Monday, 12 April 2010

ഒരു ബ്ലോഗറുടെ ദുഃഖങ്ങള്‍!

വെറുതെ ഇരുന്നും കിടന്നും നടന്നും പരദൂഷണം പറഞ്ഞും നേരം കഴിച്ചു കൂടിയിരുന്ന നാളുകള്‍.അപ്പോഴാണ് പൊടുന്നനെ ഒരു ചിന്ത-ഒരു ബ്ലോഗ്‌ ആരംഭിച്ചാലോ?ചിന്തിക്കേണ്ട താമസം ഗൂഗിള്‍ ഇല്‍ അന്വേഷണം തുടങ്ങുകയും ഈ പണ്ടാരം എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കുകയും ചെയ്തു.ദുഖഭാവം ഇത്തിരി കൂടിയത് കൊണ്ടാണോ എന്നറിയില്ല അടുപ്പിച്ചു മൂന്ന് നാലു കവിതകള്‍ എഴുതി.ആരെയും അന്വേഷിച്ചും പോയില്ല.ആരും എന്നെ അന്വേഷിച്ചു വന്നതുമില്ല.എങ്ങോട്ടോ പോകുന്ന വഴിയില്‍ ഒന്ന് രെണ്ട്‌ പേര്‍ ഈ വഴി വന്നു മരുന്നിനു കമന്റ്സ് ഉം പറഞ്ഞിട്ട് പോയി.പിന്നെ ഞാനൊട്ടു എഴുതിയും ഇല്ല.ആരും ഇവിടേയ്ക്ക് വന്നതും ഇല്ല.വര്‍ഷം ഒന്ന് കടന്നു പോയി-ഭാരതം ചുറ്റലും ബന്ധു ജന സമാഗമവും ഒക്കെയായി.തിരിച്ചു വന്നപ്പോള്‍ വീണ്ടും വെറുതെ ഇരുന്നും കിടന്നും നടന്നും പരദൂഷണം പറഞ്ഞും-ശോ ! വീണ്ടും ബോറടിച്ചു.എന്നാല്‍ പിന്നെ വീണ്ടും വന്നു കളയാം എന്ന് വെച്ചു.അപ്പോഴേക്കും ബ്ലോഗ്‌ ഉലകത്തില്‍ പുതിയ മെംബേര്‍സ് എത്തുകയും പഴയവര്‍ ശക്തി ആര്‍ജിക്കുകയും ചെയ്തിരുന്നു.വന്ന ഉടനെ തന്നെ വന്നു അതിശക്തിയായ പാര-ദോണ്ടേ ഒരുത്തി-പേര് വായാടി.ഞാനൊന്നു ഞെട്ടി.എന്റമ്മേ!എന്റെ സ്വന്തം പേര്..മോഷണം നടത്തിയത് ഞാനോ അവളോ എന്നറിയാന്‍ വേണ്ടി "ഓണ്‍ ബ്ലോഗ്ഗര്‍ സിന്‍സ്"നോക്കി ഉറപ്പിച്ചു-ഞാന്‍ അല്ല...അമ്മച്ചിയാണേ ഞാന്‍ മോഷ്ടിച്ചിട്ടില്ല.സത്യം! ഇല്ലെങ്കില്‍ എന്റെ രെണ്ട്‌ കണ്ണും പോട്ടിപ്പോട്ടെ!!നോക്കുമ്പോള്‍ കക്ഷി ബ്ലോഗ്‌ ഇല്‍ മോഷണത്തെപ്പറ്റി പോസ്റ്റ്‌ ഇട്ടു ഷൈന്‍ ചെയ്യുവാണ്.സാരമില്ല-ഒരേ പേരില്‍ എത്ര പേര്‍ ഈ ലോകത്തുണ്ട് എന്ന് സമാധാനിചിരിക്കുംബോഴാണ് അങ്ങുമിങ്ങും നിന്ന് ചില പാരകള്‍.വായടിയുടെ ആരാധക വൃന്ദങ്ങള്‍ ആണ്.അവര്ക് കണ്‍ഫ്യൂഷന്‍ ആവുന്നത്രേ!അതിനു ഞാന്‍ എന്ത് വേണം എന്ന് തോന്നാതിരുന്നില്ല.നിന്റെയൊക്കെ കണ്‍ഫ്യൂഷന്‍ മാറ്റല്‍ ആണോ എന്റെ ജോലി എന്നും തോന്നി.വായാടിക്ക് പ്രശ്നം ഇല്ലാത്തിടത്തോളം കാലം നമ്മള്‍ ഈ പേരില്‍ നില നില്കും എന്ന് ഉറപ്പിച്ചു.അപ്പോഴാണ് അത് സംഭവിച്ചത്.മീനമാസത്തിലെ നട്ടുച്ചയ്ക്ക് ബ്ലോഗ്‌ ഉലകത്തില്‍ കറങ്ങാന്‍ ഇറങ്ങിയ ഞാന്‍ അത് കണ്ടു .