ഇന്ന് തുടര്‍ച്ചയായ ഒന്‍പതാമത്തെ ദിവസമാണ് അത് സംഭവിക്കുന്നത്.ഇങ്ങനെ പോയാല്‍ എന്റെ അവസ്ഥ എന്താകും എന്റെ കൃഷ്ണാ?എന്തായിരിക്കും ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കാന്‍ കാരണം?ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.അങ്ങേരെ എനിക്ക് പരിചയമില്ല.വല്ലപ്പോഴും യു ടൂബിലോ മെഗാ വീഡിയോ ഇലോ ആണ് ആ മുഖം കാണുന്നത് തന്നെ.കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അങ്ങേരു ഒരു ആവേശം തന്നെയായിരുന്നു കൂടെ പഠിച്ചിരുന്ന തരുണീ മണികള്‍ക്ക്.(ഇപ്പോഴും അവര്‍ക്ക് വലിയ മാറ്റമൊന്നും ഇല്ല!).മത്തായിയുടെ കത്തി ക്ലാസ്സ് കട്ട് ചെയ്തു അവര്‍ "സ്വപ്നകൂട്"നു പോയപ്പോഴും പക്ഷെ ഞാന്‍ മാത്രം പോയില്ല.പിന്നെ കാണാന്‍ ഇടയായത് "നന്ദനം" മാത്രമാണ്.അതും "ഗുരുവായൂരപ്പന്റെ സിനിമയല്ലേ മോളെ..പോയി കാണാം"- എന്ന് അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞിട്ട്.അങ്ങനെ ആ വൃദ്ധ ദമ്പതികളുടെ കൂടെ ഇരുന്നാണ് ഞാന്‍ "നന്ദനം" കാണുന്നത്!അത് പോട്ടെ..ഇപ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് വെച്ചാല്‍ "നന്ദന"ത്തിലെ ബാലാമണിക്ക് സംഭവിച്ചത് തന്നെ-സ്വപ്നം കാണലേ!അതും പ്രിഥ്വിരാജ് നെ.അങ്ങേരെ ഞാന്‍ എന്റെ സ്വപ്നത്തില്‍ കാണാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മഹത്തായ ഒന്‍പതാം ദിവസം!
ഇത് മായയാണോ ജാലമാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ സംഭവിക്കുന്നു.ഇടയ്ക്കു ഒരു ഡ്യുയട്ട് ഉം പാടി .ഉറക്കത്തില്‍ കഴുത്ത് ഉളുക്കിയത് മാത്രം മിച്ചം!വേദന ആയാലെങ്കിലും ഇതൊന്നു നിര്‍ത്തുമോ എന്ന് കരുതിയാല്‍ തെറ്റി.വീണ്ടും സ്വപ്നം.എനിക്കിനി വല്ല ഇ എസ് പി (Extra Sensory Perception)ഉണ്ടോ എന്നൊരു സംശയം.ഇതൊരു ടെലിപതി ആണോ എന്നറിയണമെങ്കില്‍ പ്രിഥ്വിരാജ് നെ കണ്ടേ തീരു.എവിടെ! അങ്ങേരു ഇത് വല്ലതും അറിയുന്നുണ്ടോ.ഒരു പാവം നുണച്ചി സുന്ദരി ലോകത്തിന്റെ അങ്ങേയറ്റത്ത് തന്നെയും സ്വപ്നം കണ്ടു വട്ടു പിടിച്ചു നടക്കുകയാണെന്ന് അങ്ങേരു എങ്ങനെ അറിയാനാ!എനിക്ക് കടുത്ത നിരാശ തോന്നി.എന്റെ ഓര്‍മ്മകള്‍ ബിരുദാനന്തര ബിരുദ കാലഘട്ടത്തിലേക്ക് ചെന്നു.
