Thursday, 1 April 2010

"ഭാര്യ"യും ഉര്‍വശിയും പിന്നെ ഞാനും !!

വിദേശ വാസത്തിന്റെ ബോറടിയില്‍ പെട്ട് ഉഴലുന്ന ഒരു സ്വദേശിയാണ് ഞാന്‍ .രെണ്ട്‌ മൂന്ന് മണിക്കൂര്‍ നീളുന്ന പാചകവും പിന്നെ സ്ഥിരം ഫോണിലൂടെയുള്ള "ഇന്ന് എന്താ അമ്മെ കറി " എന്ന് തുടങ്ങുന്ന സംഭാഷണങ്ങളുമായി ഓരോ ദിവസവും തള്ളി നീക്കുന്ന ഒരു പാവം വിദേശിയായ സ്വദേശി .അങ്ങനെയിരിക്കെ ഈ ബോറടിയില്‍ നിന്നും രേക്ഷപ്പെടാന്‍ വേണ്ടി പഴയ സിനിമകള്‍ കണ്ടാലോ എന്നൊരു ആശയം എന്റെ തലയിലുദിച്ചു.തല്‍ഫലമായി വൈകുന്നേരം ഞങ്ങള്‍ ...അതായതു ഞാനും എന്റെ പതിയും , "ഭാര്യ" എന്ന സിനിമ കാണാന്‍ തുടങ്ങി.തുടക്കം പതിവ് പോലെ ..സമാധാനപരം.കൂട്ടുകക്ഷി മറുനാടന്‍ മലയാളി ആയതു കൊണ്ട് പഴയ സിനിമകളുടെ ഒരു ആരാധകന്‍ ആണ്.കഥ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഒപ്പം കൂട്ടുകക്ഷിയില്‍ നിന്നും ഇടയ്ക്കിടെ എന്റെ നേരെയുള്ള രൂക്ഷമായ് നോട്ടം ഞാന്‍ ശ്രദ്ധിച്ചു.പക്ഷെ ഒരു നിഷ്കളങ്കയായ എനിക്ക് കാര്യം ഒന്നും പിടികിട്ടിയില്ല.ഈ നോട്ടത്തിന്റെ അര്‍ത്ഥമെന്താണെന്ന് കുറെ ആലോചിച്ചു നോക്കിയെങ്കിലും ഒന്നും ബുദ്ധിയില്‍ തെളിഞ്ഞില്ല.ഞാന്‍ ഓര്‍ത്തു..ഈശ്വരാഞാന്‍ അറിയാതെ എന്തെങ്കിലും ചെയ്യാന്‍ മറന്നു പോയോ..ഏയ്...ഒന്നും മറന്നിട്ടും ഇല്ല.ആ എന്തെങ്കിലും ആവട്ടെ..സിനിമ തുടരുന്നു..നായികയായ ഉര്‍വശിയുടെ കഥാപാത്രതിനോട് കൂട്ടുകാരിയുടെ കല്യാണത്തിന് പോകുമ്പോള്‍ ഉടുക്കാന്‍ സാരി ചോദിക്കുന്ന നായകന്‍റെ സഹോദരി. ആ രംഗം എത്തിയപ്പോഴേക്കും നമ്മുടെ കൂട്ടുകക്ഷിയുടെ കണ്ണുകള്‍ എന്റെ നേര്‍ക്ക്‌ നീണ്ടു.അത് വരെ ആകാംക്ഷ അടക്കി വെച്ച ഞാന്‍ ചോദിച്ചു.. "കുറെ നേരമായല്ലോ നോക്കി പേടിപ്പിക്കുന്നു..എന്താ കാര്യം?"മറുപടി ഇല്ല.ഞാന്‍ വീണ്ടും "എന്താ കാര്യം എന്ന് ".വരുന്നു മറുപടി ."എനിക്ക് ഈ ക്യരക്റെര്‍ നെ കാണുമ്പോള്‍ നിന്നെ പോലെ തോന്നുന്നു."പോരെ പൂരം.സ്വതവേ ദുര്‍ഗയും കാളിയുമൊക്കെ ആയ ഞാന്‍ ചാടിയെഴുന്നേറ്റു."ഞാന്‍ എന്ത് ചെയ്തിട്ടാ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത്?".എന്തിനു പറയുന്നു അമ്മയും പെങ്ങളും എന്റെ സരിയെടുത്തതും ഉടുത്ത്തതും ഡ്രൈ വാഷ്‌ ചെയ്യേണ്ട സാരി വാഷിംഗ്‌ മെഷീന്‍ ഇല്‍ ഇട്ടു കുളമാക്കിയതും തുടങ്ങി സകല സംഭവങ്ങളും ഞാന്‍ വര്‍ണിക്കാന്‍ തുടങ്ങി.അങ്ങേരു ഇതെല്ലാം കേട്ട് മിണ്ടാതിരിക്കുമോ.നാട്ടില്‍ പോയപ്പോള്‍ ഞാന്‍ പെങ്ങല്കും എനിക്കും വാങ്ങിയ ഡ്രസ്സ്‌ ഇല്‍ ഞാന്‍ നല്ലതെടുതുവെന്നും അവള്‍ക് മോശം കൊടുത്തുവെന്നും...അങ്ങനെ അങ്ങനെ....ഇതിനിടയില്‍ സിനിമ ഈ സീനിന്റെ പശ്ചാത്തലത്തില്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.പറഞ്ഞു പറഞ്ഞു തൊണ്ട പൊട്ടിയപ്പോള്‍ അങ്ങേരു കുളിക്കാനും ഞാന്‍ അടുക്കളയിലേക്കും പോയി.പച്ചമുളക് ഇട്ട ചട്നിക്ക് എരിവുണ്ടോ എന്ന് നോക്കിയപ്പോള്‍ തൊണ്ട പുകഞ്ഞു.ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്തു.ഒരു സിനിമ വരുത്തി വെച്ച പോല്ലാപ്പേ..
അന്ന് മുതല്‍ ഞാന്‍ നെറ്റ് ഇല്‍ "സ്ത്രീധനം" എന്ന സിനിമ അന്വേഷിക്കികയാണ്.ഇതിനു ഒരു മറുപടി നമുക്കും കൊടുക്കേണ്ടേ???!!!!