എന്നെ അപരി വായാടി എന്ന് വിളിച്ച മഹാ മനുഷ്യന് വായാടി നന്ദി പറഞ്ഞിരിക്കുന്നു.എന്റെ ഹൃദയം തകര്‍നു.എങ്കിലും ഒരു ചെറിയ പ്രതീക്ഷയോടു കൂടി ഞാന്‍ വായാടിയോടു ചോദിച്ചു-"ഞാന്‍ പേര് മാറ്റണോ?".വേണ്ട എന്ന മധുരം നിറഞ്ഞ മറുപടി പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് മാറ്റിക്കുടെ എന്ന കയ്പ് നിറഞ്ഞ മറുപടിയാണ്..പോരെങ്കില്‍ ആരാധക/ആരാധിക വൃന്ദങ്ങള്‍ ആ ചോദ്യത്തിന് പ്രതികരിക്കാനും തുടങ്ങി.നില്‍ക കള്ളിയില്ലാതെ ഞാന്‍ പേര് മാറ്റി.നീലത്താമര എന്നാക്കി പുതിയ പേര്.വീണ്ടും വന്നു ആരാധക വൃന്ദങ്ങള്‍ .അവര്ക് ഈ പേരും ഇഷ്ടപെട്ടില്ല പോലും.താല്‍കാലികമായി വെച്ചത് കൊണ്ട് പിന്നെയും എടുത്തു മാറ്റാന്‍ വലിയ പ്രയാസം തോന്നിയില്ല.അല്ലെങ്കിലും ഹൃദയത്തോട് ചേരാത്തത് എടുത്തു കളയാന്‍ പ്രയാസം ഉണ്ടാവില്ലല്ലോ.ഒടുവില്‍ കുരുത്തം കേട്ട ഈ പേര് വെച്ചപ്പോള്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും ഹാപ്പി!കടമ്പകള്‍ കടന്നു എന്ന് കരുതരുത്..തീര്‍ന്നിട്ടില്ല.എന്റെ അവസ്ഥ കണ്ടു പരിതപിച്ചു തത്തമ്മയും പീഡിയും പിന്നെ വഷളനും എന്നെ ഫോളോ ചെയ്യാന്‍ തീരുമാനിച്ചു.ബാക്കിയുള്ളവരെ ഞാനും ഫോളോ ചെയ്തു.അനന്തരം എന്റെ പോസ്റ്റ്‌ നു കമന്റ്സ് കിട്ടിത്തുടങ്ങി.വായാടിയുടെ കാല്‍ വെപ്പിന്റെ ഐശ്വര്യം വെളിപ്പെടുത്തുന്നത് പോലെ.
അങ്ങനെ ഞാന്‍ തുടരെ തുടരെ പോസ്റ്റാന്‍ തുടങ്ങി.എല്ലാവരും കമന്റാനും.സീനിയര്‍ ക്ലാസ് ഇല്‍ അബദ്ധത്തില്‍ പെട്ട് പോയ ജൂനിയര്‍ ന്റെ അവസ്ഥയായി എനിക്ക്.(ഞാനൊരു സീനിയര്‍ ആണെങ്കിലും).ഏകതാരയുടെ റാഗിങ്ങ് അനുഭവം വായിച്ചു ഞാനോര്‍ത്തു.അതെന്തു ഭേദം!പിന്നെ വിശദീകരണങ്ങള്‍ ,തമ്മിലടികള്‍,പാര വെപ്പ്-എല്ലാറ്റിനും വേദിയായി എന്റെ ബ്ലോഗ്‌.ചെറിയ തോതില്‍ വിമര്‍ശിച്ചത് കൊണ്ട് ആദ്യം വന്നത് ഏകതാരയാണ്.അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു-കുട്ടീ..എന്നോടീ ചതി വേണ്ടായിരുന്നു...വേണ്ടായിരുന്നു.ഒന്നുമില്ലെങ്കിലും ഒരു റാഗിങ്ങ് അനുഭവം ഉള്ളവള്‍ അല്ലെ നീ...എന്നിട്ടും.പോട്ടെ, അതിനൊരു വിശദീകരണം കൊടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും ഏകതാരക്ക് കൂട്ടുമായി എത്തിയിരിക്കുന്നു വായാടി..നമ്മുടെ സ്വന്തം തത്തമ്മ.