ജീവിതം ആഘോഷിക്കുന്ന കാലം.ഹോസ്റ്റല്‍ വാസിയാണ്.ഞങ്ങള്‍ ഒരു പത്തു പേര് മാത്രമേ വിദ്യാര്‍ത്ഥിനികള്‍ ആയിട്ടുള്ളൂ.ബാക്കിയെല്ലാം ജോലിക്ക് പോകുന്ന സ്ത്രീകളാണ്.കൂട്ടത്തില്‍ തല തെറിച്ചവരും ഞങ്ങള്‍ തന്നെ. വാര്ഡന് ഏയും കുക്ക് നേയും ചീത്ത പറഞ്ഞും കള്ളത്തരം പറഞ്ഞു ഹോസ്റ്റല്‍ നു പുറത്തേക്കു ചാടാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതെ നടക്കുന്ന ജീവിതത്തിലെ സുവര്‍ണ കാലഘട്ടം.അങ്ങനെ ഒരു ഞായറാഴ്ച -പതിവ് പോലെ പത്തു മണിക്കുള്ള ഉണരലും കാപ്പി കുടിയും കഴിഞ്ഞു പത്ര വായന തുടങ്ങി.പൊതു വിജ്ഞാനം വളരെ കൂടിയത് കൊണ്ട് പത്ര പാരായണം അഞ്ചു മിനുട്ടില്‍ അവസാനിപ്പിച്ചു ഞാനും എന്റെ കൂട്ടുകാരിയും കത്തിയടി തുടങ്ങി.അപ്പോഴാണ് നഴ്സിംഗ് നു പഠിക്കുന്ന ഒരു കുട്ടി മൊബൈലുമായി ആ വഴി വന്നത്.നമുക്കവളെ ശകുന്തള എന്ന് വിളിക്കാം.കൂടെ അനസൂയയും പ്രിയംവദയുമുണ്ട്.തോഴിമാരില്ലാതെ അവളെ കാണാനേ പറ്റില്ല.ഞങ്ങളുടെ കത്തിക്കിടയില്‍ അവര്‍ പത്ര പാരായണം തുടങ്ങി.പൊതു വിജ്ഞാനം വര്ധിപ്പിക്കുകയാനെന്നു കരുതി ഞങ്ങള്‍ ഇരുന്നു.
സമയം കടന്നു പോയി .വായന തീരുന്നില്ല ക്ഷമ കെട്ടു ഞാനൊന്നു എത്തി നോക്കി.നോക്കുമ്പോള്‍ വിവാഹ പരസ്യങ്ങളുടെ പേജ് ആണ് നമ്മുടെ ശകുന്തളയും തോഴിമാരും നോക്കി കൊണ്ടിരിക്കുന്നത്.'എന്തുവാടി, വീട്ടില്‍ ഇതൊന്നും നോക്കാന്‍ ആളില്ലേ' എന്ന് ചോദിക്കാതിരുന്നില്ല.മറുപടി ഒരു ഇളിഭ്യ ചിരിയില്‍ ഒതുങ്ങി.കലികാലം!ഇതൊന്നും കാണാനും കേള്‍ക്കാനും നില്കാതെ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ ശകുന്തളയുടെ മുറിയില്‍ ഒരു കുശു കുശുപ്പു!കേട്ടിട്ട് ചെല്ലാതിരിക്കാന്‍ പറ്റുമോ..നുണച്ചി ആയിപ്പോയില്ലേ..നോമും പരിവാരങ്ങളും ചെന്നു.ആദ്യം ഒന്നുരുളാന്‍ നോക്കിയെങ്കിലും ഞങ്ങള്‍ സീനിയേര്‍സ് ആയതു കൊണ്ട് നമ്മുടെ ശകുന്തള കൊച്ചു പേടിച്ചു പേടിച്ചു കാര്യം പറഞ്ഞു.വിവാഹ പരസ്യ പേജ് ഇല് കൊടുത്ത ഒരു നമ്പര്‍ ഇലേക്ക് നമ്മുടെ ശകുന്തളയും ടീമും ഒരു മിസ്ഡ് കാള്‍ കൊടുത്തു.അബദ്ധത്തില്‍ പറ്റി പോയെന്നാണ് ശകു പറയുന്നത്.(ആര് വിശ്വസിക്കാന്‍.)ആ നുംബെരുകാരന്‍ തിരിച്ചു വിളിക്കുന്നു.അതാണ് പ്രോബ്ലം.എടുക്കണോ വേണ്ടയോ ...എടുക്കണോ വേണ്ടയോ..അതാണ് പ്രശ്നം.അവസാനം എടുത്തു ചേട്ടാ ഒരു അബദ്ധം പറ്റിയതാണെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു പ്രശ്നം പരിഹരിച്ചു.മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി.അങ്ങനെ പോകുമ്പോള്‍ നമ്മുടെ ശകുന്തള ക്ക് ഞങ്ങളെയൊക്കെ കാണുമ്പോള്‍ ഒരു നാണവും ചിരിയും.അന്വേഷിച്ചപ്പോള്‍ മനസിലായി ആ പഴയ വിവാഹ പരസ്യ നുംബെരുകാരന്‍ ഒരു നമ്പര്‍ ഇടുകയും ശകു അതില്‍ വീഴുകയും ചെയ്തെന്നു.
