Tuesday, 6 April 2010

അവസ്ഥ

അന്ന്..
പറന്നിട്ടും പറന്നിട്ടും
ചിറകു തലര്‍നില്ല..
കരഞ്ഞിട്ടും കരഞ്ഞിട്ടും
കണ്ണീരു തോര്‍നില്ല..
കണ്ടിട്ടും കണ്ടിട്ടും
കണ്ണ് നിറഞ്ഞില്ല..
പറഞ്ഞിട്ടും പറഞ്ഞിട്ടും
പദം തെറ്റിയില്ല...
നടന്നിട്ടും നടന്നിട്ടും
വഴി തീര്‍നീല...

ഒടുവില്‍....
പറക്കാതെ ചിറകു തളര്നു.
കരയാതെ കണ്ണീരുണങ്ങി.
കാണാതെ കണ്ണ് നിറഞ്ഞു.
പറയാതെ പദം ഇടറി.
നടക്കുവാന്‍ മാത്രം
ഇനിയും ഏറെ ദൂരം ബാക്കി...

37 comments:

  1. കവിത അസ്സലായി! ഈ "വായാടി"ക്ക് കവിതയെഴുതാന്‍ അറിയില്ല. പക്ഷെ നല്ലപോലെ ആസ്വദിക്കാനറിയാം..ഞാന്‍ ശരിക്കും ആസ്വദിച്ചു.....

    ReplyDelete
  2. വായാടി, അഭിപ്രായം പറഞ്ഞതിന് നന്ദി.പിന്നെ..ഇതിനെ കവിത എന്ന് വിളിക്കാമോ എന്നറിയില്ല..തോന്നുന്നത് എന്തൊക്കെയോ എഴുതുന്നു..അത്ര മാത്രം.:)

    ReplyDelete
  3. "പറക്കാതെ ചിറകു തളര്നു.
    കരയാതെ കണ്ണീരുണങ്ങി.
    കാണാതെ കണ്ണ് നിറഞ്ഞു.
    പറയാതെ പദം ഇടറി.
    നടക്കുവാന്‍ മാത്രം
    ഇനിയും ഏറെ ദൂരം ബാക്കി.."


    സങ്കടപ്പെടുത്തുന്ന വരികള്‍..ഇതുപോലെയൊക്കെ എഴുതണമെന്നായിരുന്നു മോഹം..മോഹിച്ചതു കൊണ്ട് മാത്രം എഴുതാനാവില്ലല്ലോ? മനസ്സില്‍ കവിതയുണ്ട് പക്ഷെ അവ അക്ഷരങ്ങളായി പുറത്തു വരില്ല. ഒരിക്കല്‍ കൂടി ആശംസകള്‍..

    "വായാടി" എന്ന ഓമനപ്പേര്‌ ഞാന്‍ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേട്ടു വളര്‍ന്നതു കൊണ്ട് അത് മാറ്റാന്‍ തോന്നുന്നില്ല. വേറൊരു വായാടി പൊടുന്നനെ പ്രത്യക്ഷപ്പെട്ടപ്പോള്‍ അസൂയ തോന്നിയത് സത്യം. പക്ഷെ കവിതകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അസൂയക്കുപകരം ആരാധന തോന്നുന്നു...
    കലപില വായാടിയുടെ കവിതയാണ്‌, ഗദ്യത്തെക്കാള്‍ എനിക്ക് കൂടുതല്‍ ഇഷ്ടമായത്.:)

    ReplyDelete
  4. വായാടി ,ഇനി വിഷമിക്കേണ്ട ട്ടോ...ഞാന്‍ പേര് മാറ്റിഒന്ന് ശ്രമിച്ചുകൂടെ കവിത എഴുതാന്‍..

    ReplyDelete
  5. അപ്പൊ വയസ്സായി അല്ലെ? പണ്ടൊക്കെ എന്തൊരുത്സാഹമായിരൂന്നു?

    സീരിയസായിപ്പറഞ്ഞാല്‍ ... ഓര്‍ക്കാന്‍ ഗതകാലത്തിന്റെ ആവതുകള്‍... ജീവിക്കാന്‍ ഇന്നിന്റെ ആവതില്ലായ്മകള്‍... അതല്ലേ നമ്മള്‍? കൊള്ളാം.

