിമ്പിക്സ് ഇല്‍ മാത്രം കണ്ടിരുന്ന രീതിയില്‍ നടന്നു.വളരെ വേഗത്തില്‍
കോണിപ്പടി കയറി ഞാന്‍ വാതില്‍ അടച്ചു.വാതില്‍ അടക്കുന്ന നിമിഷം ഞാനൊന്നു നോക്കി അതാരുടെ വണ്ടിയാണെന്ന്-ഈശ്വരാ...പോലീസ്!.ഞാന്‍ ഞെട്ടി.പിന്നെ ഒന്നും നോക്കിയില്ല.വാതില്‍ ഭദ്രമായി അടച്ചു.കത്തുകള്‍ മേശപ്പുറത്തു വെച്ച് ഇത്തിരി വെള്ളം കുടിക്കാന്‍ ഞാന്‍ അടുക്കളയിലേക്കു ചെന്നു.

ടിക്ക്-ടിക്ക്... അതാ ആരോ വാതിലില്‍ മുട്ടുന്നു.ലബ്-ഡബ് ലബ്-ഡബ്.... എന്റെ ഹൃദയം ആ മുട്ടിനേക്കാള്‍ വേഗത്തില്‍ ഇടിക്കാന്‍ തുടങ്ങി.ഞാന്‍ വാതിലില്‍ ഘടിപ്പിച്ച പുറത്തേക്കു നോക്കാനുള്ള ചെറിയ ഗ്ലാസ്‌ ദ്വാരം വഴി ഒന്നെത്തി നോക്കി.-ദേ നില്കുന്നു ഒരു കുട്ടപ്പന്‍ അമേരിക്കന്‍ പോലീസ്!എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ ഓടിപ്പോയി ഫോണ്‍ എടുത്തു കയ്യില്‍ വെച്ചു.ഒരു സുരക്ഷ.എന്നിട്ട് ഒന്ന് കൂടി നോക്കി.ഇപ്പോള്‍ ആരെയും കാണാനില്ല.ആശ്വാസത്തോടെ ഞാന്‍ വാതില്‍ തുറന്നു.ദേ ഒരു സൈഡില്‍ ഒളിഞ്ഞു നില്കുന്നു ദുഷ്ടന്‍.ഒരു കൈ തോക്കില്‍ വെച്ചിട്ട് ഒളിഞ്ഞു നിന്നതാ..ഞാന്‍ ആക്രമിച്ചാലോ എന്ന് പേടിച്ച്‌..(ഹാ ഹാ.)"ശുഅഹൈഇ ഹൈഹുഹ്ഹ്ഹ?".അയാള്‍ ചോദിച്ചു.എനിക്കൊന്നും മനസിലായില്ല.എന്റെ അങ്കലാപ്പ് കണ്ടിട്ട് അയാള്‍ വീണ്ടും-"ഡു യു സ്പീക്ക്‌ ഇംഗ്ലീഷ്?"ഹോ...അത് മനസ്സിലായി.ഞാന്‍ ആവേശത്തോടെ "യെസ്".അതിനു ശേഷം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍, സുരാജ് വെഞാരമൂടിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പെറ്റ തള്ള സഹിക്കൂല.ഞങ്ങളുടെ അപ്പാര്ട്ടുമെന്റ്റ് കോംപ്ലക്സ്ഇല്‍ ഒരു മോഷണം നടന്നു പോലും.(ഞാന്‍-അതിനു ഞാനെന്തു വേണം??)അയല്‍ വീട്ടുകാര്‍ പറഞ്ഞത്രേ നീല വസ്ത്ര ധാരിണിയായ ഒരു യുവതിയാണ് മോഷണം നടത്തിയതെന്ന്.

