Thursday, 8 April 2010

സ്വപ്നം

നിദ്രയുടെ ആഴങ്ങളില്‍
സ്വപ്നങ്ങളുടെ നീരാളിപ്പിടുത്തം
ഇടവഴിയുടെ ഇരുട്ടില്‍,
സന്ധ്യയുടെ നിഴലില്‍
നീയും ഞാനും..
മിഴികള്‍ നിറയും മുന്‍പേ
അധരം വിതുമ്പും മുന്‍പേ
എന്നെ തനിച്ചാക്കി
നീ നടന്നകന്നു..
ഒരു നിമിഷത്തിന്റെ,
ഒരു വര്‍ഷത്തിന്റെ,
ഒരായിരം ജന്മങ്ങളുടെ
വേദനയിലേക്ക് ഞാന്‍..
സ്വപ്‌നങ്ങള്‍ എപ്പോഴും
അങ്ങനെയാണ്...
സ്നേഹത്തിനും ദുഖത്തിനും
നിമിഷായുസ്സ് !
വേര്‍പെടലിന്റെ വേദനയില്‍
പുലരി തെളിഞ്ഞു.
അപ്പോഴേക്കും....
ഇന്നലെയുടെ നിലാവും
ആമ്പലും മയങ്ങിയിരുന്നു..
ഇന്നിന്റെ സൂര്യന്‍
ഇന്നലെയുടെ താമരയോടു
പ്രണയം പറഞ്ഞു തുടങ്ങിയിരുന്നു..

29 comments:

  1. പിന്നെ ഞാനിന്നത്തെ ദിവസം ഈ കവിത വായിക്കില്ല. മിനിഞ്ഞാന്നിവിടെ വന്ന് കവിത വായിച്ചിട്ട് എനിക്കിന്നലെ വട്ട് പിടിച്ചതു പോലെയായി!!! മാത്രമല്ല ഇന്ന് വ്യഴാഴ്ച കവിത വായിക്കാന്‍ നല്ല ദിവസവുമല്ല. :)

    ReplyDelete
  2. വാറ്റുകാല്‍ രോമകൃഷ്ണന്‍ ആണോ അങ്ങനെ പറഞ്ഞത് ?
    ഗുരുവാരം കവിതയ്ക്ക് വളരെ നല്ലത് .ഗുരു സ്വക്ഷേത്രത്തിലെക്കുള്ള യാത്രയില്‍ ആയതിനാല്‍ ഗുരുവാരം കവിത വായിക്കുന്നവര്‍ക് ഗുണങ്ങള്‍ കൂടും..തഥാസ്തു!!

    ReplyDelete
  3. സ്വപ്നത്തിന്‍റെ സ്നേഹവും വേദനയും ദിവസങ്ങളോളം കൊണ്ട് നടക്കുന്ന ഒരാളാണ് ഞാന്‍.നിമിഷായുസ്സ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല.

    ReplyDelete
  4. ഗുരുന്റെ യാത്ര മുടങ്ങണ്ടാന്നു വച്ചാ വെള്ളിയാഴ്ച വായിച്ചെ.
    ഗുരു കുഴപ്പമൊന്നും കൂടാതെ അങ്ങെത്തിയോ ആവോ?

    ReplyDelete
  5. ഒരു പാട്ട് ഓര്‍മ്മ വന്നു
    "നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍‍
    സ്വപ്നത്തില്‍ കളിയോടം കിട്ടി
    കളിയോടം മെല്ലെ തുഴഞ്ഞു ഞാന്‍ മറ്റൊരു
    കാണാത്ത കരയില്‍ ചെന്നെത്തീ.. കാണാത്ത കരയില്‍ ചെന്നെത്തി.."

    ReplyDelete
  6. "സ്വപ്‌നങ്ങള്‍ എപ്പോഴും
    അങ്ങനെയാണ്...
    സ്നേഹത്തിനും ദുഖത്തിനും
    നിമിഷായുസ്സ് !"