    അക്ഷരപ്പിശാച്ചുക്കളെ ആവാഹിച്ചു ആണിതറച്ചെങ്കില്‍ നന്നായിരുന്നു.

    പിന്നെ, എന്താണ് നീലത്താമര? വഷളി എന്നിട്ടാല്‍പ്പോരെ? ചുമ്മാ!

    ReplyDelete
  6. വഷളാ, അഭിപ്രായത്തിനു നന്ദി. "അപ്പൊ വയസ്സായി അല്ലെ? പണ്ടൊക്കെ എന്തൊരുത്സാഹമായിരൂന്നു?"-കാലം ഒഴുകുകയല്ലേ..ആ പേരിടണം എന്ന് ഞാനും ആലോചിച്ചു.നീലത്താമര തല്കാല്‍കികം ആയി വെച്ചതാണ്..നമ്മുടെ വായാടിക്ക് സന്തോഷമാവട്ടെ എന്ന് വിചാരിച്ചു

    ReplyDelete
  7. അങ്ങനെ എല്ലാരും ഹാപ്പി! ലോകഃ സമസ്താ സുഖിനോ ഭവന്തു.

    ആ word verification എടുത്തു കളയാമായിരുന്നു. കമന്റിടുന്നവര്‍ക്ക് അസൗകര്യമാണ്.

    ReplyDelete
  8. അങ്ങനെ ആയിക്കോട്ടെ..പേര് വീണ്ടും മാറ്റിയത് അറിഞ്ഞു കാണുമല്ലോ

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഇന്നലെ ഇവിടെ വന്ന് കവിത വായിച്ചതിനുശേഷം കവിതാഭ്രാന്ത് മൂത്തു നടക്കയാണ്‌ ഞാന്‍. ഇന്ന് കുറേ കവിതകള്‍ കേട്ടു..കുറേ കവിതകള്‍ വായിച്ചു..വല്ലാത്തൊരു മൂഡിലാണിന്ന്! സ്മിത മീനാക്ഷിയാണെന്നെ കവിതകളെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്.. അവിടെ ഒന്നു പോയി നോക്കൂ. ഇഷ്ടപ്പെടും.. എനിക്കുറപ്പുണ്ട്.

    ReplyDelete
  11. ** Vayady said... "പിന്നെ ഈ "വായാടി"യെന്ന് ഇരട്ടപേരുള്ളവരൊക്കെ എങ്ങിനെയാണ്‌ സുന്ദരികളാണാവുന്നത് എന്നാണ്‌ എനിക്ക് മനസ്സിലാവത്തത്!!!! ശ്ശെടാ... :)"

     ചക്കയല്ലല്ലോ ചൂഴ്ന്നു നോക്കാന്‍? ഫോട്ടോ ആരും കാണാത്തിടത്തോളം കാലം, വായാടികള്‍ക്കൊക്കെ എന്തും പറയാമല്ലോ.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. കൊള്ളാം.

    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുക

    ReplyDelete
  14. കാണാതെ ഞാന്‍ വിശ്വസിക്കില്ല.

    ReplyDelete
  15. നുണച്ചി സുന്ദരീ...

    ഇവിടെ ഈ പറഞ്ഞതു നുണയാണോ?

    സുന്ദരമായ നുണ?

    (സാരല്യ, കവിത്യ്ക്കു ‘പൊയ്യഴക്’... എന്നല്ലെ പ്രമാണം!)

    നല്ല വരികൾ.

    ReplyDelete
  16. സുന്ദരി എന്നത് നുണ ആണെന്നാണാവോ ആ പേരിന്റെ ആശയം എന്നൊരു കണ്‍ഫ്യൂഷന്‍.