ഇടയ്ക്കിടെ കൊത്താരുന്ടെങ്കിലും ഇതൊരു മയമില്ലാത്ത കൊത്തായിപ്പോയില്ലേ.ഏയ്‌..പോട്ടെ,കൊടുത്തു ഒരു വിശദീകരണം രണ്ടു പേര്‍ക്കും.(എന്റെ വിശ്വാസം എന്നെ രക്ഷിച്ചു ).പാട്ടു പാടി പാടി ചങ്ക് പൊട്ടി ചാവാറായ വഷളന്‍ വന്നു ഒരു പാട്ടും പാടി പോയി(ഇടയ്ക്കിടെ ചില അബദ്ധങ്ങള്‍ പറയും എന്നല്ലാതെ കക്ഷിയെ കൊണ്ട് വലിയ ഉപദ്രവം ഒന്നുമില്ല കേട്ടോ).പിന്നെ ആകെ കൂടി എല്ലാര്ക്കും പാര പണിയുക എന്നൊരു ഉദ്ദേശവും കൊണ്ട് നടക്കുന്ന ഒരാളുണ്ട്..മൂരു എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മൂരാച്ചി.കവിതയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മറ്റുള്ളവര്‍ക് നല്ല പാരയും വെച്ചു അങ്ങേരും പോയി.ഇത്തവണത്തെ കമന്റ്‌ ന്റെ ക്വാട്ട തീര്‍ന്നു ,എല്ലാവരും അടങ്ങി എന്ന് സമാധാനിച്ചു ഇരിക്കുമ്പോള്‍ അതാ വരുന്നു..തീവണ്ടിയില്‍ നിന്നും ഇപ്പൊ ചാടും എന്ന മട്ടില്‍ ഒരു ഫോട്ടോയും ഒക്കെയായി ഒരാള്‍..ഒറ്റ നോട്ടത്തില്‍ ആളെ പിടികിട്ടി.വായാടി പറഞ്ഞ കാമ്പുള്ള കവിതകളുടെ ഉടമസ്ഥന്‍! കഴിഞ്ഞ ദിവസം പോയി കവിത വായിച്ചതും പോരാഞ്ഞു അവിടെ കമന്റ്‌ അടിച്ച കാര്യം അപ്പോഴാണ് എനിക്ക് ഓര്മ വന്നത്.സാമാന്യം നല്ല കമന്റ്സ് തന്നെ എഴുതിയിട്ടുണ്ട്.ചങ്കിടിപ്പോടെ ഞാന്‍ അത് വായിച്ചു തീര്‍ത്തു.ഓരോ വാക്കുകളിലൂടെയും കടന്നു പോയപ്പോള്‍ അങ്ങേരുടെ ബ്ലോഗ്‌ ഇല്‍ പോയി കവിതയ്ക്ക് കമന്റ്‌ അടിച്ച എന്റെ ബുദ്ധിയെ ഞാന്‍ പ്രാകി!എന്റെ സമയമില്ലായ്മയിലും ആ കമന്റ്‌ ഞാന്‍ ഇടയ്ക്കിടെ വായിച്ചു നോക്കുന്നുണ്ടായിരുന്നു.ആദ്യം എനിക്ക് തോന്നിയതെന്താണെന്നു വെച്ചാല്‍..."വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന സിനിമയില്‍ ജയറാം ലോഹിതദാസ് നോട് പറയുന്ന ഒരു ഡയലോഗ് ആണ്.."ഡോ..താടീ...തന്നെ ഞാന്‍ എടുത്തോളാം ട്ടോ..".ഒടുവില്‍ അതിനൊരു മറുപടി എഴുതിയപ്പോഴാണ് എനിക്കൊരു ആശ്വാസം ആയതു.ഇനിയും കമന്റുകള്‍ ഏറ്റു വാങ്ങാന്‍ ഞാനും എന്റെ ബ്ലോഗ്‌ ഉം ബാക്കി...ഒരു ബ്ലോഗറുടെ ഓരോരോ ദുഃഖങ്ങള്‍..ഇപ്പോള്‍ ഞാന്‍ വഷളനെ പോലെ പാടി നടക്കുകയാണ്..'എപ്പോഴെന്നറിയില്ല..എന്നാണെന്നറിയില്ല....എങ്ങു നിന്നാണെന്നു അറിയില്ലാ...".
(ഒരു നേരമ്പോക്കിന് എഴുതിയതാണ്..ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.:).)

