അത്യാവശ്യം നീണ്ട ഇടവേളയ്ക്കു ശേഷം ഞാനിതാ വീണ്ടും വന്നു.വേണമെന്ന് വെച്ച് വരാതിരുന്നതല്ല .. മൌനവ്രതം എടുത്തു മസാല ദോശ തിന്നാന്‍ പോയതും അല്ല. ലവന് ...ലവനാണ് എന്റെ ബ്ലോഗ് ഉലകതിലേക്കുള്ള വഴി മുടക്കിയത്.എന്നാലും അവന് എന്നോടീ ചതി ചെയ്യുമെന്ന് ഞാന്‍ കരുതിയതല്ല.എന്റെ ഒരു നിമിഷത്തെ പിഴവിന് ഞാന്‍ ഇത്രയും വില നല്‍കേണ്ടി വരുമെന്ന് ഒട്ടും കരുതിയിരുന്നില്ല.എന്റെ സമയ ദോഷം ! അല്ലാതെന്താ...ആ...ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം.ഇത്രയും നാളും ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന എല്ലാം അവന് നശിപ്പിച്ചു കളഞ്ഞില്ലേ..പരമദ്രോഹി!
ഏകാന്തതയുടെ പൊള്ളുന്ന വെയിലില്‍ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് ഞാന്‍ വഴുതി വീണു കൊണ്ടിരുന്ന ആ നിമിഷത്തിലാണ് അവന് കയറി വന്നു എല്ലാം നശിപ്പിച്ചത്.വരുന്നതിനു മുന്‍പേ ഒരു മുന്നറിയിപ്പ്...ഹും തന്നില്ല.ഇങ്ങനെ പെട്ടെന്ന് ആക്രമിച്ചാല്‍ പാവം ഞാന്‍ നിസ്സഹായ ആയിപ്പോവുകയല്ലാതെ വേറെന്താ ചെയ്യുക?എന്റെ പരമാവധി ഞാന്‍ പിടിച്ചു നില്കാന് ശ്രമിച്ചെങ്കിലും അവന്റെ കരുത്തിനു മുന്നില്‍ പരാജയം സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.പൊരുതാന്‍ പലരെയും ഇറക്കി നോക്കിയെങ്കിലും ആര്‍കും അവനെ ജയിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു രക്ഷയും ഇല്ലാതെ വന്നപ്പോള്‍ എനിക്ക് കാര്യം എന്റെ പതിയോടു തുറന്നു പറയേണ്ടി വന്നു.ഏതൊരു ഭര്‍ത്താവിനെയും പോലെ തന്നെ കേട്ട നിമിഷം അദ്ദേഹം കുപിതനായി.ഭാര്യക്ക് ഇങ്ങനെയൊരു ചതി പറ്റിയാല്‍ ആരെങ്കിലും സഹിക്കുമോ?ഒക്കെ എന്റെ വേണ്ടാത്ത പണിയാണെന്ന് പറഞ്ഞു.ഞാന്‍ അശ്രദ്ധമായി ഇരുന്നതിനാല്‍ ആണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് പറഞ്ഞു വഴക്കോട് വഴക്ക്.ശ്രദ്ധിക്കാതെ അവിടെയും ഇവിടെയും വായ നോക്കാന്‍ ഇറങ്ങിയാല്‍ ഇങ്ങനെ ഓരോരുത്തന് വന്നു സര്‍വവും നശിപ്പിക്കും എന്ന് അറിയില്ലേ എന്ന് ചോദിച്ചു.ഒരു ബ്ലോഗ്ഗര്‍ ആയ എനിക്ക് ഇത്രയും കൂടി വിവരം ഇല്ലേ എന്ന് വിചാരിച്ചു കാണും! പാവം ഞാന്‍..എന്ത് ചെയ്യാം ..എല്ലാം നഷ്ടപെട്ടതിന്റെ വേദനയില്‍ നീറി ദഹിച്ചു.വായ നോക്കാന്‍ ഇറങ്ങിയ ആ സമയത്തെ പ്രാകി.നട്ടുച്ചയ്ക്ക് വായ നോക്കാന്‍ ഇറങ്ങിയ എന്നെ കണ്ടു ഇഷ്ടം തോന്നിയത് കൊണ്ടല്ലേ അവന് എന്റെ പിന്നാലെ വന്നു ഇങ്ങനെയൊക്കെ സംഭവിച്ചത്.