    ഉള്ളത് പറയാമല്ലൊ ഞാനിത്തിരി നിരക്ഷരനാ ഈ കവിതകളുടെ കാര്യത്തില് അതുകൊണ്ട് പ്രസക്തമായ ഒരു കമ്മന്റ് എഴുതുവാനറിയില്ല.. ആശയം ഇഷ്ടപ്പെട്ടു എന്നറിയിക്കുന്നു

    ReplyDelete
  17. വഷളന്‍ said... "കാണാതെ ഞാന്‍ വിശ്വസിക്കില്ല"

    ഞാനും വഷളാ... എന്താ ഈ സംഭവം എന്നൊന്ന് അറിയണമല്ലോ, ഇതിപ്പോ ഏതാണ്ട് കുരുടന്മാര് ആനയെ കണ്ടപോലെ, ഛായ്....

    ReplyDelete
  18. വായാടി,ഈ പേര് കൂട്ടുകക്ഷിയുടെ സംഭാവന ആണ്..ഹിഹി :) നീലതാമരക്ക് ഒരു പഞ്ച് പോരെന്നു എനിക്കും തോന്നിയിരുന്നു.പിന്നെ "നീലത്താമര" സിനിമ കണ്ടത് മുതല്‍ അതിലെ "നീലതാമരെ..."എന്ന് തുടങ്ങുന്ന പാട്ട് മനസ്സില്‍ കയറിയിരുന്നു.അത് കൊണ്ട് ചുമ്മാ അത് വെച്ചെന്നെ ഉള്ളു..പിന്നെ അന്വേഷിച്ചപ്പോള്‍ ആ പേരില്‍ ഒരു ബ്ലോഗ്‌ ഉണ്ടെന്നു കണ്ടു.അത് കൊണ്ട് നുണച്ചി സുന്ദരി ആയിക്കോട്ടെ എന്ന് കരുതി.പിന്നെ താങ്കളുടെ ആരാധക/ആരാധിക വൃന്ദത്തിന് സന്തോഷമായതില്‍ എനിക്കും സന്തോഷം.പിന്നെ...സ്മിത മീനാക്ഷിയെ കുറച്ചു നാള്‍ മുന്‍പേ വായിക്കാന്‍ തുടങ്ങി.:)

    ReplyDelete
  19. വഷളാ, വായാടി പറഞ്ഞത് സത്യം..ആ മനപായസം മറന്നേക്കു.:)..പിന്നെ ഫോട്ടോ ഇട്ട താങ്കളെ കണ്ടതിനു ശേഷം ആണ് "ഹോ..എന്തൊരു വഷളന്‍" എന്ന് എനിക്ക് തോന്നിയത്.ഒരു മാതിരി കരുണാനിധി കണ്ണടയും..ആ പോസും.മറ്റുള്ളവര്‍ മനസ്സില്‍ പറയുന്നത് ഞാന്‍ പറഞ്ഞുവെന്നെ ഉള്ളു കേട്ടോ..ഞങ്ങള്‍കും എന്തിനാ താങ്കളുടെ ഗതി വരുത്തുന്നത്.ഓരോരോ അവസ്ഥകളേ...!!

    ReplyDelete
  20. JayanEvoor,കമന്റ്‌ ഇന് നന്ദി..ഇനിയും വരിക.പഴയ തമിഴ് സിനിമ ഗാനങ്ങള്‍ ഒരുപാട് കേള്‍ക്കുന്ന ശീലം ഉണ്ടോ ആവോ..:)

    ReplyDelete
  21. ശ്രീ, അഭിപ്രായം പറഞ്ഞതിന് നന്ദി..ചില അക്ഷരങ്ങള്‍ തര്‍ജിമ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരുന്നുണ്ട്..ഉപയോഗിക്കുന്ന ടൂള്‍ പോരാ..എന്റെ വിവരക്കേടല്ല എന്നറിയിക്കുന്നു.:)വീണ്ടും വരിക

    ReplyDelete
  22. transliteration ശരിയാകുന്നില്ല ശ്രീ..

    ReplyDelete
  23. നുണച്ചി: "ഒരു മാതിരി കരുണാനിധി കണ്ണടയും..ആ പോസും..."

    ഇതു പുതിയ അവതാരമാ.. പണ്ട് ഒരു തടിക്കൂട്ടില്‍ കഴുത്തും കൈകളും കുടുങ്ങി തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. അടുത്ത അവതാരം എന്താണാവോ?