അപ്പോള്‍ എനിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായി.അവര്‍ പ്രതിയെ തേടി ഇറങ്ങിയതാണ്.വന്നത് സംശയാസ്പദമായി നീല വസ്ത്രം ധരിച്ചു നടന്നു..സോറി, ഓടിയ വകയില്‍ എന്നെ ചോദ്യം ചെയ്യാന്‍.ഹൃദയം പട പട മിടിച്ച്ചെങ്കിലും അതൊന്നും പുറത്തു കാട്ടാതെ ഒരു ചമ്മിയ ചിരിയുമായി ഞാന്‍ .കയ്യും കാലുമൊക്കെ വിറക്കുന്നുണ്ട്.പൊക്കിക്കൊണ്ട് പോയാല്‍ ആര് അറിയും,ഓഫീസില്‍ ഉള്ള കണവന് എന്നെ കാണാതെ ടെന്‍ഷന്‍ ആവില്ലേ തുടങ്ങി ഒരായിരം ചോദ്യങ്ങള്‍ എന്റെയീ കുഞ്ഞിത്തലയില്‍.(വെറുതെയല്ല ആ വര്ഷം എനിക്ക് മുടി വളരാതിരുന്നത്.ഹും)ഒടുവില്‍ ഞാന്‍ അയാളോട് വിശദമായി കാര്യങ്ങള്‍,അതായതു പ്രതിയെ കാണാന്‍ എങ്ങനെയിരിക്കും എന്നൊക്കെ ചോദിച്ചു.പ്രതിക്ക് വളരെ നീളമുള്ള മുടി ആണത്രേ.ഉടനെ ഞാന്‍ തിരിഞ്ഞു നിന്ന് പോണി ടൈല്‍ കെട്ടിയ എന്റെ മുടി കാണിച്ചു കൊടുത്തു.(മുടി വെട്ടാന്‍ എന്നെ ഉപദേശിച്ച എന്റെ നാത്തൂന് നന്ദി.അല്ലായിരുന്നെങ്കില്‍..ഹോ..)അയാള്‍ക് അത് തീരെ പിടിച്ചില്ലെന്നു മുഖഭാവത്തില്‍ നിന്നും മനസ്സിലായി.പിന്നെ ഞാന്‍ അധികം ഷൈന്‍ ചെയ്യാന്‍ നിന്നില്ല.ഞാന്‍ മോഷ്ടിചില്ലെന്നും കത്തെടുക്കാന്‍ പോയതാണെന്നും സംശയം തീര്‍ക്കാന്‍ കണവനെ വരുത്താമെന്നും....ഇത്രയൊക്കെ ആയപ്പോള്‍ അയാള്കും ഒരു തിരിച്ചറിവ്.(എനിക്കും)-ഇതേതോ ഒരു അലവലാതിയാണെന്ന്!!.അങ്ങനെ അയാള്‍ സോറിയും പറഞ്ഞു തിരിച്ചു പോയി.അപ്പോഴും എന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.കൂടുതല്‍ ഷൈന്‍ ചെയ്തിരുന്നെങ്കില്‍ വെടിയുണ്ട ഏറ്റു മരിച്ച ഒരു ഭാരതീയ യുവതിയുടെ ആത്മാവ് ഇപ്പോള്‍ അമേരിക്കയില്‍ കറങ്ങി നടന്നേനെ!!!

16 comments:

  1. അതുശരി..നുണച്ചിയാണെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. ഇപ്പോ ദേ, കള്ളിയാണെന്നും പിടികിട്ടി!!!!!! അപ്പോ "നുണച്ചി കള്ളിസുന്ദരി"!!! ഹഹഹ :D

    ReplyDelete
  2. പിന്നെ എനിക്ക് നീലചൂരിദാറുമുണ്ട്, നീളത്തില്‍ മുടിയുമുണ്ട്. ന്റെ ഇശ്വരാ!! ഇനി പോലിസെങ്ങാനും എന്നെ തിരക്കി വരുമോ? ഞാന്‍ ദേ, പറന്നു...........പറ പറന്നു...............

    ReplyDelete
  3. hentamme.............enthoru nuna.....

    ReplyDelete
  4. ആ കോപ്പന് (cop) ഒടുവില്‍ കളഞ്ഞു പോയ കോപ്പു തിരച്ചു കിട്ടിയോ? അതോ ഇപ്പോഴും നീല ചുരീദാര്‍ മണപ്പിച്ചു നടക്കുവാണോ?

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നന്നായി പേടിച്ചു അല്ലേ ഏതായാലും 3കാര്യങ്ങൾ മനസ്സിലായി
    1.അമേരിക്കയിലും പെറുക്കി കള്ളന്മാരുണ്ട്
    2.അമേരിക്കയിൽ അപ്പൊ കാശിനു ടൈറ്റ് വന്നാ പട്ടിയുടെ മുന്നിൽ പൊയി നിന്നു കൊടുത്താ മതി എന്തൊരു നല്ല സ്ഥലം
    3.അമേരിക്കയിലും പോലീസുകാർ മണ്ടന്മാരാണ്

    ReplyDelete
  7. അളിയാ, നന്ദി.

    *വായാടി, അഭിപ്രായത്തിനു നന്ദി.പിന്നെ എനിക്ക് ജാലകത്തിലേക്കുള്ള ലിങ്ക് ഇടാന്‍ കഴിയുന്നില്ല.എങ്ങനെയെന്നു ഒന്ന് പറയാമോ?(മറുപടിക്ക് ഒരു പഞ്ച് ഇല്ല അല്ലെ,..മൂഡ്‌ ഔട്ടാ.ഒരു കാരണവും ഇല്ല.ഹാ..ഹാ.)

