നിറഞ്ഞ മിഴിക്കും
മറഞ്ഞ കാഴ്ചയ്ക്കും
ഇടയില്‍...
മഴത്തുള്ളികള്‍.
തീവ്ര പ്രണയത്തിന്റെയും,
വിലപിക്കുന്ന വിരഹത്തിന്റെയും,
അസ്തമിക്കുന്ന ജീവന്റെയും,
ചോരത്തുള്ളികള്‍...
പ്രണയവും വിരഹവും
ആത്മാവിനെ കാര്‍ന്നു തിന്നിട്ടും..
ഇന്നലെകളില്ല്ലാതെ,
എന്റെ ജീവനും
നിന്റെ പ്രതീക്ഷയും
വീണ്ടും പ്രണയത്തില്‍...
പ്രണയവും വിരഹവും
ReplyDeleteആത്മാവിനെ കാര്‍ന്നു തിന്നിട്ടും..
ഇന്നലെകളില്ല്ലാതെ,
എന്റെ ജീവനും
നിന്റെ പ്രതീക്ഷയും
വീണ്ടും പ്രണയത്തില്‍...
നല്ല വരികള്‍ :)
പ്രണയവും വിരഹവും ആവര്‍ത്തിച്ചു വരുമ്പോള്‍ പ്രണയത്തിന്റെ തീവ്രത കൂടുകയല്ലേയുള്ളു....
ReplyDeleteഒരിക്കലെങ്കിലും സ്നേഹിച്ചു നഷ്ടപ്പെടുന്നത് ഒരിക്കലും നഷ്ടപ്പെടാതിരിക്കുന്നതിനെക്കാള് നല്ലതല്ലേ?
ReplyDeleteപിന്നെ, ജീവിതത്തിന്റെ ഗ്രാഫ് ഒരു തിരശ്ചീന രേഖയല്ലെന്നു തോന്നും. പ്രണയവും വിരഹവും ആ ഗ്രാഫില്‍ ആരോഹണ-അവരോഹണ മാതൃകയുടെ ആവര്‍ത്തനം ചമയ്ക്കും. ഒടുവില്‍ ആദ്യന്തം യോജിപ്പിച്ചാല്‍ ഒരു നേര് രേഖ മാത്രം!
വീണ്ടും വീണ്ടും പ്രണയമെന കുരുക്കിലേക്കെന്ന്... അല്ലേ
ReplyDelete:-)
പ്രണയത്തില്‍... sathyam para aarodaa ?
ReplyDeleteഎത്ര ആവർത്തിച്ചാലും മടുക്കാത്തതാണ് പ്രണയം എന്നു പറഞ്ഞത് എം.റ്റി. അല്ലേ?
ReplyDeleteപ്രണയം പൂർണ്ണമാകുന്നത് വിരഹത്തിലാണോ?
അല്ല വിരഹിമില്ലങ്കിൽ പ്രണയം എത്ര നിരർത്ഥകമായേനേ.
ഓരോ പ്രണയവും നമ്മുടെ ചോര ആവശ്യ്യപ്പെടുന്നു.
ഒരോ വിരഹവും നമ്മുടെ ഹൃദയത്തിൽ ചോരമഴ പെയ്യിക്കുന്നു.
എത്ര ചോര പെയ്താലും നമ്മൾ വീണ്ടും വീണ്ടും പ്രണയത്തിന്റെ മഴ നനയാൻ ഒട്ടുംകളങ്കമില്ലാതെ നമ്മൾ എടുത്തു ചാടുന്നു.
ഈ ചോരക്കളി ജീവിതാവസാനം വരെ തുടരുന്നതിനാൽ നമ്മൾ ജീവിച്ചിരിക്കുന്നു.
അല്ല,ഒരോ മരണത്തിൽ നിന്നും പ്രണയം നമ്മെ പുനർജ്ജനിപ്പിക്കുന്നു.
ചെറുത്
സത്യാത്മകം.
പക്ഷെ അതിലും ആവർത്തനം വന്നു.
*ഹംസ - അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
ReplyDelete*വായാടി- അഭിപ്രായത്തിനു നന്ദി. "പ്രണയവും വിരഹവും ആവര്‍ത്തിച്ചു വരുമ്പോള്‍ പ്രണയത്തിന്റെ തീവ്രത കൂടുകയല്ലേയുള്ളു...'-ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു.:).
*വഷളന്‍-"ഒരിക്കലെങ്കിലും സ്നേഹിച്ചു നഷ്ടപ്പെടുന്നത് ഒരിക്കലും നഷ്ടപ്പെടാതിരിക്കുന്നതിനെക്കാള് നല്ലതല്ലേ?"-ഇത് ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുന്നതാണ്."ഒരിക്കലെങ്കിലും സ്നേഹിച്ചു നഷ്ടപ്പെടുന്നത് ഒരിക്കലും സ്നേഹിക്കാതിരിക്കുന്നതിനെകാള് നല്ലതല്ലേ?"-എനിക്കിതേ അറിയുമായിരുന്നുള്ളു.പുതിയ അറിവിന് നന്ദി.
"പിന്നെ, ജീവിതത്തിന്റെ ഗ്രാഫ് ഒരു തിരശ്ചീന രേഖയല്ലെന്നു തോന്നും. പ്രണയവും വിരഹവും ആ ഗ്രാഫില്‍ ആരോഹണ-അവരോഹണ മാതൃകയുടെ ആവര്‍ത്തനം ചമയ്ക്കും. ഒടുവില്‍ ആദ്യന്തം യോജിപ്പിച്ചാല്‍ ഒരു നേര് രേഖ മാത്രം!"-അത് പ്രണയത്തിന്റെയോ, വിരഹത്തിന്റെയോ അതോ നഷ്ടപ്പെടലിന്റെയോ?