ഹാ...എല്ലാം എന്റെ വിധി!ഇനി സഹിക്കുകയെ നിവൃത്തിയുള്ളു.ഞാന്‍ പതിയുടെ കാലു പിടിച്ചു.ചേട്ടാ..ഈ സങ്കടത്തില്‍ എന്നെ തനിച്ചാക്കല്ലേ..ഞാന്‍ ഇനി എവിടെയും വായ നോക്കാന്‍ പോകില്ല...സത്യം...ഇല്ലെങ്കില്‍ ചേട്ടന്റെ രെണ്ട് കണ്ണും പോട്ടിപ്പോട്ടെ!ഉടന്‍ വന്നു മറുപടി.സര്‍വവും നശിപ്പിച്ചിട്ടു അവള് ഇപ്പൊ വന്നു കാലു പിടിക്കുന്നു! ഒരു അയവും ഇല്ല.കുറച്ചു നേരം നെഞ്ചത്തടിച്ചു കരഞ്ഞു.ആര് കാണാന്‍!.ഒടുവില്‍ കേട്ട് സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ പതിയെന്നോട് ക്ഷമിച്ചു.ഉടനെ തന്നെ ഒരു ആന്റി വൈറസ് ഇന്സ്ടാല് ചെയ്തു തന്നു--- ലവനെ..ആ വൈറസ് നെ കൊല്ലാനേ....!!..ഒടുവില്‍ ഞാന്‍ അവനെ കൊന്നു!!ഇപ്പോള്‍ എല്ലാം സമാധാനപരം.
(വനിത ഡൌണ്‍ലോഡ് ചെയ്യാന്‍ പോയ എനിക്ക് കിട്ടിയ ഒരു പണിയേ!..ഹോ..ഈ ഡൌണ്‍ലോഡ് ചെയ്യുന്നവരെ സമ്മതിക്കണം !വനിതക്ക് ഇതാണ് അവസ്ഥയെങ്കില്‍ ബാക്കിയൊക്കെ എന്തായിരിക്കും.!!)
എന്നെ തട്ടാന്‍ കൊട്ടേഷന്‍ കൊടുക്കില്ലെന്ന് ഉറപ്പ് തരാമെങ്കില്‍ ഞാനൊന്ന് ചോദിച്ചോട്ടേ ?
ReplyDeleteഈ വനിത എന്ന സംഭവങ്ങള്‍ തന്നെ വൈറസുകള്‍ ആണോ ? ഞാന്‍ ഓടി :) :)
ഈ പോസ്റ്റ് വായിച്ച ഉടനെ ഞാന്‍ നല്ലപകുതിയോടു പറഞ്ഞു. ആന്റിവൈറസ്സ് ഇല്ലാതെ വായിനോക്കാന്‍ പൊകരുതെന്നു.
ReplyDeleteനീ നല്ലൊരു നുണച്ചി തന്നെ ആളുകളെ പിരികേറ്റി പോസ്റ്റ് വായിപ്പിക്കാനുള്ള മാര്‍ക്കറ്റിംഗ് കുതന്ത്രം.
കൊള്ളാം.
കൂട്ടത്തില്‍ ഞാന്‍ സീരിയസ്സ് ആയി ഒരു കാര്യം പറയട്ടെ.
സിമോണ്‍ ദ ബുബ്ബാറിന്റെ(സാര്‍ത്രിന്റെ ഭാര്യ second sex എന്ന ഫെമിനിസ്റ്റുകളുടെ ബൈബിള്‍ എഴുതിയ മഹതി) ആത്മകഥയില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഇരുമ്പു ചട്ട കൊണ്ടുള്ള അടിയുടുപ്പുകള്‍ ധരിച്ചിട്ട് അതു പൂട്ടി താക്കോല്‍ വീട്ടില്‍ വച്ചിട്ടു പോകുന്ന രീതിയെപ്പറ്റി എഴുതിക്കണ്ടു.
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കും മാനാഭിമാനം വേണമെങ്കില്‍ അതു അനുവര്ത്തിക്കേണ്ടതായിവരുമെന്ന് ഇതു വായിച്ചപ്പൊള്‍ തമാശക്കിടയിലും ഓര്‍ത്തുപോയി.
ഇത് ഇവിടെ പറയാന്‍ പാടുണ്ടോ എന്നറിയില്ല. എങ്കിലും........?
നിരക്ഷരൻ ചേട്ടൻ പറഞ്ഞതു തെറ്റി ... കാരണം വൈറസ് ആണോ എന്ന ചോദ്യം അവിടെ ഉദിക്കുന്നില്ല...ആണ്.