    ഞാന്‍ പറയാന്‍ കരുതിയിരുന്നത് ഏകതാര പറഞ്ഞിട്ട് പോയി....
    ദിവസങ്ങളോളം, മാസങ്ങളോളം, വര്‍ഷങ്ങളോളം എന്തിന്‌ ഇപ്പോഴും ഓര്‍മ്മയുടെ താളുകളില്‍ ഒരു മയില്‍‌പ്പീലി പോലെ ഞാനന്റെ സ്വപ്നങ്ങളെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്!!!!!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഏകതാരാ "ഗുരു" എന്ന് സംബോധന ചെയ്തത് എന്നെയാണോയെന്തോ?

    നുണച്ചിക്കെന്താ തോന്നുന്നത്? ദേ, നുണ പറയരുത്.. നരകത്തീ പോവും!! ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ട..ങാ...

    ReplyDelete
  9. എല്ലാവരോടും -അടുക്കളയില്‍ നിന്ന് ഞാനൊന്നു അരങ്ങത്തേക്ക് വന്നോട്ടെ..എന്നിട്ട് കമന്റ്സ് നു മറുപടി തരാം..:)

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. വായാടി : ഏകതാരാ "ഗുരു" എന്ന് സംബോധന ചെയ്തത് എന്നെയാണോയെന്തോ?
    പേരിനോട് സ്വല്പം സാമ്യം തോന്നിയത് സ്വാഭാവികം. പക്ഷെ ഗുരു എന്നാ പറഞ്ഞെ. അല്ലാതെ 'കുരു' എന്നല്ല.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. വായാടീ...
    :പു :)
    = കൊണ്ടുപോയി പുഴുങ്ങിത്തിന്ന്‍

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ഏകതാരക്ക്,വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.പിന്നെ എന്റെ പേര് നുണച്ചി എന്നാണ് കേട്ടോ..അത് കൊണ്ട് എഴുതുന്നതില്‍ കുറെ നുണകളും ഉണ്ടാകും..എല്ലാം കണ്ണടച്ച് വിശ്വസിക്കേണ്ടാ..ട്ടോ..:).ഇനിയും വരണം

    ReplyDelete
  18. ഏകതാര, ഗുരു അമ്മാത്ത് നു പുറപ്പെടുകയും ചെയ്തു..ഇല്ലത്ത് ഒട്ടു എത്തിയും ഇല്ല എന്നാ അവസ്ഥയിലാണ്...ത്രിശങ്കു:)

    ReplyDelete
  19. പിന്നെ...സ്വപ്നത്തിന്റെ സ്നേഹത്തെയും വേദനയും അതിന്റെ ആയുസ്സിനെയും കുറിച്ച് :ഞാന്‍ പറഞ്ഞത്,അല്ലെങ്കില്‍ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് വെച്ചാല്‍..നമ്മളൊരു സ്വപ്നം കാണുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ അതേ തീവ്രതയില്‍ പിന്നെ നമുക്ക് കിട്ടാറുണ്ടോ?സ്വപ്നങ്ങളിലെ സ്നേഹവും ദുഖവും പിന്നീടൊരുപാട് കാലം നമ്മുടെ കൂടെ ഉണ്ടാകുമെങ്കിലും അപ്പോള്‍ അനുഭവിച്ച അതേ തീവ്രതയില്‍ അത് കിട്ടാറില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.സ്വപ്നം കഴിയുമ്പോള്‍ നമ്മില്‍ ബാക്കിയാകുന്നത് അപ്പോഴനുഭവിച്ച വികാരങ്ങള്‍ അല്ല..അതിന്റെ ഓര്‍മ്മകള്‍ ആണ് എന്നാണ് എനിക്ക് തോനുന്നത്.അല്ലെങ്കില്‍ വളരെ ഭയപ്പെടുത്തുന്ന ഒരു സ്വപ്നം കാണുന്നു എന്നിരിക്കട്ടെ..ഉറക്കത്തില്‍ നിലവിളിക്കാന്‍ ശ്രമിക്കും.രക്ഷപ്പെടാന്‍ നോക്കും .പക്ഷെ പിന്നീടൊരിക്കല്‍ അതേ കുറിച്ച് ഓര്‍കുമ്പോള്‍ അങ്ങനെ തോന്നാറില്ലല്ലോ..ഉണ്ടോ?സ്വപ്നങ്ങളിലെ സ്പര്‍ശനങ്ങള്‍ പോലും നമുക്ക് അനുഭവിക്കാന്‍ പറ്റും.പക്ഷെ സ്വപ്നം കഴിഞ്ഞതിനു ശേഷം അതിന്റെ ഓര്‍മ്മകള്‍ അല്ലെ നില നില്കുന്നത്?ചില സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കൂടി കഴിയാറില്ല.ഇങ്ങനെ ഓര്‍ത്തെടുക്കാന്‍ കഴിയാത്തതിന് കാരണം നമ്മുടെ superego ആണെന്ന് പണ്ട് Freud പറഞ്ഞിട്ടുണ്ട്.(എന്നെ സൈക്കോ അനാലിസിസ് പഠിപ്പിച്ച മഹാനുഭാവന് നന്ദി:)
    പിന്നെ സ്വപ്നത്തിന്റെ തുടര്‍ച്ചയായുള്ള ആ ഓര്‍മയുടെ വേദനയെയാണ് ഞാന്‍..
    ഒരു നിമിഷത്തിന്റെ,
    ഒരു വര്‍ഷത്തിന്റെ,
    ഒരായിരം ജന്മങ്ങളുടെ
    വേദനയിലേക്ക് ഞാന്‍..
    എന്ന് എഴുതി ചേര്‍ത്തത്.ആശയം വ്യക്തമായി എന്ന് വിശ്വസിക്കുന്നു