കൊതുകിന്റെ ആസ്ഥാനത് ജീവിക്കുന്ന അവന് പെണ്ണ് കാണാന്‍ പിറ്റേ ദിവസം വരുന്നുണ്ടെന്നും ഞങ്ങള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി.ശകു ആവേശത്തിലായിരുന്നു.പെണ്ണ് കാണല്‍ ഒക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അവനെയും കൂട്ടി ഹോസ്റ്റല്‍ വഴി വരാന്‍ ഞങ്ങള്‍ ശകുവിനെ ഉപദേശിച്ചു.(ഒരു ചെറിയ റാഗിങ്ങ് ആണ് ഉദ്ദേശിച്ചത്)പറഞ്ഞ പോലെ ശകു അവനെയും കൂട്ടി ഹോസ്റ്റലില്‍ വന്നു.അവനാരാ മോന്!വന്നത് മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും ഒക്കെ കൂടെ നിന്ന് എടുത്ത കുറെ ഫോട്ടോയും കൊണ്ടാണ്.അവന് സിനിമാക്കാരുടെ സ്വന്തം ആളാണ് പോലും!തീര്‍ന്നില്ലേ.തരുണീ മണികള്‍ അവനെ വളയുന്നു...ചിരിക്കുന്നു...ചായ വേണോ ചോദിക്കുന്നു.(നിന്റെ തന്ത ഇവിടെ കാന്റീന് നടത്തുന്നുണ്ടോ എന്ന് ചായ വേണോ എന്ന് ചോദിച്ചവളോട് എനിക്ക് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും പിന്നെ ചോദിക്കാം എന്ന് കരുതി ക്ഷമിച്ചു)അസൂയ കൊണ്ടാണോ എന്തോ എനിക്ക് ചിരിയൊന്നും വന്നില്ല!ശകു എന്നെയും പരിചയപ്പെടുത്തി.കുറച്ചു കഴിഞ്ഞു അവന് തിരിച്ചു പോയി.
അന്ന് മുതല്‍ ശകുവിന്റെ മുറിയില്‍ തിരക്കായി.സിനിമ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ അമ്മച്ചിമാര് വരെ വന്നു തുടങ്ങി.ആ മുറിയൊരു ഹൌസ്ഫുള് ബോര്‍ഡ് വെച്ച തിയേറ്റര്‍ ആയി മാറി.അങ്ങനെയിരിക്കെ ഒരു ദിവസം-വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ട് കേട്ട്
ഞാന്‍ പ്രാകിക്കൊണ്ട് കതകു തുറന്നു.ശകു നില്കുന്നു.കയ്യില്‍ ഫോണും ഉണ്ട്.നമ്പര്‍ ചേട്ടന് എന്നോടെന്തോ സംസാരിക്കണമെന്ന്!അതിനു മുന്‍പേ ഒരു തവണ മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്.ആകാംക്ഷയോടു കൂടി ഞാന്‍ ഫോണ്‍ വാങ്ങി.ഹലോ പറഞ്ഞു..നമ്പര്‍ ചേട്ടന് സംസാരിക്കാന്‍ തുടങ്ങി.ഞാന്‍ ഞെട്ടിപ്പോയി.എന്റെ ഹൃദയമിടിപ്പ് കൂടി.കാര്യം എന്താണെന്നു വെച്ചാല്‍ എനിക്കൊരു ചാന്‍സ് കിട്ടിയിരിക്കുന്നു..ഒരു സിനിമയില്‍!!.എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.ചേട്ടന് ഫോണ്‍ കട്ട് ചെയ്തു.ഞാനും പരിവാരങ്ങളും ആലോചന തുടങ്ങി.വീട്ടില്‍ എങ്ങനെ സമ്മതിപ്പിക്കും...എന്ത് പറയും...അങ്ങനെ കൂലങ്കഷമായ ആലോചന തന്നെ.വീട്ടില്‍ നമ്പര്‍ ചേട്ടന് വിളിച്ചു പറയാം എന്ന് പറഞ്ഞു.ഡയറക്ടര്‍ വിളിക്കുമത്രേ.സ്ക്രീന്‍ ടെസ്റ്റ് നു എറണാകുളം പോകണം.ഞാന്‍ ബാഗ് ഒക്കെ എടുത്തു റെഡി ആക്കി.അപ്പോള്‍ എന്റെ കൂടെയുള്ള ഏതോ ഒരു സഖിക്കൊരു സംശയം.എടേ...ഗ്ലാമര്‍ റോള്‍ ഒന്നും അല്ലല്ലോ...ഒന്ന് വിളിച്ചു കണ്‍ഫേം ചെയ്യടെ..കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ഓഫ്.!!ശകു നമ്പര്‍ ചേട്ടനെ വിളിച്ച് എനിക്ക് ഫോണ്‍ തന്നു.ഞാന്‍ ഭവ്യതയോടെ ചോദിച്ചു:"ചേട്ടാ, ഏത് സിനിമയാ,കഥ എന്താ...അല്ല..ഈ വേഷമൊക്കെ ...??"ബാക്കി പറഞ്ഞില്ലെങ്കിലും ചേട്ടന് കാര്യം മനസിലായി.ചേട്ടന് സമാധാനിപ്പിച്ചു.ഒരു സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു കഥയാണെന്നും മിക്ക സീനിലും യുണിഫോം ആണെന്നുമൊക്കെ.എനിക്കും പരിവാരങ്ങള്കും കുറച്ചു ആശ്വാസമായി.