ReplyDeleteഈശ്വരാ! ഈ പോസ്റ്റിന്റെ ആദ്യഭാഗങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ കരുതിയത്, നമ്മുടെ T.G. രവിയോ, K.P.ഉമ്മറോ, ജോസ് പ്രകാശോ മറ്റോ തന്റെ ബ്ലോഗില്‍ കയറിയെന്നാണ്. കഷ്ടം! കൊതുകു പോലിരിക്കുന്ന ആ പാവം വൈറസിനെ കണ്ടിട്ടാണോ ഇത്രേം ബഹളമൊക്കെ ഉണ്ടാക്കിയത്. ഛെ! കളഞ്ഞു....
ReplyDeleteഞാന്‍ എന്റെ ഹാര്‍ട്ട് ബീറ്റ് കൂട്ടിയത് മാത്രം മിച്ചം!!
നിരക്ഷരന്, വനിത എന്ന സംഭവം തന്നെ വൈറസ് ആണോ എന്ന് താങ്കള്‍ക്ക് ഒരു തവണ വൈറസ് ശരിക്കും പിടിപെടുമ്പോള്‍ അറിയും..അപ്പോള്‍ പഠിച്ചോളും.അനുഭവം ഗുരു !!ഏതായാലും ഓടിയത് നന്നായി..ഇല്ലെങ്കില്‍ എപ്പോള്‍ അടി കിട്ടി എന്ന് ചോദിച്ചാല്‍ മതി..ചുമ്മാ..:)
ReplyDeleteവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.വീണ്ടും വരിക.
മാഷെ...ഞാനൊരു നുണച്ചി തന്നെ എന്ന് സമ്മതിച്ചല്ലോ..അത് മതി."മാര്‍ക്കറ്റിംഗ് കുതന്ത്രം"-അതിനെ കുതന്ത്രം എന്ന് വിളിക്കാമോ...ആ.!!
ഇനി സീരിയസ് ആയി - എന്റെ പരിമിതമായ അറിവ് വെച്ച് sartre and simone de beauvoir (pronunciation-see-Mahn duh-bo-vwah)വിവാഹം കഴിച്ചിട്ടില്ല.ഒന്നിച്ചു ജീവിച്ചിരുന്നു.കുറെ വര്‍ഷം.They were in relationship, but both were polyamorous till their death.പിന്നെ,"The Second Sex" എന്ന പുസ്തകം പി ജി ക്ക് പഠിക്കുമ്പോള്‍ ഫെമിനിസം പേപ്പറില്‍ ഉണ്ടായിരുന്നു.അത് കൊണ്ട് പറഞ്ഞത് മനസിലായി..ഇല്ലെങ്കില്‍ ഞാനിപ്പോള്‍ അതും തപ്പി നടക്കേണ്ടി വന്നേനെ..ഹോ..ഈ മാഷിന്റെ ഒരു കാര്യം!!
പിന്നെ പറഞ്ഞ കാര്യം സത്യം ആണ്.നമ്മുടെ നാട്ടിലും സ്ത്രീകള്‍ക്കും അത് തന്നെ അനുവര്‍ത്തിക്കേണ്ടി വരും .നാടിന്റെ അവസ്ഥ ഇപ്പോള്‍ അങ്ങനെയാണ്.ആട്ടിന്‍ തോലിട്ട ചെന്നായകളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു.!ഈശ്വരോ രക്ഷ:പിന്നെ ,ഞാന്‍ മാഷെ ഓര്കൂട്ടില് കണ്ടിരുന്നു ട്ടോ..
ഏറക്കാടന്‍, അനുഭവം വല്ലതും ഉണ്ടോ ആവോ?അല്ല ..ഈ വൈറസ് ബാധിച്ചിട്ടുണ്ടോ?വന്നതിനും അഭിപ്രായത്തിനും നന്ദി.പാര ആണെങ്കിലും !!
വായാടി, ഞാന്‍ അന്നേ പറഞ്ഞതാണ് ഹൃദയം ആണ്..സൂക്ഷിക്കണം എന്ന്.പിന്നെ ..ടി.ജി രവിയോ ജോസ്പ്രകാശോ ഒക്കെ വന്നാല്‍ സീമ ജയനെ വിളിക്കുന്നത് പോലെ ഞാന്‍ വിളിച്ചു കൂവില്ലേ...."വായാടീ.. ..... . ...എന്നെ രക്ഷിക്കൂ..."ഹാ ഹാ.അഭിപ്രായത്തിനു നന്ദി!