വാല്‍കഷ്ണം:ഇതൊക്കെയായാലും ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്ന സമയത്ത് കൂട്ടുകക്ഷി അടുക്കളയില്‍ നെയ്‌ റോസ്റ്റ് ഉം ചട്നിയും ഉണ്ടാക്കുകയാണ്.(ഇന്ന് ഒരു ദിവസത്തേക്കാണ് കേട്ടോ..തെറ്റിദ്ധരിക്കരുത്!!)

13 comments:

  1. ഈ തത്തമ്മയിതാ വലതുകാല്‍ വെച്ച് കടന്ന്‌ ഔദ്യോഗികമായി ഈ ബ്ലോഗ്‌ ഉല്‍ഘാടനം ചെയ്തിരിക്കുന്നു!! (ചുമ്മാ...)
    ഇനി ഈ പോസ്റ്റിനെകുറിച്ച് :
    അന്ന് മുതല്‍ ഞാന്‍ നെറ്റ് ഇല്‍ "സ്ത്രീധനം" എന്ന സിനിമ അന്വേഷിക്കികയാണ്.ഇതിനു ഒരു മറുപടി നമുക്കും കൊടുക്കേണ്ടേ?
    ഏയ്‌! പോട്ടെന്നേ..ഇത്തവണത്തേയ്ക്ക് ഒന്ന് ക്ഷമി വായാടി..
    "പോരെ പൂരം.സ്വതവേ ദുര്‍ഗയും കാളിയുമൊക്കെ ആയ ഞാന്‍ ചാടിയെഴുന്നേറ്റു"
    അതുശരി. ഇതാണപ്പോ തനിനിറം അല്ലേ? പക്ഷെ ഈ വായാടിക്ക് ദേഷ്യം അങ്ങിനെയിങ്ങിനെയൊന്നും വരില്ലാട്ടോ! സത്യം..അല്ലെങ്കില്‍ എന്റെ രണ്ട് കണ്ണൂം പൊട്ടിപ്പോട്ടെ :)

    ReplyDelete
  2. vayadi..aa kaalinte aishwaryam njanonnu nokkatte..chummaa..:)
    sheri..ithavana kshamikkaam alle..
    rendu kannum pottiya aa kazhcha enikkalochikkan vayyaa..tto..
    abhiprayam paranjathinu nandi ketto..iniyum varumennu pratheekshikkunu.