    ReplyDelete
  24. നമസ്കാരം നുണച്ചി സുന്ദരി..., ഞാന്‍ സഖി. എല്ലാവരുടെയും സഖി. വായാടി തത്തമ്മയുടെ കൂട്ടില്‍ നിന്ന് വന്നതാണ്. മറ്റൊരു വായാടിയെ കണ്ടപ്പോള്‍ ആകെ confusion ഉണ്ടായിരുന്നു. പേര് മാറിയത് നന്നായി. "നീലത്താമര" തരക്കേടില്ലാത്ത പേരായിരുന്നു. ഇപ്പോഴത്തെ പേര് "നുണച്ചി സുന്ദരി" ഉം........ പേരിലൂടെ എല്ലാം തുറന്നു സമ്മതിച്ചു അല്ലെ? ആദ്യത്തേത് സത്യം (നുണച്ചി), രണ്ടാമത്തേത് സത്യമാണോ എന്ന് എങ്ങനെ വിശ്വസിക്കും. വഷളന്‍ പറഞ്ഞതുപോലെ proof തരൂ. ആ........ തെറ്റിധാരണ പാപമല്ല മകളെ.


    കവിത വായിച്ചു. കവിതയുമായി അടുപ്പം കുറവാണ്, എങ്കിലും വായിച്ചു. വല്ലാത്തൊരു അവസ്ഥ തന്നെ. പാവം, ഇപ്പോള്‍ ആകെ ജീര്‍ണിച്ചു അല്ലെ? എനിക്ക് ഇപ്പോള്‍ എല്ലാം മനസ്സിലായി. സുന്ദരിയാണെന്ന് നുണ പറഞ്ഞു അല്ലെ. just joking. ഇനിയും വരാം. എല്ലാ ആശംസകളും.

    ReplyDelete
  25. സഖി,...വന്നതിനും കമന്റിയതിനും നന്ദി.. എനിക്കൊരു കാര്യം മനസിലായി കേട്ടോ.ഇവിടെ ആര്‍ക്കും ഒരാള്‍ സുന്ദരിയാവുന്നത് അത്ര ഇഷ്ടപ്പെടുന്നില്ല അല്ലെ...എന്തൊരു ലോകം!!..ഇവിടെ എങ്ങനെ ഞാന്‍ ജീവിച്ചു പോകുമോ എന്തോ!.ചുമ്മാ.:)..ആ ..അങ്ങനെയെങ്കിലും എന്റെ പേര് ഒരു ചര്‍ച്ചാ വിഷയവും ചിന്താ വിഷയവും ആയതില്‍ സന്തോഷം.
    പിന്നെ,നീലത്താമര എന്ന പേരിനെ കുറിച്ച്..പേര് എനിക്കും ഇഷ്ടമാണ്.പക്ഷെ എനിക്കത് ചേരില്ല...ഒരു ജീവനില്ലാത്തത് പോലെ.അത് കൊണ്ട് മാറ്റിയതാണ്.
    വീണ്ടും വരിക.

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. **നുണച്ചിപ്പാറു-
    കണ്ടോ? ഈ തത്തമ്മയുടെ ഐശ്വര്യം! എത്ര കമന്റുകളാണ്‌!!! ഈ ബൂലോകത്തില്‍ അറിയപ്പെടുന്ന സാന്നിദ്ധ്യമാകാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

    പിന്നെ ഈ "ഞങ്ങളെ" സൂക്ഷിക്കണം!! വെട്ടുകിളികളുടെ കൂട്ടാണ്‌ സ്വഭാവം. കൂട്ടത്തോടെ വന്നിറങ്ങി അവിടെ നിരങ്ങി ഒരു പരുവമാക്കും.. പേടിയുണ്ടോ?

    ReplyDelete
  28. വായാടി, പേടിയൊന്നും ഇല്ലാട്ടോ...പിന്നെ വെറുതെ ഒരു ഭയം :). നല്ല ഐശ്വര്യം ഉണ്ട് കേട്ടോ.ആശംസയ്കു നന്ദി..പിന്നെ "നിങ്ങള്‍" ഇല്ലാതെ എനിക്കെന്തു ബ്ലോഗ്‌ !!..വീണ്ടും വീണ്ടും വരിക.