പിറ്റേ ദിവസം ഡയറക്ടര്‍ വീട്ടിലേക്കു വിളിക്കുമെന്നും പറഞ്ഞു.ഞങ്ങള്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു.എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.രാവിലെ എഴുന്നേറ്റു കാര്യങ്ങള്‍ എന്തായി എന്നറിയാന്‍ ശകു നമ്പര്‍ ചേട്ടനെ വിളിച്ചു.ചേട്ടന് സ്ക്രീന്‍ ടെസ്റ്റ് നെ കുറിച്ചുംസുഹൃത്ത് ആയ ഡയറക്ടര്‍ നെ കുറിച്ചും ഘോര ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു.അപ്പോഴാണ് എനിക്ക് ഒരു സംശയം തോന്നിയത്.ഈ സ്ക്രീന്‍ ടെസ്റ്റ് എന്നൊക്കെ കേട്ടിട്ടേ ഉള്ളു.എന്താണെന്നൊന്നും അറിയില്ല.ഞാന്‍ ചോദിച്ചു "ചേട്ടാ, ഈ സ്ക്രീന്‍ ടെസ്റ്റ് എന്താ....?"ഉത്തരം ഇങ്ങനെയായിരുന്നു-"അത്...അവരിപ്പോള്‍ സ്ക്രീന്‍ ടെസ്റ്റ് എന്നും പറഞ്ഞു എന്താ ചെയ്യുകയെന്നൊന്നും എനിക്കറിയില്ല..പിന്നെ എന്തെങ്കിലും കുഴപ്പം ആയി എന്നൊന്നും എന്നോട് പറയരുത്.അവിടെ ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്"(ഒരു പക്ഷെ ചേട്ടന്റെ പല വക സിനിമ അനുഭവത്തില്‍ നിന്നും വന്നതാവാം ഈ മറുപടി).ഇതിന്റെ ആദ്യഭാഗം കേട്ടപ്പോഴേ എന്റെ പകുതി ബോധം പോയി.ചേട്ടനോട് എങ്ങനെയെങ്കിലും വീട്ടിലേക്കു വിളിക്കുന്നതില്‍ നിന്നും ഡയറക്ടര്‍ നെ പിന്തിരിപ്പിക്കാന് പറഞ്ഞു.അച്ഛന്റെ കയ്യിലെ ചൂരല്‍ വടി എനിക്കോര്‍മ വന്നു.അയാള്‍ അവസാനം പറഞ്ഞ വാചകം എങ്ങാന്‍ വീട്ടില്‍ പറഞ്ഞാല്‍ എന്റെ സ്ഥാനത്തു സുവോളജി ലാബില്‍ കാണുന്ന മനുഷ്യന്റെ സ്കെലിട്ടന്‍ പോലൊരു സാധനം മാത്രമേ ബാക്കി കാണൂ!!പായ്ക്ക് ചെയ്ത ബാഗിലെ വസ്ത്രങ്ങള്‍ എല്ലാം ഷെല്‍ഫില്‍ തന്നെ തിരിച്ചെത്തി.വന്നതിന്റെ ഇരട്ടി സ്പീഡില്‍ ശകു അവളുടെ റൂമിലും.എന്റെ മുറി ഒരു മരണം നടന്ന വീട് പോലെയായി.ദിവസങ്ങള്‍ കടന്നു പോയി.മെല്ലെ മെല്ലെ ഞാന്‍ അത് മറന്നു.(ഇനി ആ സിനിമ ഏതാണെന്ന് പറയാം-നോട്ബുക്ക്)
ഇപ്പോള്‍,പ്രിഥ്വിരാജ് നെ തുടര്‍ച്ചയായി സ്വപ്നം കണ്ടു നടക്കുന്ന ഈ ദിവസങ്ങളില്‍ ഞാന്‍ ഇതോര്‍ത്ത് പോയി .അന്നൊരു പക്ഷെ,ഞാന്‍ പോയിരുന്നെങ്കില്‍ ഇന്ന് ഇത് ടെലിപതിയാണോ എന്ന് എനിക്ക് ചോദിക്കാനുള്ള ഒരവസരം കിട്ടിയേനെ.അത് പോട്ടെ..പക്ഷെ,ഒന്നോര്തിട്ടു എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല.....എന്നാലും ഒരു ഉര്‍വശി അവാര്‍ഡ് അല്ലെ പാഴായിപ്പോയത് !!