17 comments:

  1. "മീനമാസത്തിലെ നട്ടുച്ചയ്ക്ക് ബ്ലോഗ്‌ ഉലകത്തില്‍ കറങ്ങാന്‍ ഇറങ്ങിയ ഞാന്‍ അത് കണ്ടു .എന്നെ അപരി വായാടി എന്ന് വിളിച്ച മഹാ മനുഷ്യന് വായാടി നന്ദി പറഞ്ഞിരിക്കുന്നു"

    ഹഹഹ ലതാരാണാവോ ആ മഹാമനുഷ്യനെന്ന് ഒരു ആശങ്ക

    ReplyDelete
  2. കൊള്ളാം ആശംസകള്‍....

    ReplyDelete
  3. അപ്പൊ നുണചിയോ അതോ സുന്ദരിയോ.... ?

    ഇനിയും നന്നായി എഴുതു അപ്പൊ വീണ്ടും വരാം

    ReplyDelete
  4. ഇപ്പോള്‍ മൂരാച്ചിയുടെ പേരില്‍ ആരോപണങ്ങള്‍ രണ്ട്:

    ഒന്ന്: തത്തമ്മയെ കാണാതായ കേസിലെ പ്രഥാന പ്രതി...
    രണ്ട്: എല്ലാവര്‍ക്കും പാര പണിയുന്ന കശ്മലന്‍...

    ഇനിയും ആരോപണങ്ങള്‍ ഏറ്റുവാങ്ങാന്‍ മാത്രം ഒളിവില്‍ കഴിയുന്ന ഈ മൂരാച്ചിയുടെ ജന്മം ബാക്കി.......

    ReplyDelete
  5. ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നുണച്ചി ആന്ഡ് മൂരാച്ചി

    ReplyDelete
  6. "ഇടയ്ക്കിടെ ചില അബദ്ധങ്ങള്‍ പറയും എന്നല്ലാതെ കക്ഷിയെ കൊണ്ട് വലിയ ഉപദ്രവം ഒന്നുമില്ല കേട്ടോ)."
     
    ഇത് നുണച്ചിയുടെ നട്ടാ കുരുക്കാത്ത നുണ. കണ്ടാ പ്രരയില്ലെങ്കിലും എനിക്ക് ഭയങ്കര ബുദ്ധിയാ, ജാഗ്രതൈ.
    ഡോ പീഡീ ഒന്നു പറഞ്ഞു കൊടുക്കഡേ (മച്ചൂ,  പ്ലീസ് ഒരു നാരങ്ങ മുട്ടായി തരാം)
     
    കൂട്ടത്തില്‍ എല്ലാവര്ക്കും വിഷു ആശംസകള്‍.

    ReplyDelete
  7. ഈ സുന്ദരി നുണച്ചിയാണെങ്കിലും ഇഷ്ടപ്പെടാന്‍ ഞാനുമങ്ങു തീരുമാനിച്ചു. കൂട്ടു കൂടാമോ?

    ReplyDelete
  8. തീര്‍ച്ചയായും..! സന്തോഷം.