    *റൌഡി രാജപ്പാ, വന്നതിനും അഭിപ്രായത്തിനും നന്ദി.

    *വഷളാ, ഒന്നും കിട്ടിയില്ലെന്ന് തോന്നുന്നു.പാവം കോപ്പന്‍! നന്ദി.

    *വിനു,നല്ല നിരീക്ഷണം. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  8. എങ്ങനെ ആയാലും നുമ്മടെ പോലീസിനെക്കാള്‍ ഭേദമാ..ആ സംഭവം മലയാളക്കരയില്‍ ആയിരുന്നെങ്കില്‍ ഒന്നാലോചിച്ചു നോക്കിയേ..
    പട്ടി കടിച്ചാല്‍ പട്ടിക്ക് പൈസ അങ്ങോട്ട്‌ കൊടുക്കേണ്ട സ്ഥിതിയാ ഇന്ന്!

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ശരിക്കും ആ പോലീസുകാര്‍ തിരഞ്ഞു
    വന്ന നീല ചുരിദാറുകാരി ഈ സുന്ദരി ആണോ..?:)

    ReplyDelete
  11. *വായാടി, നന്ദി.പാപ്പാന്റെ സഹായം തേടേണ്ടി വന്നില്ല.

    *ഇസ്മായില്‍ കുറുമ്പടി ( തണല്‍),വന്നതിനും, അഭിപ്രായത്തിനും,ഫോളോ ചെയ്യുന്നതിനും നന്ദി.വീണ്ടും വരിക.പിന്നെ, ഇത് നടന്നത് കേരളത്തിലാണെങ്കില്‍ ഞാന്‍ ഒരു രക്ത സാക്ഷി ആയേനെ.


    *സിനു,എന്നാലും എന്റെ കുട്ടീ...എന്നോടിങ്ങനെ ചോദിച്ചല്ലോ..ആ പോട്ടെ...കൊച്ചല്ലേ..ഞാന്‍ അങ്ങ് ക്ഷമിച്ചു.
    അഭിപ്രായത്തിനു നന്ദി.വീണ്ടും വരണം കേട്ടോ.

    ReplyDelete
  12. പേഴ്സ് മേശയില് വയ്ച്ച് പൂട്ടിയിട്ടാ ബ്ലോഗ് വായിക്കണത് വെറുതെ ഒരു സേഫ്റ്റിക്ക്

    ReplyDelete
  13. കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ. പോരെങ്കിൽ പേരു നുണച്ചി എന്നും. പറയുന്നത് ആരു വിശ്വസിക്കും സുന്ദരിയാണെങ്കിൽ കൂടി.
    അല്ല സത്യത്തിൽ ആരാ കള്ളി. കണ്ടുപിടിച്ചോ?

    ReplyDelete
  14. മാഷെ,അത് ഏതോ രണ്ടു സായിപ്പു പെണ്‍ പിള്ളേര് ചെയ്തതാ..കട്ട ഉടനെ അവര്‍ ബൈക്കില്‍ കയറി സ്ഥലം വിട്ടു.പിന്നെ പൊടി പോലും കിട്ടിയില്ല.ഇടയ്ക്കിടയ്ക്ക് ഞാന്‍ സുന്ദരിയാണെന്ന് പറയുന്നതിന് ഒരു സ്പെഷ്യല്‍ നന്ദി.:)ഹാഹാ...

    ReplyDelete
  15. *Pd-എന്നാലും പീഡിയുടെ അത്രേം കള്ളത്തരം എനിക്കില്ല കേട്ടോ..:)

    ReplyDelete
  16. "കൂടുതല്‍ ഷൈന്‍ ചെയ്തിരുന്നെങ്കില്‍ വെടിയുണ്ട ഏറ്റു മരിച്ച ഒരു ഭാരതീയ യുവതിയുടെ ആത്മാവ് ഇപ്പോള്‍ അമേരിക്കയില്‍ കറങ്ങി നടന്നേനെ!!! "

    ശരിയാ, എന്നിട്ട് ആ ആത്മാവ് ഏതെങ്കിലും അമേരിക്കക്കാരന്റെ ദേഹത്ത് കേറും, എന്നിട്ടവനെ കൊണ്ട് മലയാളം പറയിപ്പിക്കും, അത് കേട്ട് അമേരിക്ക മുഴുവനും ഞെട്ടും.....ഭാഗ്യം ഒന്നും സംഭവിച്ചില്ല....:-)

    പോസ്റ്റ് നന്നായി... ആശംസകള്‍..

    ReplyDelete