"എന്‍.ബി.സുരേഷ് said...ഇത് ഇവിടെ പറയാന്‍ പാടുണ്ടോ എന്നറിയില്ല. എങ്കിലും........? "-
ReplyDeleteമാഷെ..ഇവിടെ ഇതൊക്കെ പറയാം.സംശയം വേണ്ട.പക്ഷെ ഞാനും തിരിച്ചു പറയും അത്രയേ ഉള്ളു !!
അപ്പൊ നുണച്ചീ, എല്ലാം കീടങ്ങളും ചത്തെന്നുറപ്പാണോ?
ReplyDeleteനല്ലോണം മരുന്നടിച്ചില്ലെങ്കില് താഴെപ്പറയുന്ന ക്ഷുദ്രജീവികള്‍ ഇനിയും കാണാനിടയുണ്ട്.
* വിര (worm)
* പൊയ്ക്കുതിര (trojan)
* മൂലപ്പെട്ടി (rootkit)
* ക്ഷുദ്രസാമഗ്രി (malware)
* ചാരസാമഗ്രി (spyware)
* പരസ്യസാമഗ്രി (adware)
* ദുഷ്കൃതസാമഗ്രി (crimeware)
അപ്പൊ ഇനിയങ്ങോട്ട് മലയാളിപ്പെണ്ണുങ്ങള്‍ ഇരുമ്പു കൊണ്ടുള്ള സാരി ധരിക്കുമോ?
ദൈവമേ, ഇവിടൊന്നു വന്നു പോകുമ്പോള്‍ എത്ര അറിവാ കൂടുന്നത്? ഇനി ഇടയ്ക്കിടയ്ക്ക് വന്നു വിജ്ഞാനം വര്‍ദ്ധിപ്പിക്കാം. കലപിലയ്ക്കും കൂട്ടുകാര്‍ക്കും നന്ദി.
ReplyDeleteവഷളാ, എല്ലാ കീടങ്ങളും ചത്തു!.പിന്നെ നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് മലയാളി പെണ്ണുങ്ങള് ഇരുമ്പ് സാരി ധരിച്ചത് കൊണ്ടും പ്രയോജനമുണ്ടെന്നു തോന്നുന്നില്ല.കലികാലം!
ReplyDeleteസ്മിത മീനാക്ഷി, അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഇനിയും വരിക.അഭിപ്രായത്തിനു നന്ദി.
നുണച്ചി സുന്ദരീ.,ഹോ..ആരാവും ആ കശ്മലന് എന്നോര്‍ത്ത് പേടിച്ചു വിറച്ചു പോയി..എഴുത്തിഷ്ടായി.:)
ReplyDeleteനുണച്ചി സുന്ദരിമാരുടെ പര്യായമാണോ വായാടീ എന്നത്. ദൈവമേ ഫെമിനിസം ഒക്കെ പഠിച്ച ആളാ അല്ലെ. ഇതറിഞ്ഞിരുന്നെങ്കില്ഞാന് ഓടി രക്ഷ്പെട്ടേനെ. ങാ വന്നു പോയില്ലെ ഇനി ഒരു കൈ നോക്കാം
ReplyDelete"Rare Rose said...
ReplyDeleteനുണച്ചി സുന്ദരീ.,ഹോ..ആരാവും ആ കശ്മലന് എന്നോര്‍ത്ത് പേടിച്ചു വിറച്ചു പോയി..എഴുത്തിഷ്ടായി.:)"
-വന്നതിനും അഭിപ്രായത്തിനും നന്ദി.ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.വീണ്ടും വരിക.
"എന്‍.ബി.സുരേഷ് said...
ReplyDeleteനുണച്ചി സുന്ദരിമാരുടെ പര്യായമാണോ വായാടീ എന്നത്"
-മാഷെ..നുണച്ചി സുന്ദരിമാരുടെ പര്യായം ആണോ വായാടി എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.:).പക്ഷെ ..ഞാനൊരു വായാടിയാണ്..നുണച്ചിയാണ് ..സുന്ദരിയാണ്!! പിന്നെ ഫെമിനിസം പഠിച്ചവരെയൊക്കെ കണ്ടാല്‍ ഓടണം എന്നുണ്ടോ?ഞാന്‍ മാഷ് ഉദ്ദേശിക്കുന്ന തരത്തിലുള്ള പേടിക്കേണ്ട ഒരു ഫെമിനിസ്റ്റ് അല്ല.:)