    ReplyDelete
  9. പീഡി, പേര് പറയില്ലാ..പണ്ടൊരു സുല്‍ത്താന്‍ ആയിരുന്നു..ഇപ്പൊ വെറും പാപ്പരാ..പാര...പാര..

    നിയ,വന്നതിനും അഭിപ്രായത്തിനും നന്ദി.വീണ്ടും വരിക.

    ഒഴാക്കന്‍, നുണച്ചിയും സുന്ദരിയും രണ്ടുമാണ്..പിന്നെ ഒരല്പം കൂടുതല്‍ സൌന്ദര്യം ആണെന്ന് വെച്ചോ :)

    അക്ബര്‍, -:) വായാടി മൌനവ്രതത്തില്‍ ആയതു കൊണ്ടാണോ അക്ബറും അഭിപ്രായം കുത്തിലും കോമയിലും ഒതുക്കിയത്....എന്തൊരു വര്‍ഗസ്നേഹം!നന്ദി. വീണ്ടും വരിക.

    മൂരാച്ചി,വിഷമിക്കരുത്..ഒളിവിലെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതാന്‍ നോക്ക്.

    പീഡി, നന്ദി.

    വഷളാ, അത് എല്ലാവര്ക്കും അറിയാം...നല്ല ബുദ്ധിയാണ് എന്ന്...ഹ..ഹാ..ഹാ...നന്ദി വിഷു ആശംസയ്ക്.

    ReplyDelete
  10. ഈശ്വരാ, ഇതിലെ ആ "വില്ലത്തി" വായാടി ഞാനല്ലേ? ഞാന്‍ പറന്നു.. പറ പറന്നു!! :)

    ReplyDelete
  11. വായാടി..അങ്ങനെ പറന്നാലോ...:) വില്ലത്തി ഒന്നും അല്ലെന്നേ...ചുമ്മാ ഒരു രസത്തിനു എഴുതിയതാണേ.

    ReplyDelete
  12. തന്നെ...തന്നെ...വായാടി ഈസ്‌ ദി വില്ലത്തി !!!

    പിന്നെ, ഇത് പാരഗ്രാഫ്‌ തിരിച്ചു പോസ്റ്റ്‌ ചെയ്തിരുന്നു എങ്കില്‍ വായന കുറച്ചു കൂടെ ഈസി ആയേനെ. ട്രിപ്പ്‌ര്‍ ലോഡ്‌ ഇറക്കിയ പോലെ അക്ഷരം കൂടി കിടക്കുന്നത് കണ്ടു വന്ന സ്പീഡില്‍ ഓടാന്‍ പോയതാ..പിന്നെ, ബ്ലോഗര്‍ അല്ല, രോദനം അല്ലെ എന്ന് കരുതി വായന തുടങ്ങി. നല്ല എഴുത്ത്.

    ReplyDelete
  13. നന്ദി ചേട്ടാ.(എന്നെ ചേച്ചി നു വിളിച്ചല്ലേ..എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു അനിയാ...വേണ്ടായിരുന്നു.ഹും ..).പിന്നെ വാക്കുകള്‍ ഇങ്ങനെ പ്രവഹിച്ചു കൊണ്ടിരുന്നപ്പോള്‍ പാരഗ്രാഫ് തിരിക്കാനൊന്നും പറ്റിയില്ല്ലെന്നെ..ഇത്തവണ ക്ഷമി.!ഇനിയും വരണം ട്ടോ

    ReplyDelete
  14. **Captain Haddock-
    "!തന്നെ...തന്നെ...വായാടി ഈസ്‌ ദി വില്ലത്തി !!!"

    ഇത്തവണയും എനിക്ക് ചിരിയൊന്നും വരുന്നില്ല.

    ReplyDelete
  15. നോ wonder !! ചിരിയ്കാന്‍ ഉള്ള കഴിവ് മനുഷ്യന്‍മാര്‍ക്ക്‌ മാത്രാമേ ഉള്ളു.......വായാടി കവലെ പെട വേണ്ടാ......

    ReplyDelete
  16. വായാടി &Captain Haddock, നിങ്ങള്‍ എപ്പോ അടിച്ചു പിരിഞ്ഞു?!!

    ReplyDelete
  17. This comment has been removed by the author.

    ReplyDelete