കൊള്ളാം. കേളേജ് ജീവിതത്തേയും അവിടത്തെ രസകരമായ അനുഭവങ്ങളേയും ഓര്‍മ്മിപ്പിച്ചു. :)
ReplyDeleteഇതൊക്കെ വിശ്വസിക്കാമോ, നുണച്ചീ?
ReplyDeleteഅല്ലേ വേണ്ട, ഇതിലെന്താപ്പാ ഇത്ര വല്യ കാര്യം? ഈ screen test ഞാനും കണ്ടിട്ടുണ്ട്, ചെയ്തിട്ടുമുണ്ട്. വീട്ടില്‍ ഒരു front projector ഘടിപ്പിച്ചപ്പോള്‍ ആ സ്ക്രീന്‍ നന്നായി ടെസ്റ്റ് ചെയ്തു.
OT : നോട്ട്ബുക്ക് സിനിമ എന്തായാലും നല്ല കളക്ഷന്‍ ആയിരുന്നു.
വായിക്കാന്‍ നല്ല രസമുണ്ട്ട്ടോ..
ReplyDeleteഎനിക്കിഷ്ട്ടായി..
*വായാടി,അഭിപ്രായത്തിനു നന്ദി.എന്തേ ഒരു ഒതുങ്ങിയ മട്ട്?
ReplyDelete*വഷളാ,ഇങ്ങനെയൊരു കണ്ഫ്യൂഷന് വരാനല്ലേ പേര് നുണച്ചി എന്ന് വെച്ചിരിക്കുന്നത്.:) ഉവ്വ്,നോട്ബുക്ക് സിനിമ നല്ല കളക്ഷന്‍ ആയിരുന്നു.കാരണം ഞാന്‍ അതില്‍ ഇല്ലല്ലോ.:)
*സിനു, ആദ്യമായല്ലേ ഇവിടെ?.വന്നതിനും അഭിപ്രായത്തിനും നന്ദി.ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം .വീണ്ടും വരിക.
കഷ്ടമായി, ഒരു താരോദയം അങ്ങനെ ഇല്ലാതായില്ലെ?
ReplyDeleteനുണച്ചിപ്പാറു ചോദിച്ചു- "എന്തേ ഒരു ഒതുങ്ങിയ മട്ട്?"
ReplyDeleteഎനിക്ക് ഒതുക്കം വന്നെന്നോ? ഉവ്വോ? ഭാഗ്യം! എറക്കാടന്‍ പറഞ്ഞു "യാത്ര ചെയ്താല്‍ പക്വത വരുമെന്ന്" ചിലപ്പോള്‍ അതാകും!!! :)
*സ്മിത മീനാക്ഷി- അതെ കഷ്ടം തന്നെ.ഇനി എന്ത് ചെയ്യാന്‍ ?
ReplyDelete*വായാടി, അത്രയ്ക്ക് പക്വത വേണ്ടാട്ടോ..നമുക്ക് പിച്ചും പേയുമൊക്കെ മതിയെന്നേ..:)
*വായാടി, അത്രയ്ക്ക് പക്വത വേണ്ടാട്ടോ..നമുക്ക് പിച്ചും പേയുമൊക്കെ മതിയെന്നേ..:)
ReplyDeleteപക്വത വേണ്ടാന്നോ?.. എന്നാ ശരി. നുണച്ചിപ്പാറു ആദ്യമായിട്ട് ഒരു കാര്യം പറഞ്ഞിട്ട് ഞാന്‍ കേട്ടില്ലെന്നു വേണ്ട. :)
valare nannaayittundu,.................. ashamsakal.............