*ഉപാസന-പ്രണയം ഒരു കുരുക്കാണെന്ന് ഞാന്‍ പറയില്ലാട്ടോ..അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
*ഒഴാക്കന്-അങ്ങനെ ആരോടെന്നൊന്നും ഇല്ല.സത്യത്തില്‍ ഞാന്‍ പ്രണയവുമായി പ്രണയത്തില്‍ ആണ്.:)അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
*എന്‍.ബി.സുരേഷ്-"എത്ര ആവർത്തിച്ചാലും മടുക്കാത്തതാണ് പ്രണയം എന്നു പറഞ്ഞത് എം.റ്റി. അല്ലേ?"-ആവും.എനിക്കോര്‍മയില്ല.
"പ്രണയം പൂർണ്ണമാകുന്നത് വിരഹത്തിലാണോ?"-ആണെന്ന് എനിക്ക് തോന്നുന്നില്ല.
"അല്ല വിരഹിമില്ലങ്കിൽ പ്രണയം എത്ര നിരർത്ഥകമായേനേ."-അത് സത്യം.
'എത്ര ചോര പെയ്താലും നമ്മൾ വീണ്ടും വീണ്ടും പ്രണയത്തിന്റെ മഴ നനയാൻ ഒട്ടുംകളങ്കമില്ലാതെ നമ്മൾ എടുത്തു ചാടുന്
ഈ ചോരക്കളി ജീവിതാവസാനം വരെ തുടരുന്നതിനാൽ നമ്മൾ ജീവിച്ചിരിക്കുന്നു.അല്ല,ഒരോ മരണത്തിൽ നിന്നും പ്രണയം നമ്മെ പുനർജ്ജനിപ്പിക്കുന്നു'-ഇതും സത്യം.
"പക്ഷെ അതിലും ആവർത്തനം വന്നു."-ജീവിതം തന്നെ ആവര്‍ത്തനങ്ങളുടെ ആവര്‍ത്തനം ആണെന്ന് പണ്ടേതോ മഹാന് പറഞ്ഞിരിക്കുന്നു.പേരോര്‍മയില്ല :(
"പിന്നെ, ജീവിതത്തിന്റെ ഗ്രാഫ് ഒരു തിരശ്ചീന രേഖയല്ലെന്നു തോന്നും.
ReplyDeleteപ്രണയവും വിരഹവും ആ ഗ്രാഫില്‍ ആരോഹണ-അവരോഹണ മാതൃകയുടെ ആവര്‍ത്തനം
ചമയ്ക്കും. ഒടുവില്‍ ആദ്യന്തം യോജിപ്പിച്ചാല്‍ ഒരു നേര് രേഖ മാത്രം!"-അത്
പ്രണയത്തിന്റെയോ, വിരഹത്തിന്റെയോ അതോ നഷ്ടപ്പെടലിന്റെയോ?
ശൂന്യതയുടെ, അര്‍ത്ഥമില്ലായ്മയുടെ നേര് രേഖ. പ്രണയവും
വിരഹവും അതിലെ sampling errors പ്ലോട്ട് ചെയ്തത്...
ആവറ്ത്തന വിരസത ഉണ്ടാവാതിരിക്കട്ടെ എന്നാശ്വംസിക്കുന്നു
ReplyDeleteho....enthoru kavitha......saahityam koodyo ennu samsayam...
ReplyDelete"...ഇന്നില്ലതില്
ReplyDeleteആ സ്നേഹക്കിളിയും
കലപില കിളികുഞ്ഞുങ്ങളും..." താങ്കളുടെ ബ്ലോഗ് തലകെട്ട് എന്റെ വരികളില്‍ ഇവിടെ http://aadhilas-heartbeats.blogspot.com/2010/06/blog-post.html പിന്നെ
" പ്രണയവും വിരഹവും
ആത്മാവിനെ കാര്‍ന്നു തിന്നിട്ടും..
ഇന്നലെകളില്ല്ലാതെ,
എന്റെ ജീവനും
നിന്റെ പ്രതീക്ഷയും
വീണ്ടും പ്രണയത്തില്‍.." ഈ വരികള്‍ മനോഹരം ...
ഹെഡ്ഡര്‍ ചിത്രം ഒരുപാട് വലുപ്പം കൂടുതല്‍ ആണല്ലോ.. അത് കുറച്ചുകൂടെ . :)
ReplyDelete"പ്രണയവും വിരഹവും
ReplyDeleteആത്മാവിനെ കാര്‍ന്നു തിന്നിട്ടും.."
ഇന്നും ആർക്കും വിരക്തിയില്ല.
എന്റെ ജീവനും
ReplyDeleteനിന്റെ പ്രതീക്ഷയും
വീണ്ടും പ്രണയത്തില്‍...
ഇതുമാത്രം മനസ്സിലായില്ല
* പീഡി,അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
ReplyDelete*റൌഡി രാജപ്പന്,അഭിപ്രായത്തിനു നന്ദി.പിന്നെ സാഹിത്യം കൂടിയോ...ശരിക്കും??
*Aadhila,അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
*ഹംസ, അത് അന്ന് വായാടിയുടെ കാപ്ഷന്‍ മത്സരത്തിന്റെ ഭാഗമായി ലഡ്ഡു വിതരണം നടത്തിയതാ..മത്സരം കഴിഞ്ഞ ഉടനെ ചിത്രം എടുത്തു മാറ്റുകയും ചെയ്തു.:)
*കലാവല്ലഭന്‍, അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.
*അക്ബര്‍-അതിലൊന്നും മനസിലാക്കാന്‍ മാത്രം ഇല്ലല്ലോ..:) അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.