മറവിയുടെ മൂടുപടം
കണ്ണീരിന്റെ കുത്തൊഴുക്കില്‍
വലിച്ചു ചീന്തപ്പെടുമ്പോള്‍ ...
നഷ്ടങ്ങളുടെ തുലാസിന്
ഭാരം ഏറുമ്പോള്‍.....
നിര്‍വികാരത!!
പറഞ്ഞതെല്ലാം അറിയാത്തതായി
നടിച്ചപ്പോഴും
പരയാതതെല്ലാം അറിഞ്ഞതായി
നടിച്ചപ്പോഴും
വീണ്ടും...
നിര്‍വികാരത.
ഇടറുന്ന തൊണ്ടയില്‍..
അമര്‍ത്തി വെച്ച
ഗദ്ഗദത്തില്‍...
ചിതറിപ്പോകുന്ന വാക്കുകളില്‍..
പതറിപ്പോകുന്ന മിഴികളില്‍ ...
അപ്പോഴും....
പറയാതെയും അറിയാതെയും
നെയ്തു കൂട്ടിയ
ഒരായിരം കനവുകളുടെ
തിളക്കം.
ഇന്നീ രാവില്‍ ...
ഏകാന്തതയുടെ യാമങ്ങളില്‍
ആ സ്വപ്നങ്ങളുടെ
ഓര്മ പുതപ്പും
പുതച്ചു ഞാനുറങ്ങട്ടെ...
കവിത നന്നായിട്ടുണ്ട് "ഇടറുന്ന തൊണ്ടയില്‍..
ReplyDeleteഅമര്‍ത്തി വെച്ച
ഗദ്ഗദത്തില്‍...
ചിതറിപ്പോകുന്ന വാക്കുകളില്‍..
പതറിപ്പോകുന്ന മിഴികളില്‍ ...
അപ്പോഴും....
പറയാതെയും അറിയാതെയും
നെയ്തു കൂട്ടിയ
ഒരായിരം കനവുകളുടെ
തിളക്കം"
കൂടുതല്‍ വ്രൃത്താന്തങ്ങളെന്റെ ശിഷ്യന് വഷളന്‍ പറയുന്നതായിരിക്കും..
ഇവിടം വരെ വന്ന സ്ഥിതിക്ക് ഒരു മൂന്ന് വരി പാടട്ടെ സോറി പറയട്ടെ..
കക: ക്രിഷ്ണ:
പിക: ക്രിഷ്ണ:
കോ ഭേദൌ കക: പികൌ?
വസന്ത കാലെ സമ്പ്രാപ്തേ
കക കക:
പിക പിക:
aaha..ithra pettennu commentadicho...nandi..
ReplyDeleteveendum varika..
avasanam paranjathonnum manasilayilla..tto..:)
നന്ദി...വീണ്ടും വരിക
ReplyDeleteഇന്നീ രാവില്‍ ...
ReplyDeleteഏകാന്തതയുടെ യാമങ്ങളില്‍
ആ സ്വപ്നങ്ങളുടെ
ഓര്മ പുതപ്പും
പുതച്ചു ഞാനുറങ്ങട്ടെ...വല്ലാതെ എന്തോ തോന്നുന്നു. വയ്യ പലതും ഓര്‍ക്കാന്‍ .
കവിത കേള്‍ക്കാനാണ് ഇഷ്ടം . എങ്കിലും ഇനിയുമെഴുതൂ ..
പ്രദീപ്, ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ എന്ത് ജീവിതം? അഭിപ്രായം പറഞ്ഞതിന് നന്ദി.വീണ്ടും വരിക.
ReplyDeleteThis comment has been removed by the author.
ReplyDeleteഞാന്‍ പറയാന്‍ കരുതി വച്ചിരുന്നത് എന്റെ ഗുരു പീഡി (ഇങ്ങനെ പീഡിപ്പിക്കുന്നതു കൊണ്ടാ ഈ ഗുരുവിനെ എല്ലാരും പീഡി എന്ന് വിളിക്കുന്നെ - പരദൂഷണം എന്നും അങ്ങാടിയില്‍ ഒരു പറച്ചിലുണ്ട്) പറഞ്ഞേച്ചു പോയി.
ReplyDeleteകവിത നന്നായി. ഓര്മ്മപ്പുതപ്പിനു ഭാരമേറിയാല്‍, പിന്നെ നിര്‍വികാരമായി ഇരിക്കരുത്. ശ്വാസം മുട്ടും.
ആ ശ്വാസം മുട്ടല്‍ ഇല്ലാതാക്കാനല്ലേ ഇതൊക്കെ എഴുതി കൂട്ടുന്നത്.:)
ReplyDeleteനന്ദി.വീണ്ടും വരിക
എന്റെ ശിഷ്യനീയിടെ ആയിട്ട് ചില സംസഘ ദൂഷ്യം സംഭവിച്ചിരിക്കുന്നു എന്ന് പലരും പറഞെങ്കിലും ഞാനത് വിശ്വാസിച്ചിരുന്നില്ല എന്നലിപ്പൊള് വിശ്വാസമായി...
ReplyDeleteആ സംസ്കൃത് വരികളിലത്ര വല്യ അറ്ത്ഥം ഇല്ല ഏതാണ്ടിങ്ങനെ വരും:-
കാക്കയും കറുപ്പ്, കുയിലും കറുപ്പ് എന്നാലെന്താണ് കാക്കയും കുയിലും തമ്മിലുള്ള വ്യത്യാസം? വസന്ത കാലം വരുമ്പോള്‍ കുയില്‍ കൂവും (മനോഹരമായി) എന്നാല്‍ കാക്ക ക ക എന്നേ പറയൂ
പീഡി,ശിഷ്യനില്‍ ഗുരുവിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്നുള്ളത് ഇവിടെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്...ആ വഷളനെ ശരിക്കും വഷളന്‍ ആക്കിയത് പീഡി യുടെ സംസര്‍ഗം ആണെന്ന് ആര്‍ക്കാ അറിയാത്തത്!!:)
ReplyDeleteഛായ് അപഖ്യാതി പറയുന്നുവോ...............?
ReplyDelete