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്തിനാ വായാടി താങ്ക് യു പറഞ്ഞത്??
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമേ വാ തുറക്കൂ അല്ലെ? എനിക്കു വയ്യ ഈ നുണച്ചിയുടെ ഒരു കാര്യം. സുന്ദരിയാണെന്നു കരുതി ഇങ്ങനേം പുളൂസ് അടിക്കുമോ?
ReplyDeleteമാഷെ..ഇത്തവണ മാഷിനു തെറ്റി!ഞാന്‍ ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമല്ല വായ് തുറക്കുന്നത്.പാടാനും,മണ്ടത്തരം പറയാനും, ചീത്ത വിളിക്കാനുമൊക്കെ തുറക്കാറുണ്ട്:).
ReplyDelete"സുന്ദരിയാണെന്നു കരുതി ഇങ്ങനേം പുളൂസ് അടിക്കുമോ?"-അതെന്താ സുന്ദരിമാര്‍ക്ക് പുളൂസ് അടിച്ച്ചൂടെ?(ഹോ..സുന്ദരിയാണെന്ന് സമ്മതിച്ചു.-:).)
*എന്‍.ബി.സുരേഷ്-അഭിപ്രായത്തിന് നന്ദി.വീണ്ടും വരിക.
ReplyDeleteഹൊ പേരിങ്ങനാന്നും പറഞ്ഞ് എന്നാ അലക്കാ എടുത്തലക്കണേ ശകലം എന്തേലും ഒക്കെ കുറയോ
ReplyDeleteഹ ഹാ ഏതായാലും മലയാള സിനിമക്ക് പോയത് ഇവിടെ കിട്ടി
പോരട്ടെ എണ്ണം പറഞ്ഞ ഗുണ്ടുകൾ
ഇനി തമാശ കളഞ്ഞ് ഒരു കാര്യം ഈ ഒന്നിൽ കൂടുതൽ തവണ സ്വപ്നം കണ്ടു എന്ന് പറയുന്നത് ഉള്ളതാണോ ശെരിക്കും അറിയാൻ ചോദിക്ക്യാണ് അങ്ങനെയെങ്കിൽ എന്താവും അതിന്റെ ഗുട്ടൻസ്
vinus,ഒട്ടും കുറക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പിന്നെ ഒന്നില്‍കൂടുതല്‍ തവണ സ്വപ്നം കണ്ടു എന്നുള്ളത് സത്യം ആണ്.ആ ചിന്തകള്‍ പുറത്തു പോയി കിട്ടാനാണ് എഴുതിയത്.പക്ഷെ...വീണ്ടും മൂന്ന് ദിവസം കൂടി കണ്ടു.12ദിവസം ആയപ്പോള്‍ സ്വപ്നത്തിനു തന്നെ മടുത്തു കാണും.ഹാ ഹാ..ഗുട്ടന്‍സ് എന്താണെന്നു എനിക്കും അറിയില്ല.പിന്നെ സ്വപ്നങ്ങളെ വിശകലനം ചെയ്യുമ്പോള്‍ വ്യക്തിയെകാളും പ്രാധാന്യം സ്വപ്നത്തില്‍ വരുന്ന situations നു ആണ് എന്ന് പറയപ്പെടുന്നു.അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
ReplyDeleteനുണചി എഴുതിയതായത് കൊണ്ട് ഞാന്‍ വിശ്വസിക്കുന്നില്ല. എന്തായാലും ഇനിയുള്ള നുണകള്‍ കൂടി വായിച്ചിട്ടു തീരുമാനിക്കാം.....സസ്നേഹം
ReplyDeleteപേരെന്താന്നാ പറഞ്ഞേ?
ReplyDeleteനീന, സത്യം പറയാലോ...ഇന്നും കണ്ടു പ്രിഥ്വിരാജ് നെ സ്വപ്നത്തില്‍.എന്താ ചെയ്യാ?എനിക്കറിയാം ആരും വിശ്വസിക്കില്ലെന്ന്.വിശ്വസിപ്പിക്കാന്‍ കഴിയില്ലല്ലോ.
ReplyDeleteഎന്ന് നുണച്ചി സുന്ദരി.:)
യാത്രികാ...നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.വീണ്ടും വരിക.
ReplyDelete