    ReplyDelete
  3. kazhiyumenkil "ithum oru happy journey" vayichu abhiprayam parayanam ketto..

    ReplyDelete
  4. യുടെ ബ്ലോഗ് വായിച്ച് കണ്ണിന് പ്രോബ്ലെം പറ്റിയ ഞാനുമിങ്ങെത്തി

    ReplyDelete
  5. Pd..thanks for visiting my blog.welcome again.

    ReplyDelete
  6. നേരു പറഞ്ഞാല്‍ ഇങ്ങോട്ടു വരാന്‍ ഇത്തിരി പേടി ഉണ്ടായിരുന്നു. "വായാടി" എന്ന പേരു കേട്ടതുകൊണ്ടാ...

    കണ്ണിന്റെ കാര്യമല്ലേ? സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട. സൂക്ഷിക്കാത്തവന്റെ അവസ്ഥ കണ്ടില്ലേ?

    ഏതായാലും ഇതുവരെ കണ്ണിന് നോ പ്രോബ്ലം..

    പിന്നെ പോസ്റ്റിലെ താഴെക്കൊടുത്തിരിക്കുന്ന രണ്ടു കാര്യങ്ങള്‍ തമ്മില്‍ പൊരുത്തക്കേടു തോന്നാതിരുന്നില്ല.

    1 - "പക്ഷെ ഒരു നിഷ്കളങ്കയായ എനിക്ക്...."
    2 - "സ്വതവേ ദുര്‍ഗയും കാളിയുമൊക്കെ ആയ ഞാന്‍..."

    ഇതില്‍ ഏതു വിശ്വസിക്കണം ഈ മൂരാച്ചി?

    ReplyDelete
  7. sho...ente oru karyam.enne pedikkanum aalundo!!
    enthayalum vannathil santhosham.ini pedikkathe varanam ketto :)

    kaliyum durgayum nishkalankaralle moorachi??alla ennu aarenkilum paranjo?nishkalankarkalle kaliyum durgayumokke pettennu aakan pattu.allathavar aalochiche perumaru..ippo manasilayikkanumallo njan ethu ganathil pedum ennu.:)

    ReplyDelete
  8. ഇതേതു വായാടി....ഈശ്വരാ അപ്പോൽ എത്ര വായാടികൾ ഉണ്ട്‌ ഇവിടെ

    ReplyDelete
  9. വായാടി Jetliner -ല്‍ കയറി ഞാനും ഇവിടെ എത്തി. വായാടി വലതുകാല്‍ വച്ചല്ലോ. ഇനി വച്ചടി കയറ്റം ആയിരിക്കും...
    വഷളന്‍ ജോത്സ്യന്‍

    ReplyDelete
  10. Erakkadan..ithinu navu ithiri kooduthalaa..athalle..V aa y aa di ennu vechirikkunnathu.:)
    paavam vayadikalkentha ee nattil jeevikkan pattille!!
    thanks for visiting.welcome again.

    ReplyDelete
  11. vashalan..ee peru idanulla tholikkattiye aadyam sammathichu tharunnu.namichu.
    thanks for visiting.welcome again.

    pinne ippo lagnathil gulikanum anchil rahuvum pathinonnil ketum pinne aarandokkeyo evideyokkeyo aanennu kettu.ethayalum vayadiyude valathu kal veypu dosham kurakkum ennu pratheekshikkunu.:)

    ReplyDelete
  12. "...സ്വതവേ ദുര്‍ഗയും കാളിയുമൊക്കെ ആയ ഞാന്‍ ചാടിയെഴുന്നേറ്റു." ഹ..ഹാ...ലത് കലക്കി ചേച്ചി !!

    ദുര്‍ഗയും കാളിയുമൊക്കെ പച്ച പാവങ്ങള്‍ ആണ് എന്ന നഗ്ന സത്യും ആരും തിരിച്ചറിയുന്നില്ല....;)

    ReplyDelete
  13. നന്ദി.വീണ്ടും വരിക

    ReplyDelete