    ReplyDelete
  20. വായാടി,ഉടനെ തന്നെ ഒരു cardiologist നെ കാണുക..ഹൃദയം അല്ലെ.വെച്ച് താമസിപ്പിക്കേണ്ട :)

    ReplyDelete
  21. വായാടി,വഷളന്‍:ഏകതാര ഗുരു എന്ന് പറഞ്ഞത് വായാടിയെ അല്ല..അതിന്റെ പേരില്‍ നിങ്ങള്‍ തമ്മിലടിക്കേണ്ട.ജ്യോതിഷത്തില്‍ ഗുരു എന്നാല്‍ വ്യാഴം.അതിനെ കുറിച്ചാണ് പറഞ്ഞത്.:)മനപായസം ഇങ്ങനേം ഉണ്ടാകുമോ.!!

    ReplyDelete
  22. വഷളാ..ഇപ്പോഴും ഇങ്ങനെ പാട്ടൊക്കെ പാടി നടന്നാല്‍ മതിയോ!!.. പിന്നെ എഴുതി കഴിഞ്ഞപ്പോള്‍ ഞാനും ആ പാട്ട് ഓര്‍ത്തിരുന്നു .ശോ..എന്തൊരു ചേര്‍ച്ച!!കമന്റിനു നന്ദി .

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. നിദ്രയുടെ ആഴങ്ങളില്‍
    സ്വപ്നങ്ങളുടെ നീരാളിപ്പിടുത്തം
    തുടക്കത്തില്‍ ഈ വരികള്‍ വേണോ? കാതരമായ മനസ്സിനു ഇതു യോജിക്കുന്നില്ല.
    ബാക്കി ഭാഗം ഒരു വിങ്ങലോടെ വായിക്കാം. ഏതൊരു കൌമാര പ്രണയിക്കും.

    സ്വപ്‌നങ്ങള്‍ എപ്പോഴും
    അങ്ങനെയാണ്...
    സ്നേഹത്തിനും ദുഖത്തിനും
    നിമിഷായുസ്സ് !
    വേര്‍പെടലിന്റെ വേദനയില്‍
    പുലരി തെളിഞ്ഞു.
    അപ്പോഴേക്കും.... ഈ വിശദീകരണം കവിതയുടെ വൈകാരികത കുറച്ചു.