    ReplyDelete
  29. വായാടി,ആ പേര് എനിക്കിഷ്ടായി..ട്ടോ..

    ReplyDelete
  30. **നുണച്ചിപ്പാറു- പറഞ്ഞു :പിന്നെ "നിങ്ങള്‍" ഇല്ലാതെ എനിക്കെന്തു ബ്ലോഗ്‌ !!"
    നിങ്ങളില്ലാതെ എനിക്കെന്ത് ഓണം? ഇതെന്താ മോഹനലാലിന്റെ പ്രേതം കയറിയോ? :)

    ReplyDelete
  31. തന്നെ വായാടീ ....സംസ്ഥാന അവാര്‍ഡ്‌ അങ്ങേര്‍ക് കിട്ടാത്തതിന്റെ വേദനയില്‍ ഡയലോഗ് പറഞ്ഞു സമാധാനിച്ചതാ..ക്ഷമി!!

    ReplyDelete
  32. പിന്നെ "നിങ്ങളില്ലാതെ എനിക്കെന്തു ഓണം?" എന്ന് അങ്ങേരു പറഞ്ഞതായി അറിയില്ല..നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നല്ലേ.ആ.. ഉപ്പും നാവും കൂട്ടുന്ന പുളിയല്ലേ...പോട്ടെ.!!

    ReplyDelete
  33. ഹാ..ഹാ..ഹാ.. ലത് കലക്കി!!

    ReplyDelete
  34. **** നുണച്ചി / മൂരാച്ചി : "ഒരു മാതിരി കരുണാനിധി കണ്ണടയും..ആ പോസും..."
    അങ്ങനെയിപ്പം എന്റെ കണ്ണടയൂരി നീലോല്പല മിഴികള്‍ കാണാന്‍ ആരും മനഃപായസം ഉണ്ണണ്ട. ഈശ്വരാ, കണ്ണട മറച്ചാലും ഈ സൗന്ദര്യം എനിക്കൊരു ശാപമവുമോ?

    **** PD: "ഞാനും വഷളാ... എന്താ ഈ സംഭവം എന്നൊന്ന് അറിയണമല്ലോ, ഇതിപ്പോ ഏതാണ്ട് കുരുടന്മാര് ആനയെ കണ്ടപോലെ, ഛായ്...."
    നുണച്ചിയും വായാടിയുമൊക്കെ ആയി ഇരിക്കുന്നതാ നല്ലത്. സത്യത്തിന്റെ മുഖം വികൃതമാണ് മോനേ... കുരുടനായാല്‍ ഏറെ നന്ന്. മനസ്സിലെ തങ്കവിഗ്രഹം വീണുടയാതിരിക്കുമല്ലോ!!!...

    ReplyDelete
  35. വഷളന്‍: അങ്ങനെയിപ്പം എന്റെ കണ്ണടയൂരി നീലോല്പല മിഴികള്‍ കാണാന്‍ ആരും മനഃപായസം ഉണ്ണണ്ട.

    അപ്പോള്‍ കോങ്കണ്ണാണല്ലേ? അതിനു ഹിന്ദിയില്‍ नीलोल्पला മിഴികള്‍ എന്നാ പറയുക?

    ReplyDelete
  36. പിന്നേ വഷളാ..സത്യത്തിന്റെ മുഖം വികൃതം ആണെന്ന് ഞങ്ങളോട് ഇനിയെന്തിനാ പറയുന്നേ?.ഞങ്ങള്‍ക്ക് അത് താങ്കളുടെ ഫോട്ടോയില്‍ നിന്നും മനസിലായെ...:)ഒരു തങ്ക വിഗ്രഹം അല്ലെ വീണു ഉടഞ്ഞത്!!

    ReplyDelete
  37. ഹെന്ത് തങ്ക വിഗ്രഹം ഉടച്ചുവോ.... അഹങ്കാരീ.

    ReplyDelete