    വേദനയിലേക്ക് ഞാന്‍.. എന്ന ഭാഗം വരെ മതി കവിത. മൈക്കലാഞ്ജലോ ശില്പത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. കല്ലില്‍ ശില്പം ഉണ്ട്. ശില്പമല്ലാത്ത ഭാഗം തട്ടിക്കളഞ്ഞാല്‍ മതി എന്ന്. വേദനയിലേക്ക് ഞാന്‍.. എന്നതിനു ശെഷം ഒന്നു മാറ്റിയെഴുതി നോക്കൂ. അല്ലെങ്കില്‍ എടുത്തു കളയു. എന്റെ എളിയ അഭിപ്രായമാണ്.

    ReplyDelete
  25. ന്താവിടെ....? എഴുതൂ ഇനിയും ഞങ്ങ വായിക്കാം, ആരാണ്ടൊക്കെയോ എന്തെരെല്ലാമോ കമ്മ്ന്റുന്നു ശരി എന്ന് തോന്നണത് ആക്സെപ്റ്റ് ചെയ്യൂ

    ReplyDelete
  26. " എന്‍.ബി.സുരേഷ് said...
    നിദ്രയുടെ ആഴങ്ങളില്‍
    സ്വപ്നങ്ങളുടെ നീരാളിപ്പിടുത്തം
    തുടക്കത്തില്‍ ഈ വരികള്‍ വേണോ? കാതരമായ മനസ്സിനു ഇതു യോജിക്കുന്നില്ല."

    മാഷെ, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. പിന്നെ ഞാന്‍ തോന്നുന്നത് എന്തൊക്കെയോ എഴുതി വെക്കുന്നുവെന്നെ ഉള്ളു..എഡിറ്റിംഗ് ചെയ്യാറില്ല..തിരുത്തലുകളും.എഴുതിയതില്‍ നിന്ന് ഒരു വാക്ക് മാറ്റിയാല്‍ പോലും വല്ലാത്ത നഷ്ടബോധം അനുഭവപ്പെടാറുണ്ട്.അങ്ങനെ ചെയ്യുമ്പോള്‍ എഴുതുന്നതിന്റെ മൌലികത നഷ്ടപ്പെട്ടു പോകുന്നു എന്ന് തോന്നാറുണ്ട്.കവിതയാകാന്‍ വേണ്ടി കവിത എഴുതാറില്ല.ഇതൊക്കെ ചില പക്വതയില്ലാത്ത ചിന്തകള്‍ അല്ലെ.ഒരു നിമിഷത്തില്‍ ചിന്തിക്കുന്നത് എഴുതുന്നു എന്നെ ഉള്ളു. ഡയറി ഇല കുത്തി കുറിക്കുന്നത് ബ്ലോഗ്‌ ഇലേക്ക് മാറ്റി എന്നെ ഉള്ളു.
    "ബാക്കി ഭാഗം ഒരു വിങ്ങലോടെ വായിക്കാം. ഏതൊരു കൌമാര പ്രണയിക്കും "-എന്റെ ചിന്തകള്‍ക് ഇപ്പോഴും കൌമാരപ്രായം ആയതു കൊണ്ടാകും!

    "..പുലരി തെളിഞ്ഞു.
    അപ്പോഴേക്കും.... ഈ വിശദീകരണം കവിതയുടെ വൈകാരികത കുറച്ചു."-അപ്പോഴേക്കും സ്വപ്നത്തിന്റെ തീവ്രത കുറഞ്ഞുവല്ലോ.അത് കൊണ്ടാകും.ശെരിക്കും ഒരു സ്വപ്നമാണ് ഇതിന്റെ പ്രചോദനം.:)
    തെറ്റുകള്‍ പറഞ്ഞു തന്നതിന് നന്ദി.വീണ്ടും വരിക.

    ReplyDelete
  27. പീഡി,സന്തോഷം..:)

    ReplyDelete
  28. ഈ സുന്ദരി നുണച്ചിയാണെങ്കിലും ഇഷ്ടപ്പെടാന്‍ ഞാനുമങ്ങു തീരുമാനിച്ചു. കൂട്ടു കൂടാമോ?

    ReplyDelete
  29. തീര്‍ച്ചയായും..! സന്തോഷം.

    ReplyDelete